ഡോ റോബിൻ കെ മാത്യുവിന്റെ ഫേസ്ബുക് കുറിപ്പ്

2050 ആകുമ്പോഴേക്കും ലോകത്ത് നാലില്‍ ഒരാള്‍ക്ക് കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. അണുബാധകള്‍, രോഗങ്ങള്‍, ശബ്ദ മലിനീകരണം, ജീവിതശൈലിയിലെ വ്യതിയാനങ്ങള്‍ എന്നിവ മൂലമാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയെന്നും ഇവ തടയാനാകുന്നവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമുള്ള അഞ്ചില്‍ ഒരാള്‍ക്ക് നിലവില്‍ കേള്‍വി പ്രശ്‌നമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ നിങ്ങൾക്ക് തിരുവനന്തപുരത്ത് സമാധാനപരമായി ജീവിക്കാൻ സാധിക്കുമോ? കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇതുതന്നെയാണ് ഗതി. ദൈവങ്ങൾ ജനിച്ച ദിവസം.. മനുഷ്യനെ ഭ്രാന്ത് പിടിപിക്കുന്നു ദിവസങ്ങൾ. 24 മണിക്കൂറും ഇടിവെട്ടുന്ന ശബദത്തിൽ ഗാനങ്ങൾ .ഒരു വാരികുന്തം പോലെ അവ ചെവിയിലേയ്ക്ക് ഇരച്ചു കയറുകയാണ്. ഒരു വീടിൻറെ മതിലിൽ തന്നെ രണ്ട് സ്പീക്കറിലൂടെ 2 പാട്ടുകൾ. ഭൂമിയിൽ ഒരു നരകം ഉണ്ടെങ്കിൽ അത് ഇവിടെയാണ് എന്നു കണ്ണുമടച്ചു പറയാൻ പറ്റുന്ന ദിവസങ്ങൾ. 24 മണിക്കൂറും പാട്ട് വെച്ചു നാടുമുഴുവൻ ദൈവത്തെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷ യാത്ര.സകല മത ജാതി രാഷ്ട്രീയ സംഘടനകളും ഇതിൽ കുറ്റക്കാർ ആണ്.

നമ്മുടെ ഫുഡ് ചെയിൻന്റെ സകല വ്യവസ്ഥകളെയും നിയന്ത്രിക്കുന്ന ഒന്നാണ് തേനീച്ചകൾ എന്നറിയാമല്ലോ. ശബ്ദമലിനീകരണം തേനീച്ചകളുടെ കൂട്ടത്തോടുള്ള കൊഴിഞ്ഞുപോക്കിന്‌ കാരണമാകുന്നു. കേരളത്തിലെ പക്ഷികളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നതിനു ശബ്ദമലിനീകരണം കാരണമാകുന്നുണ്ട്. അവ ഇല്ലാതായാൽ അത് നമ്മളുടെ എക്കോസിസ്റ്റത്തെ എങ്ങനെ ബാധിക്കും എന്ന് അറിയാമല്ലോ. തേനീച്ചകൾ ഇല്ലെങ്കിൽ നമ്മൾ മൊത്തമായി തീർന്നുവെന്ന് അർത്ഥം.

ഉച്ചത്തിലുള്ള ശബ്‌ദം മനുഷ്യന്റെ ആരോഗ്യത്തെയും പരിസ്ഥിതി വ്യവസ്ഥയെയും സാരമായി തന്നെ ബാധിക്കും. കഴിഞ്ഞ ദശകത്തിൽ ശാസ്ത്രജ്ഞർക്കും പരിസ്ഥിതി സംരക്ഷകർക്കും അവരുടെ പഠനത്തിലെ പ്രധാന വിഷയമാണ് “പക്ഷികളിൽ ശബ്ദ മലിനീകരണത്തിന്റെ ഫലങ്ങൾ”. ശബ്ദ മലിനീകരണം പക്ഷികളുടെ സ്വഭാവത്തെയും ശാരീരികക്ഷമതയെയും പ്രജനനത്തെയും വളർച്ചയെയും ബാധിക്കുന്നു. ഇത് പലപ്പോഴും അവയെ വിട്ടുമാറാത്ത സമ്മർദ്ദത്തിലേക്ക് നയിക്കുന്നുവെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. വേട്ടക്കാരെയും എതിരാളികളെയും അവയുടെ ഇണകളെയും കണ്ടെത്താൻ പക്ഷികൾ ആശ്രയിക്കുന്ന ഓഡിയോ സൂചകങ്ങളെ നമ്മൾ ഉണ്ടാക്കുന്ന ശബ്ദമലിനീകരണം ബ്ലാങ്കറ്റ് ചെയ്യുന്നു.

നമുക്ക് ചുറ്റുമുള്ള പല പക്ഷികളും ഇപ്പോൾ വ്യത്യസ്ത പിച്ചിലോ വോളിയത്തിലോ പാടുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. അറിയപ്പെടുന്ന ഒരു ഉദാഹരണം റോബിൻ പക്ഷിയാണ്. പകലിന്റെയോ രാത്രിയുടെയോ ശാന്തമായ സമയങ്ങളിൽ ഇത് ഇപ്പോൾ പാടുന്നു. ഇത് ഒരുതരം പൊരുത്തപ്പെടുത്തലായി കാണാനാകും, പക്ഷേ ഈ മാറ്റം ഇണചേരലിനെ തടസ്സപ്പെടുത്തുകയും അത്തരം അവസ്ഥ പക്ഷികളുടെ പ്രജനന വിജയത്തെ ബാധിക്കുകയും ചെയ്യും എന്നതാണ് പ്രശ്നം.
ശബ്ദമലിനീകരണം കുറച്ചില്ലെങ്കിൽ ഭാവിയിൽ നമ്മൾ പട്ടിണി കിടന്നു മരിക്കാൻ തന്നെ സാധ്യതയുണ്ടെന്ന് അർത്ഥം.ഈ ശബ്ദം മലിനീകരണം മൂലം മനുഷ്യന് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ഉള്ള സകല തകരാറുകൾക്കും പുറമെയാണിത്.

You May Also Like

മുതലകളെ മാംസഭോജികളിൽ ഏറ്റവും ഭീകരനെന്ന് വിശേഷിപ്പിക്കാൻ കാരണമെന്ത് ?

മാംസഭോജികളിൽ ഏറ്റവും ഭീകരനെന്ന് വിശേഷിപ്പിക്കുന്നത് ആരെ ? അറിവ് തേടുന്ന പാവം പ്രവാസി പണ്ടുകാലത്ത് ഭൂമി…

ഈ ജലജീവികൾക്കു ‘ഡോള്‍ഫിന്‍’ എന്ന് പേരിട്ടത് ഒരു തെറ്റിദ്ധാരണ ഒഴിവാക്കാൻ വേണ്ടിയാണ്

അറിവ് തേടുന്ന പാവം പ്രവാസി ഡോള്‍ഫിന്റെ ‘സ്ഥിര മന്ദഹാസമുഖം’ ആശയക്കുഴപ്പം ഉണ്ടാക്കുമെങ്കിലും അത് ഒരു മത്സ്യം…

കേരളത്തിലെ മാപ്പിള മുസ്​ലിങ്ങളും രണ്ട് പുൽച്ചാടികളും തമ്മിലെന്താണ് ബന്ധം ?

അറിവ് തേടുന്ന പാവം പ്രവാസി സാധാരണ ജീവികള്‍ക്ക് പേരിടുമ്പോള്‍ പല മാര്‍ഗരേഖകള്‍ സ്വീകരിക്കാറുണ്ട്. അവയെ കണ്ടു…

പാമ്പുകൾക്ക് മാളമുണ്ട്, സ്വന്തം കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാനുള്ള കഴിവ് പാമ്പുകൾക്കില്ല

പാമ്പുകൾക്ക് മാളമുണ്ട് Dr . Augustus Morris ✍️ ( 1) ഒരിക്കൽ രാജുമോൻ എന്നോട്…