Connect with us

Psychology

നമ്മുടെ കണ്ണിനു മുൻപിലൂടെ പോകുന്ന കാര്യങ്ങളിൽ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ നമ്മൾ കാണുന്നുള്ളൂ

ഓരോ ദിവസവും 106 വാഹനാപകടങ്ങളിൽ കേരളത്തിന് 12 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. 2018 ൽ കേരളത്തിലെ റോഡുകളിൽ 40,260 അപകടങ്ങളിൽ 4,259 മരണങ്ങളും 31,687 ഗുരുതരമായ പരിക്കുകളും 13,456 ലളിതമായ പരിക്കുകളും ഉണ്ടായി

 93 total views

Published

on

Dr. Robin K Mathew

ഓരോ ദിവസവും 106 വാഹനാപകടങ്ങളിൽ കേരളത്തിന് 12 ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു. 2018 ൽ കേരളത്തിലെ റോഡുകളിൽ 40,260 അപകടങ്ങളിൽ 4,259 മരണങ്ങളും 31,687 ഗുരുതരമായ പരിക്കുകളും 13,456 ലളിതമായ പരിക്കുകളും ഉണ്ടായി.ഈ കൊറോണോ കാലത്തു ഈ അപകടങ്ങൾ തീർത്തും ഇല്ലന്നായി.പക്ഷെ നമ്മൾ റോഡിലേയ്ക്ക് ഇറങ്ങിയാൽ തിരിച്ചു വരും എന്നൊരു പ്രതീക്ഷയുമില്ല. കോവിഡ് എന്നത് കൊറോണോ വൈറസ് ഉണ്ടാക്കുന്നെങ്കിൽ ഈ ദുരന്തം മനുഷ്യൻ വരുത്തി വയ്ക്കുന്നതാണ്.

ഇപ്പോൾ നമ്മുടെ നാട്ടിൽ ഇറങ്ങുന്ന കാറുകളിൽ ബ്ലൂട്ടൂത് സംവിധാനം ഉണ്ട്. അതായത് നിങ്ങളുടെ സെൽ ഫോണിൽ വരുന്ന കോളുകൾ ബ്ലൂട്ടൂത് വഴി കാറിന്റെ സ്പീക്കറിലേയ്ക്ക് ഓട്ടോമാറ്റിക്ക് ആയി കണക്കറ്റ് ചെയ്ത ,നിങ്ങൾക്ക് യഥേഷ്ടം സംസാരിക്കാം. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോൾ ഉള്ള മുഷിപ്പും ഒഴിവാക്കാം പോലീസ് പിടിക്കുകയുമില്ല.വാസ്തവത്തിൽ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഹാൻസ് ഫ്രീ മോഡിൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ? ഉണ്ട് എന്നതാണ് വാസ്തവം.

എനിക്ക് ഒരേ സമയം പല കാര്യങ്ങളും ചെയ്യുവാൻ സാധിക്കും .ഞാൻ മൾട്ടി ടാസ്ക്ക് ചെയ്യുവാൻ സമർത്ഥൻ ആൺ.. എന്നും കരുതന്നവാരാണ് പലരും.പക്ഷെ സത്യം അങ്ങനെ അല്ല.നമ്മുടെ മസ്തിഷ്ക്കത്തിന് ഒരു സമയം ഒരു കാര്യം മാത്രമേ ചെയ്യുവാൻ സാധിക്കുകയുള്ളൂ.കമ്പ്യൂട്ടർ ഭാഷയിൽ പറഞ്ഞാൽ നമ്മുടെ മസ്തിഷ്കം ബാച്ച് പ്രോസസ്സിംഗ് ആണ് ചെയ്യുന്നത്.അതായത് ഒരേ സമയം പല കാര്യങ്ങളും നമുക്ക് ചെയ്യുവാൻ സാധിക്കുമെങ്കിലും,അവിടെ നമ്മുടെ പൂർണമായ ശ്രദ്ധ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ഇടവിട്ട് കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്.നമ്മുടെ ബ്രയിൻ എന്ന മൈക്കറോ പ്രോസസ്സറിന് multitasking (ഒരേ സമയത്ത് പല കാര്യങ്ങൾ ചെയ്യുവാനുള്ള കഴിവ്) ഇല്ലേ ഇല്ല .

വാഹനം വണ്ടി ഓടിച്ചു കൊണ്ട് ഫോണിൽ സംസാരിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്ന കാര്യങ്ങൾക്കുള്ള ശ്രദ്ധയും വണ്ടിയോടിക്കാനുള്ള ശ്രദ്ധയും ഒരേ സമയം കിട്ടുന്നില്ല എന്നർത്ഥം.ഈ രണ്ടു കാര്യങ്ങൾക്കും വേണ്ട ശ്രദ്ധ നമ്മുടെ മസ്തിഷ്ക്കം മാറിമാറി അലോട്ട്‌ ചെയ്യുകയാണ് ചെയ്യുന്നത്.നിങൾ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കുമ്പോൾ നിങ്ങളുടെ ശ്രദ്ധ സംസാരത്തിലും ഡ്രൈവിങ്ങിലുമായി മാറി മാറി നിൽക്കുകയാണ് ചെയ്യുന്നത്.

പ്രധാനമായ മറ്റൊരു കാര്യം നോക്കാം. നമ്മുടെ കൺമുൻപിൽ ഒരു വസ്തു പതിയുന്നത് കൊണ്ട് മാത്രം നമ്മൾ അത് കാണണം എന്നില്ല. അത് മസ്തിഷ്ക്കം പ്രോസസ് ചെയ്താൽ മാത്രമേ അത് കാഴ്ച എന്ന അനുഭവം ആകൂ.ഒരു ഒരുപാട് പ്രോസസ്സുകളുടെ ആകെത്തുകയാണ് നമ്മൾ ഒരു വസ്തു കണ്ടു മനസിലാക്കുന്നത്.നിങ്ങൾ ഫോണിൽ സംസാരിച്ചു കൊണ്ട് വണ്ടി ഓടിക്കുകയാണ്.നിങ്ങളുടെ ഫോണിന്റെ അങ്ങേത്തലയ്ക്കലുള്ള ആൾ പറയുന്ന കാര്യങ്ങൾ മനസിലാക്കുവാനും,അത് ആസ്വദിക്കുവാനും അതിന് മറുപടി പറയുവാനും ഒരു പാട് മസ്തിഷ്ക്ക ഊർജ്ജം ആവശ്യവുമാണ്.

ഈ സമയത്തു നിങ്ങളുടെ വണ്ടിക്ക് കുറകെ ഒരു ഒരു കുട്ടി വിലങ്ങു ചാടുന്നു.നിർഭാഗ്യവശാൽ ആ മൈക്ക്രോസെക്കന്റില് നിങ്ങളുടെ മസ്തിഷ്ക്കം സംസാരത്തിന്റെ ശ്രദ്ധയിലോ,ഫോണിൽ നിന്ന് റോഡിലേയ്ക്ക് ശ്രദ്ധ മാറ്റുന്ന നിമിശത്തിലോ ആണെങ്കിൽ ആ കുട്ടി നിങ്ങളുടെ കൺ മുൻപിൽ പെട്ടാലും നിങ്ങൾ അത് കാണില്ല..അപകടം ഉറപ്പുമാണ്.ഇതിനാണ് Inattentional Blindness എന്ന് പറയുന്നത്.ഒരു ജനക്കൂട്ടത്തിനിടയിൽ ഒരു പ്രത്യേക സംസാരമോ സ്വരമോ നിങ്ങൾ ശ്രദ്ധിക്കുന്നു എന്നിരിക്കട്ടെ .ആ സമയത്ത് മറ്റുള്ള ഭൂരിപക്ഷം കാര്യങ്ങളെയും നിങ്ങൾ ശ്രദ്ധിക്കില്ല . എന്നു മാത്രമല്ല അവ നിങ്ങളുടെ ശ്രദ്ധാ പരിസരത്തുകൂടി കയറിയിറങ്ങിപ്പോയാലും ,പലപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുകയും ഇല്ല.

ശ്രദ്ധയിൽ പെടാത്തതു കൊണ്ടുള്ള അന്ധത (Inattentional blindness) എന്നാണ് ഈ മറുപടി പറയുന്നത്എന്നൊരു പ്രതിഭാസമാണ് ഇത്. നമ്മുടെ കണ്ണിനു മുൻപിലൂടെ പോകുന്ന കാര്യങ്ങളിൽ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ നമ്മൾ കാണുന്നുള്ളൂ. മനശാസ്തജ്ഞരായ ഡോക്ടർ ഡാനിയൽ സൈമൺ , ഡോ.ക്രിസ്റ്റഫർ ചാബിസ് എന്നിവർ ഇതൊരു പരീക്ഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്. അദൃശ്യനായ ഗൊറില്ല വെളുത്ത വസ്ത്രവും ,കറുത്ത വസ്ത്രവും ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളോട് ഒരു ബാസ്ക്കറ്റ് ബോൾ പരസ്പ്പരം കൈമാറിക്കൊണ്ടിരിക്കുവാൻ ആവശ്യപ്പെടുന്നു .കറുത്തവസ്ത്രം ധരിച്ച് ആളുകൾ എത്ര തവണ പന്ത് കൈമാറി എന്ന് എണ്ണുവാൻ കണികളോട് ആവശ്യപ്പെടുന്നു.

Advertisement

ഇതിനിടയിൽ ആൾ കുരങ്ങിന്റെ വസ്ത്രം ധരിച്ച ഒരാൾ ഇവരുടെ ഇടയിലൂടെ കടന്നു പോകുന്നു.ഈ വീഡിയോ കാണുന്നവരിൽ എത്രപേർ ആൾക്കുരങ്ങിനെ കണ്ടു എന്ന് ചോദിക്കുമ്പോൾ 50% ആളുകളും അങ്ങനെയൊരു ആൾക്കുരങ്ങു വന്നു പോയതായി കണ്ടിട്ടില്ല. ഈ വീഡിയോ The Invisible Gorilla ).

നിങ്ങളുടെ കാഴ്ച എന്നുപറയുന്നത് വാസ്തവത്തിൽ ഒരു താക്കോൽദ്വാര വീക്ഷണം മാത്രമാണ്. പ്രത്യേകിച്ചും നിങ്ങൾ ഒരു കാര്യത്തിൽ തന്നെ ഏകാഗ്രൻ ആയിരിക്കുമ്പോൾ. അതിന്റെ അർഥം തികച്ചും റിലാക്സ് ആയിരിക്കുമ്പോൾ നിങ്ങൾ എല്ലാം കാണുന്നുവെന്നല്ല. പല കാര്യങ്ങളും നമ്മുടെ കാഴ്ചയ്ക്ക് മുൻപിൽ വരികയും നമ്മളുടെ നോട്ടം അതിൽ പതിയുകയും ചെയ്തിട്ടുണ്ടാവും.പക്ഷെ ഇതിൽ തന്നെ പല കാര്യങ്ങളും നമ്മുടെ ഓർമ്മയുടെ തലംവരെ എത്താതെ പോകുന്നു ..പക്ഷേ ഇത് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നുമല്ല .മാത്രമല്ല നമ്മൾ കണ്ട പലതും നമ്മൾ കണ്ടില്ല എന്ന് വിശ്വസിക്കുക പ്രയാസവുമാണ് .

വാഹനം ഓടിക്കുമ്പോൾ മുൻ സീറ്റിൽ ഇരിക്കുന്നവർ പലപ്പോഴും ഒരു സഹായമാണ്. അയാളുടെ രണ്ടു രണ്ടു കണ്ണുകളുടെ കൂടെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കും. പക്ഷെ പുറകിലുള്ളവരോട് സംസാരിക്കുമ്പോൾ ശ്രദ്ധ പതറുവാനുള്ള സാധ്യത കൂടുതലാണ്. പാട്ടു കേട്ട് വണ്ടി ഓടിക്കുമ്പോഴും പ്രശ്നമുണ്ട്.വളരെ ത്വരിത ഗതിയിലുള്ള സംഗീതം നിങ്ങൾക്ക് അമിത് ആവേശം തരുകയും ,അമിത വേഗം കൈകൊള്ളുവാൻ പ്രേരകമാവുകയും ചെയ്യും.ഓരോ വ്യക്തിയും കരുതുക ആര് സൂക്ഷിച്ചില്ലെങ്കിലും ഞാൻ സൂക്ഷിക്കും.

 94 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema8 hours ago

സിനിമയിൽ ഒന്നും ആവാതെ ജീവിതം ഹോമിച്ചവർ (എന്റെ ആൽബം -17)

cinema1 day ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema2 days ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment2 days ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema3 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment4 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema4 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema5 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema6 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment6 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 week ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Ente album1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment2 months ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Entertainment2 months ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment1 month ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

language1 month ago

സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

Advertisement