മതം ഒരു ഭരണകൂടം ആയി കഴിയുമ്പോൾ ആ രാഷ്ട്രത്തിൻറെ നാശത്തിലേക്കു നയിക്കുന്ന ഭീകരത ആയി പരിണമിക്കും

0
109

Dr Robin K Mathew

ഒരു വയസ്സുള്ള കുട്ടിക്ക് കൊച്ചി നെഹ്റു സ്റ്റേഡിയത്തിന് ചുറ്റും നിർത്താതെ ഒരു റൗണ്ട് ഓടുവാൻ സാധിക്കുമോ? തീർച്ചയായും സാധിക്കും. തികച്ചും അവിശ്വസനീയമാണ് എന്ന് ഏവരും ഐകകണ്ഠ്യേന വിധി പറയും എന്ന് നമുക്കറിയാം.എന്നാൽ ഇത് തികച്ചും സുസാധ്യമായ ഒന്നാണ് എന്നതാണ് സത്യം.അത് നമ്മൾ വിശ്വസിച്ചേ മതിയാവൂ.

ഈ കഥ നമ്മൾ വിശ്വസിക്കണം എന്നുണ്ടെങ്കിൽ ചെറിയൊരു മേമ്പൊടിയുടെ ആവശ്യമുണ്ട്. ഇത്തരത്തിലുള്ള ആയിരക്കണക്കിന് മടങ്ങ് യുക്തിസഹമല്ലാത്ത കെട്ടു കഥകളിലൂടെ തന്നെയാണ് ഈ ലോകത്തന്റെ ചരിത്രം മുൻപോട്ട് നയിക്കപ്പെടുന്നത്. പക്ഷേ ഇത്തരം കേട്ടു കഥകൾക്കെല്ലാം ആത്മീയത എന്ന് ഒരു വൈറസിന്റെ പ്രവർത്തനം ആവശ്യമുണ്ട് .പല മതങ്ങളും ആചാരങ്ങളും ലോകചരിത്രത്തിൽ പലപ്പോഴും പല ഏകാധിപത്യ സംവിധാനങ്ങളെയും കീഴിൽ അമർന്നു പോയിട്ടുണ്ട്.അവ നിശബ്ദമായി വർഷങ്ങളോളം ഉറങ്ങി കിടന്നു. പക്ഷേ ഒരു അവസരം കിട്ടിയപ്പോൾ അത് പൂർവാധികം ശക്തി പ്രാപിക്കുകയാണ് ചെയ്തത്. അത് ഇതുതന്നെയാണ് ഈ കൊറോള കാലത്തും അതു കഴിഞ്ഞു സംഭവിക്കാൻ പോകുന്നത്.

ലോക പ്രശസ്ത പരിണാമ ശാസ്ത്രജ്ഞനായ റിച്ചാർഡ് ഡ്വാക്കിൻസിന്റെ ‘Viruses of the Mind’ എന്ന പ്രബന്ധത്തിൽ ദൈവത്തെയും മതത്തെയും മനുഷ്യമനസ്സിനെ ബാധിക്കുന്ന വൈറസുകൾ എന്നാണ് നിർവചിക്കുന്നത്. ദൈവ വൈറസിന്റെ ഏറ്റവും
ഫലഭൂയിഷ്ടമായ ‘ഹോസ്റ്റ്’ ആണ് മനുഷ്യൻ കൊറോണാ കാലത്ത് ഒന്നും ചെയ്യാനില്ലാതെ പഞ്ചപുച്ഛമടക്കി മുറിക്കുള്ളിൽ ഒതുങ്ങുന്ന സകല മതങ്ങളും അനുകൂലമായ സാഹചര്യത്തിൽ പൂർവാധികം ശക്തിയോടെ തന്നെ തിരിച്ചുവരും. ഒരു ലോക്കൽ ജോത്സ്യൻ മുതൽ കോർപ്പറേറ്റ് ദൈവങ്ങളും ആഗോള മതങ്ങളും ഞാൻ മുൻപേ എന്ന് പറഞ്ഞു എട്ടുകാലി മമ്മൂഞ്ഞിസം പുറത്തിറക്കും. തങ്ങളുടെ പ്രവർത്തികളുടെ/ പ്രാർഥനകളുടെ/ ദൈവത്തിൻറെ കഴിവ് കൊണ്ടാണ് ഈ മഹാമാരിയെ മനുഷ്യർ അതിജീവിച്ചത് എന്നു പറയുമ്പോൾ ലോകത്തിലെ ഭൂരിപക്ഷവും അത് വിശ്വസിക്കും. കാരണം മതം തന്നെ യുക്തിയെ തകർക്കുന്ന ഒരു വൈറസാണ്.

കേവല യുക്തിയെ ശരിക്കും തകർക്കുന്ന , ശാസ്ത്രം കണ്ടു പിടിച്ച വൈറസുകൾ വേറെയുണ്ട് എന്നോർക്കുക അതിനെപ്പറ്റി പറയാം. പൂച്ചയുടെ ഗന്ധത്തോടു എലികൾക്ക് സ്വഭാവികമായി വികർഷണം തോന്നുകയും പൂച്ചയിൽ നിന്ന് രക്ഷപ്പെടാൻ അവരെ സഹായിക്കുകയും ചെയ്യുന്നു . . എന്നാൽ ചിലയിനം പ്രോട്ടോസോവ ബാധയേൽക്കുന്ന എലികൾക്ക് ആകട്ടെ പൂച്ചയുടെ ഈ ഫെറമോൺ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ഫലമോ ഇത്തരം ബാധയേറ്റ എലികൾ പൂച്ചയുടെ സാന്നിധ്യത്തെ ഭയക്കാതെ വരികയും ഒടുവിൽ പൂച്ചയുടെ ഇരയാവുകയും ചെയ്യുന്നു.

ഇതുപോലെതന്നെ ഉറുമ്പിന്റെ മസ്തിഷ്കത്തെ lancet fluke എന്ന ഒരു വൈറസ് ബാധിച്ചു കഴിഞ്ഞാൽ,അവ വളർന്നു നിൽക്കുന്ന പുല്ലിന്റെ അഗ്രത്തിലേക്ക് ഇഴഞ്ഞു കയറും. സ്വാഭാവികമായും മൃഗങ്ങൾ, പുല്ലിന്റെ അഗ്രഭാഗം ആണല്ലോ ആദ്യം ഭക്ഷിക്കുന്നത്. പശുവിന്റെ ആമാശയത്തിലെത്തുന്ന ഈ ഫ്ലൂക്ക് വൈറസ് അവിടെ മുട്ടയിടുന്നു. ഈ പ്രക്രിയ അവിടംകൊണ്ടും അവസാനിക്കുന്നില്ല പശുവിന്റെ ചാണകം തിന്നുന്ന ഒച്ചിന്റെ ദഹനഗ്രന്ഥിയിലെത്തുന്ന ഫ്ലൂക്‌ മുട്ട, അതിന്റെ വിസർജ്യത്തിലൂടെ പുറത്തുവരികയും വീണ്ടും ഉറുമ്പിന്റെ ആഹാരമാവുകയും ചെയ്യുന്നു.

കാത്തിരുന്ന് കാണുക-കൊറോണാ എന്ന വൈറസിനെ മനുഷ്യരാശി കീഴടക്കിയാലും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാൻ പോകുന്ന മതം എന്ന വൈറസിനെ. മതം തന്നെ ഒരു ഭരണകൂടം ആയി കഴിയുമ്പോൾ അത് ആ രാഷ്ട്രത്തിൻറെ നാശത്തിലേക്കു നയിക്കുന്ന ഭീകരത ആയി പരിണമിക്കുമെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്.