ശരീരം എന്താ അഴുക്ക് ഫാക്ടറി ആണോ സർ ? 5 ലിറ്റർ വെള്ളം ഒരുമിച്ചു കുടിച്ചാൽ മരണം ഉറപ്പാണ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
29 SHARES
344 VIEWS

ശരീരം എന്താ അഴുക്ക് ഫാക്ടറി ആണോ സർ ?

റോബിൻ കെ മാത്യു
Behavioural Psychologist/Cyber Psychology Consultant

കഴിഞ്ഞ ആഴ്ച എന്നെ കാണാൻ രണ്ട് സ്ത്രീകൾ വന്നിരുന്നു. അതിൽ ഒരാൾ മാനസിക അസ്വാസ്ഥ്യം ഉള്ള ഒരാളാണ്.തന്റെ ഈ സഹോദരിക്ക് വേണ്ടിയിട്ട് ജീവിതം ഉഴിഞ്ഞു വെച്ച വിദ്യാസമ്പന്നയും ബാംഗ്ലൂരിലെ മൾട്ടിനാഷണൽ കമ്പനിയിലെ വല്ല്യ ഉദ്യോഗസ്ഥമായിരുന്നു അവരുടെ കൂടെയുള്ളത്…. ആദ്യം പറഞ്ഞ സ്ത്രീ രണ്ടാഴ്ച മുമ്പ് ഗുരുതരാവസ്ഥയിൽ ICU വിൽ അഡ്മിറ്റ് ആകേണ്ടി വന്നു. സ്വാഭാവികമായി ആത്മഹത്യാ ശ്രമമാണെന്ന് കരുതാം.അല്ലെ? എന്നാൽ അങ്ങനെയല്ല. ഒരുപാട് വെള്ളം കുടിച്ചാൽ ശരീരത്തിലെ രോഗാണുക്കളെല്ലാം പോവുകയും ശരീരത്തിലെ വിഷങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യും എന്നുള്ള ഒരു ധാരണ അവർക്ക് എവിടെ നിന്നോ ലഭിച്ചിരുന്നു.അതിന്റെ ഫലമായി അവർ 12 ലിറ്റർ വെള്ളം കുടിച്ചു എന്നാണ് സഹോദരി പറയുന്നത്. അത് ഒരു ദിവസം കൊണ്ടാണ് കുടിച്ചത്. (ഇത്രയും അധികം വെള്ളം അവർ കുടിച്ചു എന്നു ഞാൻ വിശ്വസിക്കുന്നില്ല)

5 ലിറ്റർ വെള്ളം ഒരുമിച്ചു കുടിച്ചാൽ മരണം ഉറപ്പാണ്. അതാണ് വെള്ളത്തിന്റെ മരണ ഡോസ്.(Lethal dose) എന്ന് പറയുന്നത്.ഒരുപാട് ജലം ഇങ്ങനെ കുടിച്ചു തീർത്തത് കൊണ്ട് അവരുടെ ശരീരത്തിലെ സോഡിയം ലെവലും പൊട്ടാസ്യം ലെവലും പോലുള്ള എലമെന്റ്സുകൾ കുറയുകയും അവർ ബോധരഹിത ആവുകയും ചെയ്തു.(Hyponatremia,Hpokalemia)മനോരോഗമുള്ള ഒരാൾ കാട്ടിക്കൂട്ടിയ ഒരു വേലയല്ലേ ഇത് എന്നൊന്നും കരുതണ്ട. ഈ അപകടം പല ആശയങ്ങളുടെ രൂപത്തിലും നമ്മുടെ മുമ്പിൽ ഉണ്ട് .ശരീരം മുഴുവൻ വിഷാംശങ്ങളാണ് എന്നുള്ള ഒരുതരം ചിന്ത ഒരുപാട് ആൾക്കാരെ ഭരിക്കുന്നുണ്ട്. ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷം മാറ്റാൻ അവർ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.. ശരീരത്തിലെ വിഷങ്ങൾ, വേസ്റ്റുകൾ എന്നിവ എങ്ങനെ നിർമ്മാജനം ചെയ്യാം എന്നുള്ള ഒരുപാട് ആരോഗ്യക്കുറിപ്പുകൾ യൂട്യൂബിൽ മലയാളികൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഡോക്ടർമാരും ഉണ്ട് .നമ്മുടെ കിഡ്നി ലിവർ തൊക്ക് തുടങ്ങിയ അവയവങ്ങൾ എല്ലാം തന്നെ ഈ പ്രക്രിയ സ്വാഭാവികമായിട്ടും നിർവഹിച്ചു കൊള്ളും മിസ്റ്റർ. പ്രത്യേകിച്ച് നമ്മൾ പുറത്തു നിന്ന് ആളെ എടുക്കേണ്ട ആവശ്യമില്ല.

മറ്റൊന്ന് ഒരു ചാനൽ ഷോയിൽ മലയാളത്തിന്റെ ക്വിസ് ഗ്രാൻഡ് മാസ്റ്റർ പാവയ്ക്ക നീര് കുടിച്ചുകൊണ്ട് പറയുന്ന ഒരു കാര്യമുണ്ട്. ഞാൻ ദിവസം നാല് ഗ്ലാസ് പാവയ്ക്കാ ജ്യൂസ് കുടിക്കും. പാവയ്ക്ക എന്ന് പറയുന്നത് കറിവെച്ച് കഴിക്കുമ്പോൾ യാതൊരു കുഴപ്പവുമില്ലാത്ത ഒരു കാര്യമാണ്. എന്നാൽ അതിന്റെ കൈപ്പ് എന്ന് പറയുന്നത് അതിന്റെ സ്വാഭാവിക കീടനാശിനിയാണ്. പാവയ്ക്കയിലെ ഏതെങ്കിലും ഒരു എലമെന്റ് വളരെ കുറഞ്ഞ അളവിൽ മരുന്നായി ഉപയോഗിക്കാം എന്നുള്ളതും സത്യമായിരിക്കാം. എന്നാൽ ഒരു പച്ച പാവയ്ക്ക അതേപടി പിഴിഞ്ഞ് ജ്യൂസ് ആക്കുമ്പോൾ എത്ര അധികം രാസപദാർത്ഥങ്ങളാണ് വലിയ തോതിൽ നമ്മുടെ ശരീരത്തിലേക്ക് പ്രവഹിക്കുന്നത്. ഇതെല്ലാം പോരാഞ്ഞിട്ട് അതിൽ അടിച്ചിരിക്കുന്ന കീടനാശിനിയുടെ പ്രശ്നം. ശാസ്ത്രീയമായ കൃഷിക്ക് കീടനാശിനി അത്യന്താപേക്ഷികമാണ് എന്നുള്ളത് വളരെ സത്യം. പക്ഷേ നമ്മുടെ നാട്ടിൽ ഒരു കാര്യത്തിനും യാതൊരു മാനദണ്ഡവും പാലിക്കാത്ത ഒരു രാജ്യമായതുകൊണ്ട് തന്നെ സർക്കാർ പറഞ്ഞിരിക്കുന്ന അളവിൽ പറഞ്ഞിരിക്കുന്ന രാസപദാർത്ഥങ്ങളോ ഒന്നുമായിരിക്കില്ല ആളുകൾ പച്ചക്കറികളിൽ അടിക്കുന്നത്. ജനങ്ങളുടെ ആരോഗ്യം മുൻനിർത്തി മാത്രമൊന്നും അല്ല നമ്മുടെ സർക്കാരുകൾ പലപ്പോഴും ഈ കീടനാശിനികൾക്ക് അനുമതിയും കൊടുക്കുന്നത്.

ഈ വിഷം നാല് ഗ്ലാസ് ഒരു ദിവസം കുടിക്കുന്നു എന്ന് പറയുമ്പോൾ അതിലെ അപകടം എത്രയുണ്ട് മുൻകൂട്ടി കാണാവുന്നതിനപ്പുറമാണ്. പാചകം ചെയ്യുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതാവുന്നുണ്ട്. ഔഷധഗുണം ഉണ്ട് എന്നും പറഞ്ഞ് എല്ലാ ദിവസവും എന്തെങ്കിലു ഇലകൾ കഴിക്കുമ്പോൾ ഓർക്കുക ഔഷധം തന്നെ ആയിട്ടുള്ള പാരസെറ്റമോൾ ഒരു കാര്യവുമില്ലാതെ നിങ്ങൾ എല്ലാ ദിവസവും കഴിക്കുമോ? പ്രകൃതിദത്തം നാച്ചുറൽ എന്നീ ലേബലിൽ ഇറങ്ങുന്ന അനേകം പദാർത്ഥങ്ങൾ, ചെടികൾ, ഇലകൾ ഒക്കെ ദിവസവും,അമിതമായും ഒക്കെ കഴിച്ച് കിഡ്നി ലിവർ പോലുള്ള അവയവങ്ങളുടെ തകരാറുകൾ വരാറുണ്ട്.
പ്രകൃതി എന്നു പറയുന്നത് നമ്മളെ രക്ഷിക്കാനുള്ള ശക്തി മാത്രമാണെന്നും ആ പ്രകൃതി നമ്മളെ ഒരിക്കലും ശിക്ഷിക്കില്ലെന്നും പ്രകൃതിയിൽ ഉള്ളതെല്ലാം വളരെ നല്ലതാണ് എന്നുമുള്ള അന്ധമായ ചിന്തയുടെ ഫലമാണിത്. കൃഷി ഉൾപ്പെടെ എല്ലാം പ്രകൃതിവിരുദ്ധമാണ്.

ഇന്ന് നമ്മൾ എവിടേക്ക് നോക്കിയാലും നമ്മൾ ഈ അനുഭവിക്കുന്ന ആയുസ്സും ആരോഗ്യവും സന്തോഷവും എല്ലാം പ്രകൃതിക്കെതിരെ നിന്ന് പ്രകൃതിവിരുദ്ധമായി നിന്ന് നമ്മൾ ഉണ്ടാക്കിയെടുത്തതാണ് .ഈ പ്രകൃതിയുടെ ഭാഗം തന്നെയാണ് മനുഷ്യരും. മേൽപ്പറഞ്ഞ ക്വിസ് മാസ്റ്ററുടെ കാര്യത്തിലേക്ക് വരാം. അദ്ദേഹം കുറച്ചുനാൾ മുമ്പ് മദ്യപാനത്തിന് അടിമയായിരുന്നു . അമിതമായ മദ്യപാനം ഉണ്ടാക്കിവെച്ച ക്ഷീണത്തിൽ നിന്ന് അദ്ദേഹത്തിൻറെ ആന്തരിക അവയവങ്ങൾ കരകയറുന്നതിനു മുമ്പാണ് ഇതുപോലെ പ്രകൃതിദത്തമായ മണ്ടത്തരം അദ്ദേഹം കാണിക്കുന്നത്. ഈ പോസ്റ്റ് ഇദ്ദേഹമോ ഇദ്ദേഹത്തിൻറെ പ്രിയപ്പെട്ടവരോ എന്നെങ്കിലും എവിടെയെങ്കിലും വച്ച് വായിക്കുകയാണെങ്കിൽ ഓർക്കുക. മരണത്തിന്റെ വക്രത്തിലേയ്ക്ക് അങ്ങ് പ്രകൃതിദത്തമായി തന്നെ കയറിക്കൊടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.