ഈഗോ കളഞ്ഞു ചൈന പോലെയുള്ള രാജ്യങ്ങളെ സഹായത്തിന് വിളിക്കുകയാണ് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇപ്പോൾ ചെയ്യേണ്ടത്

0
171
Dr Robin K Mathew
ചില രാജ്യങ്ങൾക്ക് ചില കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ വൈദഗ്ധ്യം കുറവായിരിക്കും. എന്നാൽ ചില രാജ്യങ്ങൾക്ക് ചില കാര്യങ്ങളിൽ പ്രത്യേക കഴിവുണ്ടായിരിക്കും. ഉദാഹരണം മഞ്ഞ് നീക്കുവാൻ ഏറ്റവും മിടുക്കർ കനേഡിയൻസ് ആണ്. മഞ്ഞുവീഴ്ച കൂടുതലുള്ള വർഷങ്ങളിൽ യൂറോപ്യൻ രാജ്യങ്ങൾ അവരെ സഹായത്തിന് വിളിക്കാറുണ്ട്. ചൈനക്കാരുടെ കാര്യം പറയുകയാണെങ്കിൽ അവർക്ക് മിടുക്ക് ഇല്ലാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ല. ഇതിപ്പോൾ പറയാൻ കാരണം :
പരമ്പരാഗതമായി ചൈന ബാംബൂ കർട്ടനും, റഷ്യ Iron കർട്ടനുമായിട്ടാണ് പറയുന്നത്. അവരുടെ വാർത്തകൾ ഒന്നും ശരിയായി ലോകം അറിയില്ല. വൂഹാനിലെ കണക്കുകൾ ഒരുപക്ഷേ പൂർണമായും സത്യം ആയിരിക്കണമെന്നില്ല. പക്ഷേ അതിലും ഇപ്പോൾ അസത്യമായി തോന്നുന്നതാണ് ഗൾഫിലെ കണക്കുകൾ.അവിടെ നിന്ന് നാട്ടിലെത്തുന്ന ഒരുപാട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. പക്ഷേ അവർ പറയുമ്പോൾ അവിടെ രോഗബാധിതർ തീർത്തും കുറവാണ്. എല്ലാകാര്യത്തിനും ബാക്കിയുള്ളവരെ ആശ്രയിക്കുന്നവർ ആയതുകൊണ്ടുതന്നെ പ്രൊഫഷണൽ മാനേജ്മെന്റിൽ ഗൾഫ് രാജ്യങ്ങൾ വളരെ പുറകിലാണ്. ഇനിയും താമസിച്ചാൽ കാര്യങ്ങൾ കൈവിട്ടു പോകും. അമേരിക്ക പോലും ചൈനയെ സഹായത്തിന് വിളിച്ചിരിക്കുന്നു. ഈഗോ കളഞ്ഞു ചൈന പോലെയുള്ള രാജ്യങ്ങളെ അവർ സഹായത്തിന് വിളിക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്.
( ചൈനയെ മഹത്വവൽക്കരിക്കുവാനോ ഗൾഫ് രാജ്യങ്ങളെ ഇകഴ്ത്താനോ ഉള്ള പോസ്റ്റായി കണ്ട് വികാരം കൊള്ളരുത് പ്ലീസ്)