ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ നായകവേഷത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. ‘രാവണയുദ്ധം’ എന്നാണ് ചിത്രത്തിന്റെ പേര്. റോബിന്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. നേരത്തെ ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുള്ള റോബിന്റെ പോസ്റ്റ് വൈറലായിരുന്നു. ഷര്‍ട്ടില്‍ രക്തക്കറയുള്ള ലുക്കിലാണ് പോസ്റ്ററില്‍ റോബിനുള്ളത്. ആക്ഷന്‍ ചിത്രത്തിന്റെ സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.
ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുള്ള റോബിന്‍ രാധകൃഷ്ണന്‍ പങ്കുവെച്ച പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ പുതിയ സിനിമയുടെ പ്രഖ്യാപനം റോബിന്‍ രാധാകൃഷ്ണന്‍ തന്നെയാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും നായകനും സംവിധായകനും റോബിന്‍ തന്നെയാണ്. റോബിന്റേതായി പുറത്തുവരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാകും ‘രാവണയുദ്ധം’.വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം ശങ്കര്‍ ശര്‍മ്മ നിര്‍വ്വഹിക്കും.
ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മോഡലും നടിയും റോബിന്റെ ഭാവി വധുവായ ആരതി പൊടിയാകും പുതിയ സിനിമയില്‍ നായികാ വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.