ബിഗ്‌ബോസ് എന്ന മെഗാഹിറ്റ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിൽ നായകവേഷത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ എത്തി. ‘രാവണയുദ്ധം’ എന്നാണ് ചിത്രത്തിന്റെ പേര്. റോബിന്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ചത്. നേരത്തെ ലോകേഷ് കനകരാജിന് നന്ദി അറിയിച്ചുള്ള റോബിന്റെ പോസ്റ്റ് വൈറലായിരുന്നു. ഷര്‍ട്ടില്‍ രക്തക്കറയുള്ള ലുക്കിലാണ് പോസ്റ്ററില്‍ റോബിനുള്ളത്. ആക്ഷന്‍ ചിത്രത്തിന്റെ സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്.
ബിഗ് ബോസ് ചരിത്രത്തിൽ ആർക്കും ലഭിക്കാത്ത അത്ര സ്വീകാര്യത ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണന് ലഭിച്ചിരുന്നത്. എന്നാൽ സഹമത്സരാർത്ഥിയെ ആക്രമിച്ചതിന്റെ പേരിൽ താരത്തിനെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസിലെ സഹ മത്സരാർത്ഥിയായ ദിൽഷയും റോബിനും തമ്മിലുള്ള പ്രണയ ട്രാക്ക് സജീവമായിരിക്കവേയായിരുന്നു ചില പ്രത്യേക കാരണങ്ങൾ കൊണ്ട് റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്താക്കിയത്.
ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോബിനും ദിൽഷയും ഒന്നിക്കും എന്ന് ആരാധകർ ഒന്നടങ്കം കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഭിമുഖം ചെയ്യാൻ എത്തിയ ആരതി എന്ന യുവതിയുമായി റോബിൻ പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ പ്രണയം സോഷ്യൽ മീഡിയയിലേറെ ആഘോഷിച്ചിരുന്നു. ഇവരുടെ വിവാഹം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ഇവരുടെ വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞു.ഒരുപക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ടെലിവിഷൻ റിയാലിറ്റി ഷേ താരം റോബിൻ ആയിരിക്കും
ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുള്ള റോബിന്‍ രാധകൃഷ്ണന്‍ പങ്കുവെച്ച പോസ്റ്റ് വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ പുതിയ സിനിമയുടെ പ്രഖ്യാപനം ലോകേഷ് നടത്തുമെന്ന് അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ പുതിയ സിനിമയുടെ പ്രഖ്യാപനം റോബിന്‍ രാധാകൃഷ്ണന്‍ തന്നെയാണ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും നായകനും സംവിധായകനും റോബിന്‍ തന്നെയാണ്. റോബിന്റേതായി പുറത്തുവരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാകും ‘രാവണയുദ്ധം’.വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം ശങ്കര്‍ ശര്‍മ്മ നിര്‍വ്വഹിക്കും.
ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മോഡലും നടിയും റോബിന്റെ ഭാവി വധുവായ ആരതി പൊടിയാകും പുതിയ സിനിമയില്‍ നായികാ വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാൽ സോഷ്യൽ മീഡിയയിൽ നിറയെ രാവണയുദ്ധത്തെയും റോബിനെയും കുറിച്ചുള്ള ട്രോളുകൾ ആണ്. തിരക്കഥ, സംവിധാനം, നിർമ്മാണം, നായകവേഷം എല്ലാം നിർവഹിക്കുന്ന റോബിൻ സന്തോഷ് പണ്ഡിറ്റിനെ കടത്തിവെട്ടും എന്നാണു പലരുടെയും കമന്റുകൾ. ബ്രഹ്മപുരത്തെ തീപിടുത്തത്തിനിടയിൽ മറ്റൊരു ദുരന്തം എന്നാണ് വേറെ ചിലർ കമന്റ് ചെയുന്നത്. ഇത്രയൊക്കെ കഴിവുകളുള്ള മഹാൻ ആണെന്ന് നമ്മൾ അറിഞ്ഞില്ല എന്നാണു ചിലരുടെ കമന്റുകൾ. പോസ്റ്ററിൽ രക്തമൊലിപ്പിച്ചു നിൽക്കുന്ന റോബിൻ കണ്ടു, അടിച്ചു ആരോ മൂക്കാമ്മണ്ട പൊട്ടിച്ചു എന്നാണു ചിലരുടെ പരിഹാസം നിറഞ്ഞ കമന്റ്.
പോസ്റ്ററില്‍ നായകനായ റോബിന്‍ രണ്ട് വാച്ച് അണിഞ്ഞിട്ടുണ്ട്. ഇതിന് വലിയ അര്‍ത്ഥതലങ്ങളുണ്ടെന്നാണ് റോബിന്‍ രാധാകൃഷ്ണന്‍ പറയുന്നത്. പോസ്റ്ററിലെ രണ്ട് വാച്ചില്‍ ഒന്ന് നായകനായ തന്‍റെ സമയം നോക്കാനും, മറ്റൊന്ന് എതിരാളികളുടെ സമയം കുറിക്കാനുമാണെന്ന് റോബിന്‍ പറയുന്നു. രണ്ട് കാലഘട്ടം കാണിക്കുന്നതാണെന്നും രണ്ട് വ്യക്തിത്വം കാണിക്കുന്നതാണെന്നും പോസ്റ്റര്‍ കണ്ടിട്ട് പലരും ബ്രില്യന്‍സ് രൂപത്തില്‍ പറഞ്ഞിരുന്നതായും റോബിന്‍ പറഞ്ഞു.
റോബിന്‍റെ വാക്കുകള്‍:
‘രണ്ട് കാലഘട്ടം കാണിക്കുന്നതാണെന്നും രണ്ട് വ്യക്തിത്വം കാണിക്കുന്നതാണെന്നും പോസ്റ്റര്‍ കണ്ടിട്ട് പലരും ബ്രില്യന്‍സ് രൂപത്തില്‍ പറയുന്നു. രണ്ട് വാച്ച് കെട്ടിയത് എന്തിനാണെന്ന് വെച്ചാല്‍, ഒന്ന് എന്‍റെ സമയം നോക്കാനും, മറ്റൊന്ന് എതിരാളികളുടെ സമയം കുറിക്കാനും. ‘രാവണയുദ്ധം’ എന്ന് പറയുമ്പോള്‍ ആ രീതിയില്‍ അല്ലേ വരിക. വളറെ ചെറിയ പടമായിരിക്കും. വലിയ പ്രതീക്ഷകളൊന്നും തന്നെ വേണ്ട.”രാവണയുദ്ധം’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന്‍ തന്നെയാണ്. റോബിന്റേതായി പുറത്തുവരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മോഡലും നടിയും റോബിന്‍റെ ഭാര്യയുമായ ആരതി പൊടിയാകും പുതിയ സിനിമയിൽ നായികാ വേഷത്തിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.