റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാതെ നമുക്കിനി മുന്നോട്ട് പോകാൻ കഴിയില്ല

259

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ആർ.വി.റാംലാൽ എഴുതുന്നു

അപകടങ്ങളിൽ പെട്ട് അസ്ഥി ഒടിഞ്ഞു വരുന്നവരുടെ എണ്ണം ഇപ്പോൾ സർവകാല റെക്കോർഡ് ആണ്. അസ്ഥി വിഭാഗത്തിലെ 3 യൂണിറ്റുകൾ അവിരാമം പ്രവർത്തിക്കുന്നു. ഓർത്തോ ,അനസ്‌തേഷ്യ, വിഭാഗത്തിലെ ഡോക്ടർമാർ, നഴ്സിംഗ് ജീവനക്കാർ,ടെക്‌നിക്കൽ ജീവനക്കാർ, അറ്റെൻഡർമാർ ,ഇവരെല്ലാം ആത്മാർഥമായി പണി എടുത്തിട്ടും ഏകദേശം 45 രോഗികൾ ഓപ്പറേഷൻ കാത്തു കിടക്കുന്നുണ്ട്.

ഇനി ആശുപത്രി എന്തൊക്കെ ചെയ്താലും ഇതിന് ശാശ്വത പരിഹാരമാവില്ല.അതിന്റെ ശേഷി മുഴുവൻ ചിലവാക്കിയാണ് ഇത്രയും ചെയ്യുന്നത്. ഇനിയും തളരാതെ ഞങ്ങൾ ചെയ്യാം.പക്ഷെ എവിടെയാണവസാനം? .റോഡിൽ നിങ്ങൾ ശ്രദ്ധിക്കാതെ ഇത് തീരില്ല എല്ലാവരും, വാഹനം ഓടിക്കുന്നവർ,യാത്രക്കാർ, പോലീസ്, മറ്റ്‌ നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ,സന്നദ്ധ രാഷ്ട്രീയ സാമുദായിക സംഘടനകൾ എന്നിവർ മുന്നോട്ടു വരണം റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാതെ നമുക്കിനി മുന്നോട്ട് പോകാൻ കഴിയില്ല.

മരണസംഖ്യ ,വല്ലാതെ ഉയരുന്നു,കിടപ്പിലായി പോകുന്നവരുടെ എണ്ണം അതിന്റെ 5 ഇരട്ടി വരും.ഇതൊന്നും ആരും അറിയുന്നില്ലേ? കാണുന്നില്ലേ? കേൾക്കുന്നില്ലേ? പറഞ്ഞു മടുത്തു. പക്ഷെ, ഇനിയും പറയും ഉറക്കെ അതിലും ഉറക്കെ ആരെങ്കിലും കേൾക്കാനുണ്ടെങ്കിലോ.