തെറ്റുകളെ ന്യായീകരിക്കുന്നവരുടെ ആസ്ഥാനമാണ് സോഷ്യൽ മീഡിയ. പുരുഷൻ തെറ്റുചെയ്താലും സ്ത്രീകളിൽ പഴിചാരുക, തങ്ങളുടെ മതക്കാർ, പാർട്ടിക്കാർ തെറ്റുചെയ്താൽ ആ തെറ്റ് അനുഭവിച്ചവരിൽ പഴിചാരുക,പുരുഷൻ സ്ത്രീയുടെ മുഖത്ത് ആസിഡ് ഒഴിച്ചാലും സ്ത്രീയെ പെട്രോൾ ഒഴിച്ച് കത്തിച്ചാലും സ്ത്രീയിൽ തന്നെ സമൂഹം, പ്രത്യേകച്ചു പുരുഷന്മാർ പഴിചാരുക, സൂപ്പർ സ്റ്റാറുകളുടെ തെറ്റുകൾ തുറന്നു പറഞ്ഞാൽ പറയുന്നവരെ ഫാന്സുകൾ വ്യക്തിഹത്യ ചെയ്യുക…ഇതൊക്കെ നിത്യേന നടക്കുന്ന സംഭവങ്ങളാണ്. അതിന്റെ പശ്ചാത്തലത്തിൽ ഡോക്ടർ സന്ധ്യ ജി ഐയുടെ ഈ കുറിപ്പിന് വളരെ പ്രസക്തിയുണ്ട്. കുറിപ്പ് വായിക്കാം.

=======

Dr. Sandhya GI എഴുതുന്നു

കുറ്റവാളികളെയും കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നവരേയും ന്യായീകരിക്കുന്നവർ ഓർക്കുക

1.മോഷണകുറ്റത്തിന് പിടിക്കപ്പെട്ടവന് പറയാൻ വികാരഭരിതമായ പട്ടിണിയുടെ കഥ കാണും.

2. റേപ്പ് കേസിൽ പിടിക്കപ്പെട്ടവന് താനിതുവരെ അനുഭവിച്ച് വന്ന ലൈംഗിക അസംതൃപ്തിയുടെ കഥ പറയാൻ കാണും.

3. രണ്ട് മക്കളെ കിണറ്റിലിട്ട് ആ ത്മഹത്യ ചെയ്യാൻ ശ്രമിച്ചവൾക്ക് പറയാൻ ജീവിതത്തിന്റെ കദന കഥ കാണും.

Dr. Sandhya GI
Dr. Sandhya GI

5 . കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന പീഡോഫീലിക്കുകൾക്ക് തങ്ങൾ ക്ക് നിയന്ത്രിക്കാൻ പറ്റാത്ത
അസാധാരണമായ വികാരങ്ങളുടെ നിസഹായ അവസ്ഥയുടെ കഥ പറയാൻ കാണും.

6. കൊടും ക്രിമിനലുകൾക്ക് ചെറി യ പ്രായത്തിലനുഭവിച്ച പീഢന ങ്ങളുടെ കഥ പറയാൻ കാണും.

7. മക്കളെ ഭ്രാന്തനായ അച്ഛന്റെ മുമ്പിൽ എറിഞ്ഞ് കൊടുത്തിട്ട് മിണ്ടാതെ നിൽക്കുന്ന അമ്മമാർ ക്ക് പറയാനുള്ളത് ഭയത്തിന്റെ കഥയാവും.

അതു കൊണ്ട് തന്നെ എല്ലാ തെ റ്റുകൾക്ക് പുറകിൽ സാഹചര്യ ങ്ങളുണ്ട്.

പക്ഷെ തെറ്റുകൾ തെറ്റുകളാകാ തിരിക്കില്ല. മുടന്തൻ ന്യായങ്ങൾ ക്ക് നിങ്ങൾ നശിപ്പിച്ച ജീവൻ തിരിച്ച് നൽകാനുള്ള കഴിവില്ല.

മോശമായ സാഹചര്യം അല്ലെ ങ്കിൽ നിവർത്തികേട് കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തെ മാത്രമേ നശിപ്പിക്കാൻ അവകാശമുള്ളൂ.

നിങ്ങളെ ആശ്രയിക്കുന്ന നിസഹായരായ മനുഷ്യരുടെ ജീവിതം എറിഞ്ഞുടച്ചിട്ട് ഗതികേടിന്റെ കഥ വിളമ്പരുത്. അത് കുഞ്ഞുങ്ങളാകാം, മാനസികമായി ഭിന്നശേഷി ഉള്ളവരാകാം വയസായി ദൈനംദിന ജീവിതത്തിന് നിങ്ങളുടെ സഹായം വേണ്ടവരാകാം… സഹായിക്കാൻ കഴിയാത്തവർക്ക് ആശ്രയം കൊടുക്കരുത്… കൊടുത്താൽ നോക്കാൻ ബാധ്യസ്ഥരാണ്.

ഫേസ്ബുക്കില് എഴുതി തകർക്കുന്നവർ പലരും കേരളം കണ്ടിട്ട് അഞ്ചും പത്തും വർഷമായവരാണ്. മാറ്റങ്ങൾ എന്താണെന്ന് പോലും അറിയാത്തവർ .

തൊടുപുഴയിൽ ഇരുന്ന് എഴുതുന്ന ഒരുവളാണ് ഞാൻ. ഇന്ന് കേരളത്തിലെ ഒരു സ്ത്രീയുടെ അവസ്ഥ 30 വർഷം മുമ്പുള്ള സ്ത്രീയുടെ അവസ്ഥ അല്ല . അതുകൊണ്ട് തന്നെ ഉപ്പുപ്പാന്റെ കാലത്തെ കഥകൾ എഴുതി വിപ്ലവകാരികൾ ഫേസ് ബുക്കിലിടുമ്പോൾ കേരളത്തിന്റെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കണം.

മുതലാളിത്ത രാജ്യങ്ങളിൽ ഇരുന്ന് എഴുതുന്നവർ അവധി കിട്ടുമ്പോൾ കേരളത്തിലെ ഗ്രാമങ്ങളിൽ വരണം. കുറഞ്ഞത് കടപ്പുറം ഏരിയകളിലെ കുടിലുകളിൽ പോയി പെണ്ണുങ്ങളെ കാണണം. ഗതികേടിലും സ്വന്തം മക്കളെ നെഞ്ചോട് ചേർത്ത് വയ്ക്കണ പെണ്ണുങ്ങളെ ഞാൻ കാണിച്ച് തരാം. അല്ലെങ്കിൽ കള്ളു കുടിച്ച് ശല്യം കാണിക്കുന്ന കെട്ടിയവനെ ചവിട്ടി പുറത്താക്കി മക്കളോടൊപ്പം ജീവിക്കുന്നവരാണ്. കുടുംബശ്രീ കളുടെ മീറ്റിങ്ങുകളിൽ പങ്കെടു ത്താൽ മാത്രം മനസ്സിലാകും എന്ത് മാത്രം പുരോഗമനം ഉണ്ടായി എന്ന് . എന്നിട്ടും സ്ത്രീ ചൂഷണം ചെയ്യുന്നതിന് ഒരു പരിധി വരെ സ്ത്രീകൾ ഉത്തരവാദികളാണ്.

എനിക്ക് പരിചയമുള്ള ഒരു സെക്സ് വർക്കറുണ്ട്. അവർ പറഞ്ഞ ഒരു വാചകം എന്റെ മനസ്സിലിപ്പോ ഴുമുണ്ട്.

“ഞാന് ഈ തൊഴിലിലാണേലും ഒരുത്തനേം ഈ വീട്ടിൽ കയറില്ല ഡോക്ടറേ..പിള്ളേര് വീട്ടിലുണ്ട്. അവർക്ക് സമാധാനമായി വീട്ടിൽ കിടക്കണം.അവനൊന്നും ഇങ്ങോട്ട് എന്നെ അന്വേഷിച്ച് വന്നാല് കാല് തല്ലിയൊടിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് വിളിച്ചാൽ ഞാനങ്ങോട്ട് പോവുകയേ ഉള്ളൂ”

ഇതാണ് അമ്മ. ഈ അമ്മക്ക് കെട്ടിപിടിച്ചൊരുമ്മ കൊടുത്തു കൊണ്ട് പോസ്റ്റ് നിർത്തുന്നു….

ന്യായീകരണ തൊഴിലാളികളോട്,

വേറിട്ടുള്ള ചിന്തകൾ ബുദ്ധി ജീവി പട്ടം നൽകും എന്ന് കരുതുന്നവ രോട്

ഈ പോസ്റ്റിന് താഴെ എന്റെ ടൈംലൈനിൽ പെണ്ണിന്റെ ഗതികേടിനെ കുറിച്ച് എഴുതി കൊണ്ട് വരരുത്. എനിക്ക് താൽപര്യമില്ല. ….

ഞാനിങ്ങനെയാണ് …. ഇങ്ങനെ മാത്രം….

======

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.