പ്രയോറിറ്റി നിശ്ചയിക്കുന്നതിലുള്ള അപചയവും അപകടവും മനസ്സിലാകണമെങ്കിൽ യോഗി ആദിത്യനാഥിന്റെ യുപി യിലേക്ക് നോക്കൂ

297

Dr SHANAVAS A R

ഇതിനെയാണ് ഇന്ത്യയുടെ വിരോധാഭാസം എന്ന് പറയുന്നത്.

ആഗോള പട്ടിണി സൂചിക പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്ന്, ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നിവയിൽ ലോക രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം.

അങ്ങനെയുള്ള ഈ രാജ്യത്ത് പ്രയോറിറ്റി നിശ്ചയിക്കുന്നതിലുള്ള അപചയവും അപകടവും മനസ്സിലാകണമെങ്കിൽ യോഗി ആദിത്യനാഥിന്റെ സ്വന്തം യുപി യിലേക്ക് നോക്കിയാൽ മതി.

Image result for kumbh mela* കുംഭമേള — ചിലവ് 4200 കോടി.

* അയോധ്യയിലെ രാമ പ്രതിമ — ചിലവ് 2500 കോടി.

* ദീപാവലി ദിവസം അയോധ്യയിൽ സരയൂ നദിക്കരയിൽ 5 ലക്ഷം വിളക്കുകൾ കത്തിച്ചു ഗിന്നസ്സ് റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിച്ച വകയിൽ ചിലവ് — 133 കോടി രൂപ.

* യുപി യിൽ മന്ത്രിമാരുടെയും എംഎൽഎ മാരുടെയും ഉദ്യോഗസ്ഥരുടെയും കറന്റ്‌ ബിൽ കുടിശ്ശിക – 13,000 കോടി രൂപ.

വിരോധാഭാസം എന്തെന്നല്ലേ?…

ഓക്സിജൻ സിലിണ്ടർ കുടിശ്ശിക വെറും 68 ലക്ഷം രൂപ — 60 ലേറെ കുരുന്നു കുട്ടികൾ ഗോരഖ്‌പൂരിൽ മരണപ്പെട്ടു.

യുപി സ്കൂളിൽ കുട്ടികൾക്ക്‌ കൊടുക്കുന്നത് ഉണക്ക ചപ്പാത്തിയും ഉപ്പും, കാരണം പൈസയില്ല.

Image result for uttar pradesh povertyശമ്പളം കൊടുക്കാൻ പണമില്ലാത്തത് കൊണ്ട് 25,000 ഹോം ഗാർഡുകളെ യുപി പോലീസിൽ നിന്നും പിരിച്ചു വിടുന്നു.

ഇനി ഇതും കൂടെ കേട്ടോളൂ…

* യുപി കറന്റ്‌ താരിഫ് 12 % കൂട്ടി.

* ബോർഡ് എക്സാം ഫീസ് 600 % കൂട്ടി.

* ഗവണ്മെന്റ് സ്കൂളുകളിലും കോളേജുകളിലും ഫീസ് കുത്തനെ കൂട്ടാൻ തീരുമാനിച്ചു.