Dr SHANAVAS A R

ഇത് തികഞ്ഞ അസഹിഷ്ണുതയാണ്, തീർത്തും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്. മാർച്ച് 20 ന് ഒരു സ്വകാര്യ ചാനൽ പ്രോഗ്രാമിന്റെ ഭാഗമായി സൗദിയിലെ ജിദ്ദയിൽ എത്തുന്ന മോഹൻലാലിനെ ബഹിഷ്ക്കരിക്കണം എന്ന ഒരു ക്യാമ്പയിൻ നടക്കുന്നതായി അറിയുന്നു. അതിനോട് ശക്തമായി വിയോജിക്കുന്നു. ഈ ബഹിഷ്കരണ ആഹ്വാനം തികഞ്ഞ അസഹിഷ്ണുതയാണ്.
മോഹൻലാലിന്റെ രാഷ്ട്രീയ നിലപാടിനോട്‌ വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗുകൾ പലതും ഏകപക്ഷീയമായി തോന്നിയിട്ടുമുണ്ട്. പക്ഷേ ഇപ്പോൾ അദ്ദേഹം ജിദ്ദയിൽ പോകുന്നത് സൗദി ഭരണകൂടത്തിന്റെ അനുമതിയോട് കൂടി ഒരു സ്റ്റേജ് ഷോയിൽ പങ്കെടുക്കാനാണ്, അല്ലാതെ രാഷ്ട്രീയം പറയാനല്ല. അദ്ദേഹം അതുല്യനായ ഒരു നടനാണ്, വിരലുകൾ കൊണ്ട് പോലും നടന വിസ്മയം നടത്തുന്ന മഹാനായ ഒരു കലാകാരനാണ്. കേരളത്തിന്റെ, ഇന്ത്യയുടെ തന്നെ യശസ്സ് ഉയർത്തിയ എണ്ണം പറഞ്ഞ ഒരു അഭിനേതാവാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തെ ബഹിഷ്കരിക്കാനുള്ള നീക്കങ്ങളെ ശക്തമായി അപലപിക്കുന്നു. 350 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ അഭിനയ കുലപതിക്ക് പദ്മശ്രീയും പദ്മഭൂഷനും നൽകി രാജ്യം ആദരിച്ചതാണ്. അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഒമ്പത് ഫിലിംഫെയർ അവാർഡുകൾ ഒരു അന്താരാഷ്ട്ര ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് , രണ്ട് സ്ക്രീൻ അവാർഡുകൾ, രണ്ട് ദക്ഷിണേന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര അവാർഡുകൾ, എട്ട് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ.രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പ് നിലനിർത്തി കൊണ്ട് തന്നെ പറയുന്നു. ഇത്രയേറെ അവാർഡുകൾ വാരികൂട്ടിയ ആ അതുല്യ പ്രതിഭയെ, കലാകാരൻ എന്ന നിലയിൽ മറ്റൊരു രാജ്യത്തിൽ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ പോകുമ്പോൾ ബഹിഷ്കരിക്കുവാൻ ആഹ്വാനം നൽകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.