കേജരിവാളിന്റെ ഫ്രീബികൾ

0
425
Dr SHANAVAS A R
കേജരിവാളിന്റെ ഫ്രീബികൾ…
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എഫ്ബി യിൽ കുറേ മിത്രങ്ങൾ തള്ളി മറിക്കുന്നുണ്ട് — അതായത് ഇങ്ങനെ ഫ്രീബി കൾ കൊടുക്കണമെങ്കിൽ ടാക്സ് കൂട്ടണം, ഒരു ഗവണ്മെന്റ്നും ഇത് ദീർഘ കാലം തുടരാൻ പറ്റില്ല, ഇങ്ങനെ സബ്‌സിഡി കൊടുക്കുന്ന പൈസ പ്രൊഡക്ടിവ് കാര്യങ്ങൾക്ക് ഉപയോഗിക്കണം, അല്ലെങ്കിൽ കുറച്ചു കഴിയുമ്പോൾ ഗ്രീസ്, വെനസ്വേല പോലെ പൊളിഞ്ഞു കുത്ത് പാള എടുത്തു പോകും എന്നൊക്കെ.
പ്രധാനമായും കേജരിവാൾ ഡൽഹിയിൽ കറന്റും വെള്ളവും സബ്‌സിഡി നൽകുന്നത് ആണല്ലോ പ്രശ്നം.
* ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. പിന്നീട് 400 യൂണിറ്റ് വരെ പകുതി നിരക്ക്.
* 20,000 ലിറ്റർ വെള്ളം ഒരു മാസം സൗജന്യം.
ഇനി മിത്രങ്ങൾ തള്ളി മറിക്കുന്ന ഇതിന്റെ സത്യാവസ്ഥ നമുക്ക് ഒന്ന് പരിശോധിക്കാം.
1) ഇതൊക്കെ എന്ന് മുതലാണ് പ്രശ്നമായത്?
അതായത് കേജരിവാൾ മൃഗീയ ഭൂരിപക്ഷത്തിന് ജയിച്ച റിസൾട്ട്‌ ഫെബ്രുവരി 11 ന് വന്നത് മുതൽ എന്നാണ് ഉത്തരം.
2) ഇനി കേജരിവാൾ പറയുന്നത് കേൾക്കൂ…
പണ്ട് ഒരു പ്രോജെക്ടിന് 100 രൂപ മുടക്കിയാൽ 85 രൂപയും കൈക്കൂലിയും അഴിമതിയുമായി പോകും. ഇപ്പോൾ കൈക്കൂലിയും അഴിമതിയും നിർത്തലാക്കി. ആ 85 രൂപയിൽ നിന്നും വളരെ എളുപ്പത്തിൽ സബ്‌സിഡി നൽകാൻ പറ്റും.
3) കേജരിവാൾ പറയുന്നത് വിശ്വസിക്കാമോ?
വിശ്വസിച്ചേ പറ്റൂ, കാരണം..
* സബ്‌സിഡി കൊടുത്തിട്ട് പോലും ഡൽഹി ജല ബോർഡ് 176 കോടി രൂപ മിച്ചമാണ്.
* ഇന്ത്യയിലെ മിച്ച ബഡ്ജറ്റ് ഉള്ള ഒരേയൊരു സംസ്ഥാനമാണ് ഡൽഹി.
* 900 കോടി എസ്റ്റിമേറ്റ് ഇട്ട് ചെയ്ത 3 പാലങ്ങൾ തീർന്നത് 600 കോടിക്ക്, അതും പറഞ്ഞ സമയത്തിന് മുന്നേ. ഖജനാവിനു ലാഭം 300 കോടി ( മറ്റ് സംസ്ഥാനങ്ങളിൽ ആണെങ്കിൽ 900 കോടി എസ്റ്റിമേറ്റ് ഇട്ട് ചെയ്ത പാലം തീരുന്നത് മിക്കവാറും 1800 കോടിക്ക് ആയിരിക്കും, അതും പറഞ്ഞ സമയവും കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞായിരിക്കും . വെറുതെ ഒന്ന് പാലാരിവട്ടം പാലം ഓർക്കുക )
4) 2010 ൽ ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ കറന്റ്‌ ചാർജ് അമിതമായി കൂട്ടിയിരുന്നു. കാരണമായി പറഞ്ഞത് കറന്റ്‌ സപ്ലൈ ചെയ്ത റിലയൻസ് നഷ്ടമാണ് എന്ന് പറഞ്ഞത്രേ. കേജരിവാൾ വന്നപ്പോൾ ഒരു സ്വതന്ത്ര ഏജൻസിയെ കൊണ്ട് ഓഡിറ്റ് ചെയ്തപ്പോൾ റിലയൻസിന് നഷ്ടമല്ല മറിച്ച് വൻലാഭം ആണെന്ന് കണ്ടെത്തി.
5) ഒരു വർഷം കറന്റ്‌ സബ്‌സിഡി ആയി ഡൽഹി ഗവണ്മെന്റ് ചെലവിടുന്നത് 350 കോടി രൂപയാണ്. ഡൽഹി ഗവണ്മെന്റ്ന്റെ മൊത്തം ബഡ്ജറ്റ് 37,000 കോടി രൂപയാണ്. അതായത് വെറും 1% താഴെ മാത്രമാണ് സബ്‌സിഡി കൊടുക്കുന്നത്.
6) ഏറ്റവും പ്രധാനം മുഴുവൻ ഫ്രീ അല്ല എന്നതാണ്. ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി മാത്രമാണ് സൗജന്യം . പിന്നീട് 400 യൂണിറ്റ് വരെ പകുതി നിരക്ക്. അതിന് ശേഷം മുഴുവൻ പൈസയും കൊടുക്കണം. അതായത് 401 യൂണിറ്റ് ഉപയോഗിച്ചാൽ ഒരു സബ്‌സിഡിയുമില്ല, മൊത്തം 401 യൂണിറ്റിനും പൈസ കൊടുക്കണം.
അത് കൊണ്ട് സമൂഹത്തിലെ തീരെ പാവപ്പെട്ടവർക്കും ലോ മിഡിൽ ക്ലാസ്സിനും ആണ് പ്രയോജനം.
സബ്‌സിഡി കിട്ടാൻ വേണ്ടി ജനങ്ങൾ കറന്റ്‌ വളരെ സൂക്ഷിച്ച് ഉപയോഗിക്കാൻ തുടങ്ങി (400 യൂണിറ്റിന് താഴെ നിർത്തണ്ടേ ). കറന്റ്‌ പോലുള്ള റിസോഴ്‌സ് അങ്ങനെ കരുതലോടെ ഉപയോഗിക്കേണ്ട ഒന്ന് കൂടെയാണല്ലോ.
വെള്ളത്തിന്റെ കാര്യവും ഇത് പോലാണ്. 20,000 ലിറ്റർ വെള്ളം മാത്രമാണ് ഒരു മാസം സൗജന്യം. അതിന് മുകളിൽ മുഴുവൻ പൈസയും കൊടുക്കണം. 20,000 ലിറ്ററിന് താഴെ നിർത്തി സബ്‌സിഡി കിട്ടാൻ വേണ്ടി ജനങ്ങൾ വെള്ളം വളരെ സൂക്ഷിച്ച് ഉപയോഗിക്കാൻ തുടങ്ങി. വെള്ളവും കറന്റ്‌ പോലെ കരുതലോടെ ഉപയോഗിക്കേണ്ട ഒരു റിസോഴ്‌സ് തന്നെയാണല്ലോ.
ഇതൊന്നുമല്ല കോമഡി…
ഇതൊക്കെ വിളമ്പുന്ന മിത്രങ്ങൾ സൗകര്യപൂർവ്വം മറന്ന/അല്ലെങ്കിൽ മറക്കാൻ ആഗ്രഹിക്കുന്ന കുറച്ചു കണക്കുകൾ ഉണ്ട്. അതൊന്ന് എടുത്തു അലക്കട്ടെ…
* പ്രധാനമന്ത്രി മോഡിയുടെ എസ്‌പി‌ജി സംരക്ഷണച്ചെലവ് മിനിറ്റിന് 11,263 രൂപയാണ്. അതായത് ഓരോ മണിക്കൂറിലും 675,780 രൂപ.
അപ്പോൾ ഒരു കോടി അറുപത്തിരണ്ട് ലക്ഷത്തി പതിനെണ്ണായിരത്തി എഴുനൂറ്റി ഇരുപത് തൂമ്പ !!! ഓരോ ദിവസവും. ( ഒരു വർഷം എത്രയെന്നു ലോല ഹൃദയമല്ലാത്തവർ കണക്ക് കൂട്ടുക )
* മോഡി മെയ്ക്ക്അപ്പിന് വേണ്ടി ദിവസേന ചെലവാക്കുന്നത് ഒരു ലക്ഷത്തിലധികം തൂമ്പ !!! ( ദയവു ചെയ്തു എന്റെ മേൽ പൊങ്കാല ഇടരുത്. ഇത് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചതാണ്, എന്ന് മാത്രമല്ല ഈ നിമിഷം വരെയും മോഡിയോ കേന്ദ്ര ഗവണ്മെന്റോ ഇത് നിഷേധിച്ചിട്ടുമില്ല ).
* മോഡിയുടെ സ്വന്തം പരസ്യം- 5300 കോടി.
* കുംഭ മേള – 4200 കോടി.
* ശിവാജി പ്രതിമ -3600 കോടി.
* പട്ടേൽ പ്രതിമ -3000 കോടി.
* അയോധ്യയിലെ രാമ പ്രതിമ — ചിലവ് 2500 കോടി.
* മോഡിയുടെ ലോക സഞ്ചാരം — ചിലവ് 2021 കോടി.
* ദീപാവലി ദിവസം അയോധ്യയിൽ സരയൂ നദിക്കരയിൽ 5 ലക്ഷം വിളക്കുകൾ കത്തിച്ചു ഗിന്നസ്സ് റെക്കോർഡ് സൃഷ്ടിക്കാൻ ശ്രമിച്ച വകയിൽ ചിലവ് — 133 കോടി രൂപ.
* ഇല്ലാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ട് -1000 കോടി.
* ഹിന്ദി പ്രൊമോഷൻ -800 കോടി.
* ഗംഗ ശുചീകരണം -9000 കോടി.
(ഇപ്പോഴും പഴയത് പോലെ തന്നെ )
* നോട്ട് നിരോധനം – 250,000 കോടി.
* ബാങ്കുകളുടെ കിട്ടാക്കടം എഴുതി തള്ളൽ (കോർപ്പറേറ്റ് ഭീമന്മാരുടേത് മാത്രം, കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് )- 250,000 കോടി.
# രണ്ടു ലക്ഷത്തിന്റെ മൊവാഡോ വാച്ച്, ഒരു ലക്ഷത്തിനു മേല് വില വരുന്ന ബുള്ഗരിയുടെ കണ്ണട, പതിനായിരങ്ങള് വില വരുന്ന മോണ്ട് ബ്ലാങ്കിന്റെ പേനകള്, 65000 മുകളില് വില വരുന്ന ഐ ഫോണിന്റെ വിവിധങ്ങളായ മോഡലുകള്, ട്രോയ് കോസ്റ്റ ഡിസൈന് ചെയ്യുന്ന ലക്ഷങ്ങള് വില വരുന്ന വസ്ത്രങ്ങള്, ആഡംബര കാറുകളും മറ്റു സൗകര്യങ്ങളും വേറെ — പറഞ്ഞു വരുന്നത് ഹോളിവുഡിലോ ബോളിവുഡിലോ കോടികള് പ്രതിഫലം വാങ്ങി അഭിനയിക്കുന്ന താരങ്ങളുടെ ആഡംബരത്തെ കുറിച്ചല്ല, മറിച്ച് ഈ ഇന്ത്യ മഹാരാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഡംബര കണക്കുകളെ കുറിച്ചാണ്.
# ഈ പറഞ്ഞ ധൂർത്തൊക്കെ? ഓ അതൊന്നും നമ്മൾ അടക്കുന്ന ടാക്സ് പൈസ കൊണ്ടായിരിക്കില്ല , മിത്രങ്ങൾ സംഭാവന കൊടുക്കുന്നതായിരിക്കും അല്ലേ?
# അപ്പോൾ മിത്രങ്ങളോടാണ്, തള്ളിക്കോ. അതൊക്കെ അങ്ങ് അണ്ടിമുക്ക് ശാഖയിൽ മതി…