ചെന്നിത്തല കെ ടി ജലീൽ വിഷയം; എന്താണ് സത്യം?

257

എഴുതിയത്  : Dr SHANAVAS A R

ചെന്നിത്തല കെ ടി ജലീൽ വിഷയം; എന്താണ് സത്യം?

ആരാണീ ശ്രീ​ഹ​രി?

ദേ​​വ​​സ്വം ​ബോ​​ര്‍ഡി​​ലെ പാ​​ര്‍ട്ട് ടൈം ​​സ്വീ​​പ്പ​​റാ​​ണ് ശ്രീ​​ഹ​​രി​​യു​​ടെ പി​​താ​​വ്.​ അ​​മ്മ വീ​​ട്ട​​മ്മ. വീ​​ട്ടി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍ പരിതാപകരമായതിനാൽ ശ്രീഹ​​രി​​ക്ക് മ​​റ്റു കു​​ട്ടി​​ക​​ളെ പോലെ എ​​ന്‍ട്ര​​ന്‍സ് പ​​രീ​​ക്ഷ​​യ്ക്കു​​ള്ള ക്ലാ​​സി​​നു പോ​​കാൻ കഴിഞ്ഞില്ല .​ പക്ഷേ ശ്രീഹരിയുടെ മി​​ക​​വ​​റി​​ഞ്ഞ പ്രാ​​ദേ​​ശി​​ക എ​​ന്‍ട്ര​​ന്‍സ് പ​​രി​​ശീ​​ല​​ന കേ​​ന്ദ്രം ഒ​​രാ​​ഴ്ച​​ത്തെ ക്രാ​​ഷ് കോ​​ഴ്സി​​ല്‍ പ​​ങ്കെ​​ടു​​പ്പി​​ച്ചു.​ പ്ര​​വേ​​ശ​​ന​ പ​​രീ​​ക്ഷാ​​ഫ​​ലം വ​​ന്ന​​പ്പോ​​ള്‍ റാ​​ങ്ക് 5428. കൊ​​ല്ലം ടി​കെ​എം ​എ​​ന്‍ജി​​നീ​​യ​​റി​ങ് കോ​​ളെ​​ജി​​ല്‍ മെ​​ക്കാ​​നി​​ക്ക​​ല്‍ പ്രൊ​​ഡ​​ക്ഷ​​നി​​ല്‍ ചേ​​ര്‍ന്നു.

ശ്രീ ഹരിയുടെ മാർക്ക്….

1st സെമസ്റ്റർ മാർക്ക് 9.3/10.
2nd സെമസ്റ്റർ മാർക്ക് 9.63/10.
3rd സെമസ്റ്റർ മാർക്ക് 9.69/10.
4th സെമസ്റ്റർ മാർക്ക് 9.13/10.
5th സെമസ്റ്റർ മാർക്ക് 8.85/10.
അ​​വ​​സാ​​ന സെ​​മ​​സ്റ്റ​​റി​​ല്‍ 9.58/10.

ബി.​​ടെ​​ക് (​ഓ​​ണേ​​ഴ്സ്) എ.​​പി.​​ജെ​. അ​​ബ്ദു​​ൾ ക​​ലാം സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍നി​​ന്ന് 9.19 പോ​​യി​​ന്‍റോ​​ടെ പൂ​ർ​ത്തി​യാ​ക്കി​യ ഈ ​​മി​​ടു​​ക്ക​​നെ കുറിച്ചാണ് പ്ര​​തി​​പ​​ക്ഷ​ നേ​​താ​​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യുടെ ആരോപണങ്ങൾ. വെ​​റും ബി.​​ടെ​​ക് നേ​​ടു​​ന്ന​​തു​​ പോ​​ലെ​​യ​​ല്ല ഓ​​ണേ​​ഴ്സ് കൂ​​ടി നേ​​ടു​​ക എന്നത് .

എന്താണ് ശ്രീഹരിയുടെ പ്രശ്നം?

മി​​ടു​​ക്ക​​നാ​​യ ശ്രീ​​ഹ​​രി​​ക്ക് അ​​ഞ്ചാം സെ​​മ​​സ്റ്റ​​റി​​ല്‍ “ഡൈ​​നാ​​മി​​ക്സ് ഒ​​ഫ് മെ​​ക്കാ​​നി​​ക്‌​സ് ‘എ​​ന്ന പേ​​പ്പ​​ര്‍ പ്ര​​യാ​​സ​​ക​​ര​​മാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും ജ​​യി​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പാ​​യി​​രു​​ന്നു.​ പ​​ക്ഷെ, പ​​രീ​​ക്ഷാ​​ഫ​​ലം വ​​ന്ന​​പ്പോ​​ള്‍ തോ​​റ്റു.​ തോ​​ല്‍ക്കി​​ല്ലെ​​ന്ന് ഉ​​റ​​പ്പു​​ള്ള ശ്രീ​​ഹ​​രി 500 രൂ​​പ ഫീ​​സ​​ട​​ച്ച് ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സി​​ന്‍റെ പ​​ക​​ര്‍പ്പെ​​ടു​​ത്തു.​ അ​​ത് കോ​​ളെജി​​ലെ പ്രൊ​​ഫ​​സ​​ര്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള​​വ​​രെ കാ​​ണി​​ച്ചു.​ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പ​​രി​​ശോ​​ധി​​ച്ച അ​​വ​​ര്‍ ഉ​​റ​​പ്പു​​പ​​റ​​ഞ്ഞു- വീ​​ണ്ടും പ​​രീ​​ക്ഷാ​​പേ​​പ്പ​​ര്‍ പ​​രി​​ശോ​​ധി​​ക്കാ​​ന്‍ അ​​പേ​​ക്ഷ കൊ​​ടു​​ക്കൂ, ജ​​യി​​ക്കും.​ പ​​ണ​​മ​​ട​​ച്ചെ​​ങ്കി​​ലും പു​​ന​​പ​​രി​​ശോ​​ധ​​ന​​യി​​ലും ജ​​യി​​ച്ചി​​ല്ലെ​​ന്നാ​​യി​​രു​​ന്നു സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ അ​​റി​​യി​​പ്പ്.

എ​​ന്താ​​യാ​​ലും ജ​​യി​​ക്കു​​മെ​​ന്ന് പ്രൊ​​ഫ​​സ​​ര്‍മാ​​ര്‍ ഉ​​റ​​പ്പി​​ച്ചു പ​​റ​​ഞ്ഞ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചാ​​ണ് ശ്രീ​​ഹ​​രി ആ​​ലോ​​ചി​​ച്ച​​ത്.​ പ​​ക്ഷെ, അ​​ഭി​​ഭാ​​ഷ​​ക​​ര്‍ക്കു കൊ​​ടു​​ക്കാ​​നു​​ള്ള ഫീ​​സി​​നെ​​ക്കു​​റി​​ച്ചോ​​ര്‍ത്താ​​ണ് നി​​വൃ​​ത്തി​​യി​​ല്ലാ​​തെ അ​​തി​​ല്‍നി​​ന്നു പി​​ന്തി​​രി​​ഞ്ഞ​​ത്.​ അ​​പ്പോ​​ഴാ​​ണ് സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല അ​​ദാ​​ല​​ത്ത് ന​​ട​​ത്തു​​ന്ന​​താ​​യ വാ​​ര്‍ത്ത ക​​ണ്ട​​ത്. വ​​കു​​പ്പ് മേ​​ധാ​​വി​​യും പ്രി​​ന്‍സി​​പ്പ​​ലും മു​​ഖേ​​ന​​യാ​​ണ് വി​​ശ​​ദ​​മാ​​യ അ​​പേ​​ക്ഷ ന​​ല്‍കി​​യ​​ത്.

എ​​ന്തു​​കൊ​​ണ്ട് ശ്രീ​​ഹ​​രി പു​​ന​​ര്‍ മൂ​​ല്യ​​നി​​ര്‍ണ​​യ​​ത്തി​​നു ​വേ​​ണ്ടി ഇ​​ത്ര​​യേ​​റെ പ​​രി​​ശ്ര​​മി​​ച്ചു?

“ഈ ​​പ​​രീ​​ക്ഷ​​യി​​ല്‍ ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ക്യാമ്പസ് റി​​ക്രൂ​​ട്ട്മെ​​ന്‍റി​​ലെ എ​​ന്‍റെ സാ​​ധ്യ​​ത​​ക​​ളെ അ​​തു ബാ​​ധി​​ക്കു​​മാ​​യി​​രു​​ന്നു.​ എ​​നി​​ക്ക് കാ​​മ്പ​​സ് നി​​യ​​മ​​ന​​ത്തി​​ലൂ​​ടെ ഒ​​രു ജോ​​ലി കി​​ട്ടി​​യേ മ​​തി​​യാ​​വൂ.​ വീ​​ട്ടി​​ലെ സ്ഥി​​തി അ​​താ​​യി​​രു​​ന്നു.​ അ​​തൊ​​ന്നും ആ​​രോ​​ടും പ​​റ​​ഞ്ഞു ന​​ട​​ന്നി​​ട്ടി​​ല്ല.​ പ​​രീ​​ക്ഷ​​യി​​ല്‍ ഒ​​രു പേ​​പ്പ​​റി​​നാ​​ണെ​​ങ്കി​​ല്‍പോ​​ലും തോ​​റ്റ ആ​​ളി​​ന് എ​​വി​​ടെ​​യാ​​ണ് അ​​വ​​സ​​രം.​ മി​​ക​​ച്ച ജ​​യ​​വു​​മാ​​യി ഒ​​രു​​പാ​​ടു​​പേ​​ര്‍ കാ​​ത്തി​​രി​​പ്പു​​ണ്ട​​ല്ലോ.​ അ​​തു​​കൊ​​ണ്ട് എ​​നി​​ക്കു ജ​​യി​​ച്ചേ തീ​​രൂ എ​​ന്നു​​ണ്ടാ​​യി​​രു​​ന്നു.​ എ​​ന്‍റെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പ​​രി​​ശോ​​ധി​​ച്ച പ്രൊ​​ഫ​​സ​​റും അ​​ധ്യാ​​പ​​ക​​രും ശ​​രി​​യാ​​യ വി​​ധ​​ത്തി​​ല്‍ ഇ​​തു പ​​രി​​ശോ​​ധി​​ച്ചാ​​ല്‍ ഞാ​​ന്‍ ജ​​യി​​ക്കും എ​​ന്ന് ഉ​​റ​​പ്പു​​പ​​റ​​യു​​ക​​യും ചെ​​യ്തു”.

1) അദാലത്ത് ഒരു സർക്കാർ വിജ്ഞാപനം വഴി നടന്നതാണ്, പഴയ മുഖ്യമന്ത്രി നടത്തിയ ജന സമ്പർക്ക പരിപാടി പോലെ മന്ത്രി വന്ന് പന്തലു കെട്ടി നടത്തിയതല്ല.

2) മന്ത്രി പങ്കെടുക്കുന്ന അവസാന ഘട്ടത്തിന് ഏതാണ്ട് 15 ദിവസം മുൻപ് മുതൽ യൂണിവേഴ്സിറ്റി പരാതികൾ ഓൺലൈനായി സ്വീകരിച്ച്, പരാതിയുടെ തീർപ്പുകൾ അതാത് സെക്ഷനുകൾ പരാതിക്കാരന് ഒൺലൈൻ ആയി തന്നെ നൽകിയിരുന്നു.

3) ഏകദേശം 450 ഓളം വാലിഡ് പരാതികൾ കിട്ടി. ഇതിൽ 400 ഓളം പരാതികൾ ഓൺലൈനായി തന്നെ തീർപ്പാക്കി മറുപടി നൽകിയിരുന്നു.

4) തീർപ്പാകാഞ്ഞ പരാതികളും , മറുപടികൾ നൽകിയതിൽ അതൃപ്തിയുള്ള പരാതിക്കാർക്കും മന്ത്രി പങ്കെടുത്ത അവസാന ഘട്ടത്തിൽ പങ്കെടുക്കാമെന്ന സർവ്വകലാശാല വിജ്ഞാപനം മുൻനിർത്തിയാണ് യൂണിവേഴ്സിറ്റി നൽകിയ മറുപടിയുമായി ശ്രീഹരി അവസാനഘട്ടത്തിൽ നേരിട്ടെത്തിയത്.

5) മന്ത്രി മാത്രമല്ല വൈസ് ചാൻസലർ, കണ്ട്രോളർ ഓഫ് എക്സാം, രജിസ്ട്രാർ, ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി, യൂണിവേഴ്സിറ്റി ഡീൻ, സിന്റിക്കേറ്റ് മെംബേർസ്, ഗവേർണിംഗ് ബോഡി മെംബേർസ്, അക്കാദമിക് കൗൺസിൽ മെംബേർസ് എന്നിങ്ങനെ എല്ലാ സമതികളുടെയും പ്രതിനിധികൾ അവിടെ ഉണ്ടായിരുന്നു.

6) ശ്രീഹരിയുടെ പരാതി കഴമ്പുള്ളതാണെങ്കിലും നിലവിലെ റഗുലേഷനനുസരിച്ച് ഇനി പുനപരിശോധന സാധ്യമല്ല എന്ന് കണ്ട്രോളർ ഓഫ് എക്സാം വ്യക്തമാക്കുന്നു.

7) സമാനമായ കേസുകൾ മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് ചർച്ചയിൽ വരുന്നു. സാമ്പത്തിക ശേഷിയുള്ള കുട്ടികൾ സമാന വിഷയത്തിൽ കോടതിയെ സമീപിച്ചപ്പോൾ ഒരു വിദഗ്ദ്ധ സമതിയെ വച്ച് പുനർ മൂല്യനിർണ്ണയം നടത്താൻ കോടതി ആവശ്യപ്പെടുകയും അപ്രകാരം നടന്ന വാല്യൂവേഷനിൽ വിദ്യാർത്ഥി ജയിക്കുകയും ചെയ്ത കാര്യം അധികാരികൾ ചൂണ്ടിക്കാട്ടുന്നു.

8) ശ്രീഹരിയുടെ കാര്യത്തിലും എന്ത് കൊണ്ട് സമാനമായ ഒരു മാതൃക പിൻതുടർന്നു കൂടാ എന്ന് ചർച്ച വരുന്നു. അങ്ങിനെ ഒരു പരിഗണന അദാലത്ത് വൈസ് ചാൻസിലർക്ക് മുൻപിൽ അപേക്ഷയായി വയ്ക്കുന്നു.

9) ഈ സാഹചര്യത്തിൽ ഇതിനു തുടർ നടപടിയായി ഉണ്ടായ ഫയലിന് വൈസ് ചാൻസിലർ അംഗീകാരം കൊടുക്കുന്നു. പിന്നീട് സിൻഡിക്കേറ്റ് റാറ്റിഫൈ ചെയ്യുന്നു.

10) കേരളത്തിലെ ഏറ്റവും മികച്ച കോളേജിലെ പരിചയ സമ്പന്നരായ, വിഷയത്തിൽ വിദഗ്ദ്ധരായ രണ്ട് അദ്ധ്യാപകർ പേപ്പർ നോക്കുന്നു, അ​​വ​​ര്‍ പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ള്‍ ഒ​​രു മോ​​ഡ​​റേ​​ഷ​​നും ഇ​​ല്ലാ​​തെ​​ത​​ന്നെ 48 മാ​​ര്‍ക്കു​ നേ​​ടി ശ്രീ​​ഹ​​രി വി​​ജ​​യി​​ച്ചു.​

ഇ​​തി​​ല്‍ വി​​ജ​​യി​​ച്ചാ​​ല്‍ നേ​​ര​​ത്തെ പ​​രീ​​ക്ഷാ​​പേ​​പ്പ​​ര്‍ പ​​രി​​ശോ​​ധി​​ച്ച അ​​ധ്യാ​​പ​​ക​​ര്‍ക്കെ​​തി​​രേ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന് അ​​ദാ​​ല​​ത്തി​​ല്‍ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു. ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പ​​രി​​ശോ​​ധ​​ന​​യി​​ല്‍ വ​​ലി​​യ വ്യ​​ത്യാ​​സം വ​​രാ​​ന്‍ പാ​​ടി​​ല്ല​​.​ കാ​​ര​​ണം, ഇ​​വി​​ടെ സാ​​ങ്കേ​​തി​​ക വി​​ഷ​​യ​​ങ്ങ​​ളാ​​ണ​​ല്ലോ പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്.​ ഭാ​​ഷാ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണെ​​ങ്കി​​ല്‍ മ​​നോ​​ധ​​ര്‍മ്മം ​പോ​​ലെ മാ​​ര്‍ക്കി​​ടാം.​ പക്ഷേ സാ​​ങ്കേ​​തി​​ക വി​​ഷ​​യ​​ങ്ങ​​ളിൽ അ​​തി​​നു കൃ​​ത്യ​​മാ​​യ വ്യ​​വ​​സ്ഥ​​ക​​ളു​​ണ്ട് .​ അ​​ത​​നു​​സ​​രി​​ച്ച് ശ്രീ​​ഹ​​രി​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പ​​രി​​ശോ​​ധി​​ച്ച അ​​ധ്യാ​​പ​​ക​​ര്‍ക്കെ​​തി​​രേ ന​​ട​​പ​​ടി ഉ​​റ​​പ്പാ​​യി.​ കൂ​​ട്ട​​ത്തി​​ല്‍ സ​​മാ​​ന അ​​വ​​സ്ഥ​​യി​​ല്‍ കു​​റ്റം ചെ​​യ്ത​​താ​​യി ക​​ണ്ടെ​​ത്തി​​യ വേ​​റെ കു​​റ​​ച്ച് അ​​ധ്യാ​​പ​​ക​​ര്‍ക്കെ​​തി​​രേ​​യും ന​​ട​​പ​​ടി എ​​ടു​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ചു.​ അ​​തോ​​ടെ​​യാ​​ണ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ എ​​ന്തോ വ​​ലി​​യ അ​​രു​​താ​​ത്ത​​തു​​ണ്ടാ​​യി എ​​ന്ന മ​​ട്ടി​​ല്‍ പ്ര​​ചാ​​ര​​ണം ഉ​​ണ്ടാ​​യ​​ത്.​

അന്ന് ഇതെല്ലാം വീഡീയോയിൽ പകർത്തിയ മാധ്യമങ്ങൾ ഇന്ന് ഇതിനെ മാർക്ക് ദാനം എന്ന് വിളിക്കുന്നു. ഒരു യുഡിഎഫ് മന്ത്രിയാണ് ഇത് ചെയ്തിരുന്നതെങ്കിൽ മാത്യകാപരമായ നടപടിയിലൂടെ ഒരു കുട്ടിക്ക് നീതി നേടിക്കൊടുത്തു എന്ന് മാധ്യമങ്ങൾ പ്രകീർത്തിക്കുമായിരുന്നു.

എന്തിനാണ് സർവ്വകലാശാലകൾക്ക് ചാൻസലർക്കും വൈസ് ചാൻസലർക്കും ഇടയിൽ ഒരു മന്ത്രിയായ പ്രോ വൈസ് ചാൻസലർ?

പ്രോ വൈസ് ചാൻസലർ ജനങ്ങളുടെ പ്രതിനിധിയാണ്. അതു കൊണ്ട് തന്നെ ഒരു വിദ്യാർത്ഥിക്ക് നീതി ലഭിക്കാൻ നിയമത്തിനുള്ളിൽ നിന്ന് എന്തെങ്കിലും ചെയ്യാൻ ഒരു മന്ത്രിക്കു കഴിയുമ്പോഴാണ് പ്രോ വൈസ് ചാൻസലർ എന്ന പദവിക്ക് തന്നെ അർത്ഥമുണ്ടാവുന്നത്.(അ​​തു​​വ​​രെ ശ്രീ ഹരി സ​​ര്‍വ​​ക​​ലാ​​ശാ​​ലാ പ്രൊ ​​ചാ​​ന്‍സ​​ല​​ർ കൂ​​ടി​​യാ​​യ മ​​ന്ത്രി കെ ടി ജലീലിനെ നേരി​​ട്ടു ക​​ണ്ടി​​ട്ടു കൂടിയില്ല എന്ന് കൂടി ഓർക്കണം )

ഇനി മാധ്യമങ്ങൾ ചെയ്ത അനീതി കൂടി കേട്ടോളൂ — “ഇ​​ത്ര​​യും നാ​​ളാ​​യി ഒ​​രു മാ​​ധ്യ​​മ​​വും എ​​ന്നോ​​ട് എ​​ന്താ​​ണു സം​​ഭ​​വി​​ച്ച​​ത് എ​​ന്ന് അ​​ന്വേ​​ഷി​​ച്ചി​​ല്ല.​ എ​​ന്‍റെ പേ​​രു സ​​ഹി​​തം വാ​​ര്‍ത്ത കൊ​​ടു​​ത്ത​​വ​​രു​​ണ്ട്.​ അ​​വ​​ര്‍പോ​​ലും എ​​ന്താ​​ണു സം​​ഭ​​വി​​ച്ച​​തെ​​ന്ന് തി​​ര​​ക്കി​​യി​​ട്ടില്ല ‘- ശ്രീ​​ഹ​​രി പ​​റ​​യുന്നു .​

NB: ചെ​​ന്നി​​ത്ത​​ല ആ​​വ​​ശ്യ​​പ്പെ​​ട്ട​​പോ​​ലെ ഗ​​വ​​ര്‍ണ​​ര്‍ ഇ​​ട​​പെ​​ട്ട് ഈ ​​ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പ​​രി​​ശോ​​ധി​​ക്ക​​ണം.​ എ​​ന്നി​​ട്ട്, അ​​ര്‍ഹ​​മാ​​യ മാര്‍ക്കു ആദ്യം ന​​ല്‍കി​​യി​​ല്ല എ​​ന്നു​ ക​​ണ്ടെ​​ത്തു​​ക​​യാ​​ണെ​​ങ്കി​​ല്‍ അ​​തി​​നു​​ത്ത​​ര​​വാ​​ദി​​ക​​ള്‍ക്കെ​​തി​​രേ ന​​ട​​പ​​ടി എ​​ടു​​ക്ക​​ണം.​ ഇനി അനർഹമായി രണ്ടാമത് മാർക്ക് നൽകിയെങ്കിൽ അതി​​നു​​ത്ത​​ര​​വാ​​ദി​​ക​​ള്‍ക്കെ​​തി​​രേയും ന​​ട​​പ​​ടി എ​​ടു​​ക്ക​​ണം.

അല്ലാതെ ഒരു പരിചയവുമില്ലാത്ത, തികച്ചും പാവപെട്ട ഒരു വിദ്യാർത്ഥിക്ക്‌ , എന്നാൽ എല്ലാ അർഹതയുമുള്ള ആൾക്ക് ഒരു സഹായം ചെയ്തു എന്നതിന്റെ പേരിൽ ആരെയും ക്രൂശിക്കരുത്.

 

Previous articleഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 1)
Next articleഞാൻ കണ്ട പാക്കിസ്ഥാനി
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.