അതെന്താ നിഷാ പുരുഷോത്തമന് രാഷ്ട്രീയം പറഞ്ഞൂടെ?

218

Dr SHANAVAS A R

അതെന്താ നിഷാ പുരുഷോത്തമന് രാഷ്ട്രീയം പറഞ്ഞൂടെ?

നിഷാ പുരുഷോത്തമൻ എന്നല്ല ആർക്കും രാഷ്ട്രീയം പറയാം. ന്യൂസ്‌ റീഡർ ആയത് കൊണ്ട് അവർക്ക് രാഷ്ട്രീയം നിഷിദ്ധമൊന്നും അല്ലല്ലോ. ഒരു ഡോക്ടർ ആയ ഞാൻ ചികിൽസിച്ചാൽ മാത്രം മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയും പോലെ അപഹാസ്യമാണത്. അത് കൊണ്ട് തന്നെ മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമന് ധൈര്യമായും വെടിപ്പായും രാഷ്ട്രീയം പറയാം.
പിന്നെ മാമൻ മാപ്പിളയുടെ മനോരമയിൽ ജോലി ചെയ്യുന്ന നിഷയെ പോലുള്ള ഒരാൾ ഒരു കമ്മ്യൂണിസ്റ്റ്‌ വിരോധി ആയിരിക്കും എന്ന് മനസ്സിലാക്കാൻ പാഴൂർ പടിപുര വരെ പോകേണ്ട കാര്യമൊന്നുമില്ല, എന്ന് മാത്രമല്ല ചിലപ്പോൾ ആ കമ്മ്യൂണിസ്റ്റ്‌ വിരോധം അവിടെ ജോലി ചെയ്യാൻ നിഷയ്ക്ക് ഒരു ബോണസ് കൂടി ആയിരിക്കും.

പക്ഷേ ഒരു പ്രശ്നമുണ്ടല്ലോ നിഷാ പുരുഷോത്തമൻ.ഒരു ഡോക്ടർ ആയ ഞാൻ ഒരു മെഡിക്കൽ കാര്യം പറയുമ്പോൾ വ്യാജൻ വടക്കാഞ്ചേരിയെ പോലെയോ ഊള മോഹനൻ നായരേ പോലെയോ വിഡ്ഢിത്തരവും അശാസ്ത്രീയതയും പറഞ്ഞാൽ എങ്ങനെയിരിക്കും. വിവരവും വിദ്യാഭ്യാസവും ചിന്താ ശേഷിയുമുള്ള ബഹു ഭൂരിപക്ഷം പേരും എന്നെ പുച്ഛിക്കുകയെ ഉള്ളൂ.
അപ്പോൾ മനോരമ ന്യൂസിൽ, ന്യൂസ് ഡെസ്കിൽ തന്നെ ജോലി ചെയ്യുന്ന നിഷാ പുരുഷോത്തമൻ വളച്ചൊടിച്ച്
തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ ട്വീറ്റ് ചെയ്താലോ.

നിഷാ പുരുഷോത്തമൻ ഏപ്രിൽ 13 ന് വൈകിട്ട് 4.40 ന് ട്വീറ്റ് ചെയ്തത് വായിച്ചാൽ ഒറ്റ നോട്ടത്തിൽ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ഇത് വരെ ഒരു കോവിഡ് കേസ് മാത്രമേ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളു എന്നും കഴിഞ്ഞ 14 ദിവസമായി വേറെ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട്‌ ചെയ്തിട്ടില്ല എന്നുമാണ് തോന്നുന്നത്. പക്ഷേ സൂക്ഷിച്ചു നോക്കിയാൽ ഒരു ക്യാച്ച് അതിനകത്തുള്ളത് മനസ്സിലാകും. അതായത് രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ ഉള്ള വയനാട് ജില്ലയിൽ എന്നാണ് നിഷ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പക്ഷേ രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭ മണ്ഡലത്തിൽ വയനാട് ജില്ലയിലെ 3 അസംബ്ളി മണ്ഡലം മാത്രമല്ലല്ലൊ നിഷാ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 4 അസംബ്ളി മണ്ഡലം കൂടിയുണ്ടല്ലോ? (കോഴിക്കോടും മലപ്പുറത്തും കോവിഡ് ഉള്ളത് നിഷയറിഞ്ഞില്ലേ?). മാത്രമല്ല ചുങ്കത്തറ വയനാട് ലോകസഭാ മണ്ഡലത്തില്ലേ? ഏപ്രിൽ 10ന് രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡലത്തിലെ ചുങ്കത്തറയിൽ ഒരു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച കാര്യവും അയാളുടെ റൂട്ട് മാപ്പും ഏപ്രിൽ 11 ന് മലയാള മനോരമ ഓൺലൈൻ പ്രസിദ്ധീകരിച്ചിരുന്നു. നിഷാ , ഇങ്ങിനെ വളച്ചൊടിച്ച് രാഹുൽ ഗാന്ധിയെ വെള്ള പൂശുന്നത് ഒരു മാധ്യമ പ്രവർത്തകയ്ക്ക് ചേർന്നതാണൊ?

Previous articleശരിക്കും ഇത് ആരുടെ ഇന്ത്യയാണ് ?
Next articleസയൻസും രാഷ്ട്രീയവും
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.