തുഗ്ലക്കിനോളം വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സഹോദരി ആകാനുള്ള യോഗ്യതയെങ്കിലും ഇല്ലേ നിർമ്മല സീതാരാമന്‌ ?

761

Shanavas AR

നിർമല സീതാരാമൻ — തമിഴ്നാട്ടിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്നും 1980ൽ എക്കണോമിക്സിൽ ബിഎ ബിരുദം നേടി. ഡൽഹിയിലെ പ്രശസ്തമായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും എക്കണോമിക്സിൽ എംഎ, എം.ഫിൽ പാസായി. എക്കണോമിക്സിൽ തന്നെ Ph.D ക്ക്‌ എൻറോൾ ചെയ്‌തെങ്കിലും പൂർത്തിയാക്കിയില്ല.

നിർമല മാഡം കേന്ദ്ര ധനകാര്യ മന്ത്രി ആയതിനു ശേഷമുള്ള വെറും 3 മാസം കൊണ്ട് ചെയ്‌ത കാര്യങ്ങൾ….

* വിവിധ ബാങ്ക്‌ ലയനങ്ങളിലായി 10 പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ചു. രാജ്യത്ത്‌ ഇനി 12 പൊതുമേഖല ബാങ്കുകൾ മാത്രമാണുണ്ടാവുക. 2017ൽ 27 പൊതുമേഖല ബാങ്കുകളാണ്‌ നിലവിലുണ്ടായിരുന്നത്‌.

* 25 ലക്ഷം രൂപയില്‍ താഴെയുള്ള ആദായ നികുതി വെട്ടിപ്പുകളിൽ നടപടിയെടുക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണ്.

* ഇന്ത്യയിലെ പുതുതലമുറ (മില്ലേനിയൽസ് ) സ്വന്തമായി വാഹനങ്ങൾ വാങ്ങുന്നതിന് പകരം യാത്രകൾക്കായി ഒല, ഊബർ തുടങ്ങിയ ഓൺലൈൻ ടാക്സി സേവനങ്ങളെയും മെട്രോ റെയിൽ സംവിധാനത്തെയും ഉപയോഗിക്കുന്നതാണ് ഈ മേഖലയിൽ പ്രതിസന്ധിയുണ്ടാകാൻ പ്രധാന കാരണം എന്ന വിഖ്യാതമായ പ്രസ്താവനയുടെ ഉടമ.

#boycottMillenials#sayItLikeNirmalaTai എന്നീ ട്വിറ്റെർ ഹാഷ് ടാഗുകളുടെ ഉപജ്ഞാതാവ്.

* ഓട്ടോമൊബൈൽ വ്യവസായം മെച്ചപ്പെടാൻ എല്ലാ സർക്കാർ സ്ഥാപനങ്ങളും അറഞ്ചം പുറഞ്ചം വാഹനങ്ങൾ വാങ്ങിച്ചു കൂട്ടാൻ നിർദ്ദേശം.

* കോർപ്പറേറ്റ് കമ്പനികളുടെ നികുതി 30% ൽ നിന്നും 22% ആയി കുറച്ചു. ഏകദേശം ഒരു ലക്ഷത്തി നാല്പതിനായിരം കോടി നികുതി ഇളവ് – പാവപ്പെട്ട അദാനി, അംബാനി മുതലാളിമാർക്ക്.

** ഇനി ചരിത്രത്തിൽ എല്ലാവർക്കും അറിയാവുന്ന ഒരാളെ ഓർക്കാം…

* പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യ ഭരിച്ചിരുന്ന ഒരു ഭരണാധികാരി ആയിരുന്നു ഇദ്ദേഹം.

* 1325-ൽ മാർച്ചു മാസത്തിൽ പിതാവിന്റെ മരണശേഷം ഇദ്ദേഹം സുൽത്താനായി.

* ഗണിത ശാസ്ത്രം , തത്ത്വശാസ്ത്രം , വാനശാസ്ത്രം , ഭാഷാപാണ്ഡിത്യം, ചിത്രകല , ശ്രുശ്രൂഷ എന്നിവയിൽ അഗാധ പാണ്ഡിത്യം ഉണ്ടായിരുന്ന വ്യക്തി.

* ആൾ ആരെന്ന് ഓർമ്മ വന്നോ?
സുൽത്താൻ അബ്ദുൽ മുജാഹിദ് മുഹമ്മദ്‌ ഇബ്നു തുഗ്ലക് (1300 – 1351 മാർച്ച് 20).

* ചരിത്രകാരന്മാർ ‘ബുദ്ധിമാനായ മണ്ടൻ’ എന്നു വിശേഷിപ്പിക്കുന്ന ഇദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങൾ പ്രതീക്ഷിച്ചതിനു വിപരീതഫലമാണ് ഉണ്ടാക്കിയത്. അധികാരികൾ ദീർഘവീക്ഷണമില്ലാതെ നടപ്പാക്കുന്ന ബുദ്ധിശൂന്യമായ ഭരണപരിഷ്കാരങ്ങളെ വിശേഷിപ്പിക്കാൻ ‘തുഗ്ലക്ക്’ എന്ന ശൈലിപ്രയോഗം തന്നെ ഉണ്ടായത് ഇദ്ദേഹത്തിന്റെ അപ്രായോഗികങ്ങളായ ഭരണപരിഷ്കാരങ്ങളെ അനുസ്മരിച്ചാണ്.

NB: തുഗ്ലക്കിനോളം വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സഹോദരി ആകാനുള്ള യോഗ്യതയെങ്കിലും ഇല്ലേ?

Dr SHANAVAS A R

Advertisements