ഒരു പാൻഡെമിക് സമയത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്‌ഥ

82

Dr SHANAVAS A R

ഒരു പാൻഡെമിക് സമയത്ത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്‌ഥ

പ്രധാനമന്ത്രി പത്രസമ്മേളനങ്ങൾ നടത്തുന്നില്ല, വീട്ടിലിരുന്ന് യോഗാസനം ചെയ്യുന്ന വീഡിയോ പുറത്ത് വിടുന്നു.
ആഭ്യന്തരമന്ത്രി അമിത് ഷായെ ആഴ്ചകളായി കാണാനില്ല. അവസാനം കണ്ടത് മധ്യപ്രദേശിൽ ഓപ്പറേഷൻ താമര നടത്താൻ കോൺഗ്രസ് എംഎൽഎ മാരെ പർചെയ്‌സ് ചെയ്യാൻ വേണ്ടിയാണ്.
ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ പത്ര സമ്മേളനങ്ങൾ നടത്തുന്നില്ല.
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ രാമായണം ടിവിയിൽ കണ്ട് കൊണ്ടിരിക്കുന്നു. അദ്ദേഹം രാമായണവും മഹാഭാരതവും ശക്തിമാനും ഒക്കെ റീടെലികാസ്റ്റ് ചെയ്യുന്ന തിരക്കിലാണ്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ‘ട്വിറ്റർ അന്താക്ഷരി’ കളിക്കുന്നു .
ആരോഗ്യ സെക്രട്ടറിയെ കാണാനില്ല.
ജോയിന്റ് ഹെൽത്ത് സെക്രട്ടറി ആകട്ടെ ദൂരദർശൻ, എഎൻഐ എന്നിവരുടെ ചോദ്യങ്ങൾക്ക് മാത്രമേ മറുപടി കൊടുക്കുന്നുള്ളൂ.
ഇതേ സമയം തന്നെ…
ദില്ലിയിലെ ഹിന്ദു റാവു ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ്കളുടെ അഭാവം കാരണം തങ്ങളുടെ ജീവന് കൂടുതൽ അപകട സാധ്യതയുണ്ടെന്ന കാരണത്താൽ രാജി സമർപ്പിച്ചു. പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ്കൾ ഇല്ലാതെ ജോലിക്ക് കയറണമെന്നും ഇല്ലെങ്കിൽ അച്ചടക്ക നടപടികൾ എടുക്കും എന്ന് അഡ്മിനിസ്ട്രഷൻ ഭീഷണിപ്പെടുത്തിയിരുന്നു.
യുപിയിലെ ഗോരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളേജിൽ 25 വയസുകാരൻ തിങ്കളാഴ്ച്ച മരിച്ചു.

മരണത്തിന് രണ്ട് ദിവസത്തിന് ശേഷം അയാൾക്ക് കൊറോണ ആയിരുന്നുവെന്ന് പരിശോധനകൾ പറയുന്നു. പക്ഷേ അയാൾ മരിക്കുന്നത് വരെ ഒരു സാധാരണ വാർഡിലായിരുന്നു, പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ് ഇല്ലാതെയാണ് ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഇയാളെ ചികിൽസിച്ചത്. പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ്കൾക്ക് ഇവിടെ ക്ഷാമം ആണത്രേ.

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കോവിഡ് -19 പാൻഡെമിക്കിന്റെ ചികിത്സാ കേന്ദ്രമായ പ്രശസ്തമായ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ ഒരു റെസിഡന്റ് ഡോക്ടർക്ക് കൊറോണ രോഗം പിടിപെട്ട് ഒരാഴ്ച കഴിഞ്ഞിട്ടും പ്രത്യേക സംരക്ഷണ ഉപകരണങ്ങൾക്കുള്ള ഒപിഡി ഡോക്ടർമാരുടെ അഭ്യർത്ഥന അധികൃതർ നിരസിച്ചു. കാരണം പറഞ്ഞത് ആവശ്യത്തിന് സ്റ്റോക്ക് ഇല്ല എന്നതാണ്.
ഈ സമയത്ത് തന്നെ, അതായത് മാർച്ച് 29 ന് ഇന്ത്യ 90 ടൺ പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റ്കൾ സെർബിയയിലേക്ക് കയറ്റുമതി ചെയ്തു.
ഡിജിറ്റൽ ഇന്ത്യ, തിളങ്ങുന്ന ഇന്ത്യ, പിന്നെന്തൊക്കെയാണ് വിശേഷണങ്ങൾ…