ഹേ ജീർണലിസ്റ്റുകളേ അടിയാളനോട് തമ്പ്രാൻ പെരുമാറുന്നതിലും മോശമായാണല്ലോ നിങ്ങളിൽ ഒരാളോട് ആ സംഘി കുമാരൻ പെരുമാറിയത് ?

0
137

Dr SHANAVAS A R

“നീ മാധ്യമ പ്രവർത്തകനാണോ?
നീ കള്ളുകുടിച്ചിട്ടുണ്ടോ?
ഇവനെ ഇറക്കി വിടൂ…”

കേരളത്തിലെ പത്ര/ദൃശ്യ മാധ്യമക്കാരോട് എക്സ് ഡിജിപി യും ഘടോര സംഘിയുമായ സെൻ കുമാരന്റെ വാക്കുകൾ ആണിത്. പണ്ട് തമ്പ്രാന്റെ കണ്ടത്തിൽ പണിയെടുത്തിട്ടു, ഒരിറ്റ് കഞ്ഞിക്ക് വേണ്ടി നിലത്തു കുഴി കുഴിച്ചു, അതിൽ ഇല കുത്തിയിരിക്കുന്ന അടിയാളനോട് തമ്പ്രാൻ പെരുമാറുന്നതിലും മോശമായാണല്ലോ നിങ്ങളിൽ ഒരാളോട് ആ സംഘി കുമാരൻ പെരുമാറിയത്.

ഇത് പോലുള്ള തന്തക്ക് പിറക്കായിക സഹിക്കുന്നതിലും ഭേദം മറ്റേ പണിക്ക്‌ പോകുന്നതല്ലേ. ഇതിന്റെ ആയിരത്തിലൊന്നു ധാർഷ്ട്യം പിണറായി, മുഖത്ത് മൈക്ക് കൊണ്ട് മുട്ടിച്ചു ഉത്തരം പറയിക്കാൻ ശ്രമിക്കുന്ന പത്രക്കാരനോട് കാണിച്ചാൽ അടുത്ത രണ്ടാഴ്ച ചാനൽ ചർച്ച അതാക്കി മാറ്റുന്ന ഏമാന്മാർക്ക്, നിങ്ങളിൽ ഒരാളോടുള്ള സംഘി കുമാരന്റെ ഈ ധാർഷ്ട്യമൊക്കെ ബീഥോവന്റെ സംഗീതമായിരിക്കും.

ഇരിക്കാൻ പറഞ്ഞാൽ ഇഴഞ്ഞു പരിചയം ഉള്ളവരാണ് നിങ്ങൾ എന്നത് വീണ്ടും വീണ്ടും നിങ്ങൾ തെളിയിക്കുകയാണ്. അങ്ങോട്ടൊന്നും ചോദിക്കാൻ പാടില്ല പോലും. എങ്കിൽ പിന്നെ പ്രസ് റിലീസ് ഇറക്കിയാൽ പോരെ എന്ന് ചോദിക്കാനുള്ള ആർജ്ജവമുള്ള / നട്ടെല്ലുള്ള ഒരാൾ പോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലാതെ പോയല്ലോ.

എല്ലാം പോട്ടെന്നു വെക്കാമായിരുന്നു, ആ പത്രക്കാരനെ കായികമായി കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോൾ എങ്കിലും ആണത്തത്തോടെ നട്ടെല്ലോടെ ആ സംഘി കുമാരന്റെ മുഖത്ത് നോക്കി പച്ച മലയാളത്തിൽ രണ്ടു പറഞ്ഞിട്ട് ആ പത്ര സമ്മേളനം ബഹിഷ്കരിച്ചിരുന്നെങ്കിൽ. ഒരിക്കൽ കൂടി പറയട്ടെ, ഇത് ജേർണലിസമല്ല, ഇത് ജീർണലിസമാണ്. പത്രക്കാരാണത്രെ, കഷ്ടം, ക്രാ തൂഫ്.