സത്യസന്ധനായാൽ മോദിയ്ക്കും ടീമിനും ഇഷ്ടമാകില്ല, അങ്ങനെ സത്യസന്ധനായ ഒരാളിന്റെ അനുഭവം

177
Dr SHANAVAS A R
ഓർമ്മയുണ്ടോ, അശോക്‌ ലവാസയെ?
കേന്ദ്ര ധനകാര്യ സെക്രട്ടറിയായി വിരമിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷണർ ആയി പ്രവർത്തിച്ച വ്യക്തി.
2019 ലോക് സഭ ഇലക്ഷൻ സമയത്തു പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുതിർന്ന ബിജെപി നേതാക്കളും തെരഞ്ഞെടുപ്പ്‌ ചട്ടലംഘനങ്ങൾ നടത്തിയെന്ന പരാതികളിൽ തെരഞ്ഞെടുപ്പ്‌ കമീഷൻ അവർക്ക് ക്‌ളീൻ ചിറ്റ് നൽകുന്നതിൽ ലവാസ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു .
ഇതോടെ ലവാസ ബിജെപി നേതൃത്വത്തിന്റെ കണ്ണിലെ കരടായി. ഇതാ ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനെ മോഡി – ഷാ സഖ്യത്തിന്റെ സ്ഥിരം ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം തുടങ്ങി.
* സെപ്റ്റംബർ 2019 ൽ ലവാസയുടെ ഭാര്യ നോവൽ സിംഗാൾ ലവാസക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്ൽ നിന്നും നോട്ടീസ്. 2015–-17 കാലത്ത്‌ നോവൽ സിംഗാൾ സമർപ്പിച്ച ആദായനികുതി റിട്ടേണുകളിൽ അപാകമുണ്ടെന്ന്‌ ആരോപിച്ചാണ്‌ വേട്ടയാടൽ.
* നവംബർ 2019 ൽ ലവാസയുടെ മകൻ അഭിർ ലവാസക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫോറിൻ എക്സ്ചേഞ്ച് നിയമങ്ങൾ മറികടന്നു എന്നാരോപിച്ചു അന്വേഷണം ആരംഭിച്ചു.
* ലവാസയുടെ സഹോദരിയും പീഡിയാട്രീഷ്യൻ കൂടിയായ ശകുന്തള ലവാസക്കും ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്ൽ നിന്നും നോട്ടീസ്.
-‘സത്യസന്ധനാകുന്നതിന്റെ ബുദ്ധിമുട്ട്‌’ എന്ന തലക്കെട്ടിൽ അശോക്‌ ലവാസ ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ നിന്നും…
” ജീവിതത്തിൽ സത്യസന്ധത പുലർത്തുന്നവർ‌ കനത്ത വില നൽകേണ്ടിവരും. സത്യസന്ധമായി പ്രവർത്തിക്കുമ്പോൾ മറുവശത്ത്‌ ആരാണുള്ളതെന്നത്‌ വിലയുടെ തോത്‌ നിർണയിക്കും. സത്യസന്ധരെ സുഹൃത്തുക്കളും ശത്രുക്കളും ഒരുപോലെ തള്ളിപ്പറഞ്ഞെന്നുവരാം. സത്യസന്ധരുടെ ഭയശൂന്യതയെ ഭയക്കുന്നവരും ഭയാനക സ്വഭാവക്കാരെ ഭയക്കുന്നവരും തമ്മിൽ അന്തർധാരയുണ്ട്‌. ഭയമില്ലാത്തവർക്കാണ്‌ ‌ധൈര്യം ലഭിക്കുക. ധൈര്യമില്ലെങ്കിൽ സത്യസന്ധത ഫലശൂന്യമായ നന്മയാണ്‌. സത്യസന്ധർക്ക്‌ ശാരീരികക്ഷമതയോ ശക്തിയോ ഉണ്ടായിരിക്കണമെന്നില്ല. അവർക്ക്‌ ധൈര്യം കാണും, ധൈര്യമാണ്‌ അവരുടെ കരുത്ത്‌. ദുഃഖത്തിലും ഒറ്റപ്പെടലിലും അവർക്കൊപ്പം നിൽക്കാത്തവർക്ക്‌ ധൈര്യം ഉണ്ടാകില്ല…”
NB : സത്യസന്ധത കുറ്റകരമെങ്കിൽ മനസ്സിലാക്കുക, ഭരിക്കുന്നത് ക്രിമിനലുകളാണ്. നന്മയുള്ളവർ ഇല്ലാതായാൽ ഈ രാജ്യം ഇരുട്ടിന്റെ ശക്തികളുടെ കൈകളിൽ നെരിഞ്ഞമരും .