പഴം വെറും ‘പഴ’മല്ല

216
Dr SHANAVAS A R
പ്രമേഹ രോഗികൾ, ഹൈപ്പർടെൻഷൻ രോഗികൾ, അമിത കൊളസ്ട്രോൾ ഉള്ളവർ, വണ്ണം കൂടുതൽ ഉള്ളവർ — ഇവർക്ക് പഴം കഴിക്കാമോ?
അപ്പോൾ കുറച്ചു പഴം വിശേഷങ്ങൾ ആയിക്കോട്ടെ…
കുറഞ്ഞ വിലക്ക് ഏതുകാലത്തും നമ്മുടെ കൊച്ചു കേരളത്തിൽ വാഴപ്പഴം ലഭിക്കും. നേന്ത്രപ്പഴം, ഞാലിപ്പൂവൻ, റോബസ്റ്റ, കപ്പ, പാളയംകോടൻ (മൈസൂർ പഴം) എന്നിങ്ങനെ വാഴപ്പഴങ്ങളുടെ പേരിലും ഗുണത്തിലും വ്യത്യാസമുണ്ട്. പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ്. കുട്ടികൾക്കും മുതിർന്നവർക്കും പുഴുങ്ങിയ ഏത്തപ്പഴം തന്നെയാണു നല്ലത്. എല്ലാ പോഷകഘടകങ്ങളും വേഗത്തിൽ ലഭിക്കാൻ ഇത് ഇടയാക്കും.
** പഴത്തിൽ പഞ്ചസാരയുടെ മൂന്ന് പ്രകൃതിദത്ത വകഭേദങ്ങൾ അടങ്ങിയിട്ടുണ്ട് — സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവ. അന്നജം കൂടുതലായി ഉള്ളതിനാൽ പ്രമേഹരോഗികൾ ഏത്തപ്പഴം ഒഴിവാക്കുന്നതാണു നല്ലത്. ഇനി അഥവാ പ്രമേഹരോഗികൾ ഏത്തപ്പഴം ഉപയോഗിക്കുക ആണെങ്കിൽ പുഴുങ്ങാത്തതാണ് അഭികാമ്യം. കാരണം, പഴം പുഴുങ്ങുമ്പോൾ അവയിലെ അന്നജം കുറെക്കൂടി വേഗത്തിൽ നമ്മുടെ ശരീരത്തിനു ലഭ്യമാവുകയും അതുമൂലം രക്തത്തിലെ പഞ്ചസാര പെട്ടന്ന് ഉയരുകയും ചെയ്യാം.
** പഴത്തിൽ പൊട്ടാസ്യം വളരെ കൂടുതലും ഉപ്പ് കുറവുമാണ്, ഇത് രക്തസമ്മർദ്ദത്തെ മറികടക്കാൻ അനുയോജ്യമാക്കുന്നു. (രക്തസമ്മർദ്ദം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനുള്ള പഴത്തിന്റെ കഴിവ് സംബന്ധിച്ച് ഔദ്യോഗിക അവകാശവാദം ഉന്നയിക്കാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വാഴപ്പഴ വ്യവസായത്തെ അനുവദിച്ചിട്ടുണ്ട് .)
** ഏത്തപ്പഴത്തിലോ മറ്റു പഴങ്ങളിലോ കൊളസ്ട്രോൾ ഒട്ടും തന്നെയില്ല. അതിനാൽ തന്നെ ഉയർന്ന കൊളസ്ട്രോൾ ഉള്ള ഒരാൾ ഏത്തപ്പഴമോ, മറ്റു പഴമോ കഴിക്കുന്നതിൽ ഒരു പ്രശ്നവുമില്ല.
** ഒരു പഴത്തിൽ ഏകദേശം 90-100 കലോറി ഊർജ്ജം ഉണ്ടാകും. അത് പെട്ടെന്നും സുസ്ഥിരവും ഗണ്യവുമായ ഉർജ്ജം നൽകുന്നു. ഉയർന്ന കലോറി ഉള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സ്ഥിരമായി ഏത്തപ്പഴം ഒരുപാട് കഴിക്കരുത്. സാധാരണ ആരോഗ്യസ്ഥിതിയിലുള്ള ഒരാൾക്ക് ഒരു ദിവസം ഒരു ഏത്തപ്പഴം (പുഴുങ്ങിയതോ അല്ലാതെയോ) ഉപയോഗിക്കാവുന്നതാണ്.
പഴത്തിന്റെ മറ്റ് ഉപയോഗങ്ങൾ
————————————————-
* 90 മിനിറ്റ് ദൈർഘ്യമുള്ള വ്യായാമത്തിന് വേണ്ട ഊർജ്ജം വെറും രണ്ട് പഴം മാത്രം നൽകുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ലോകത്തെ പ്രമുഖ അത്‌ലറ്റുകളുടെ ഒന്നാം നമ്പർ ഫ്രൂട്ട് ആണ് വാഴപ്പഴം .
* ഉയർന്ന അളവിൽ ഫൈബർ അഥവാ നാരുകള് ധാരാളം ഉള്ളതു കൊണ്ട് മലബന്ധം ഉണ്ടാവുന്നത് തടയാൻ പഴത്തിനു കഴിയും. സുഖ ശോധനയ്ക്ക് പലരും ഉറങ്ങും മുമ്പ് പാളയങ്കോടന് പഴം കഴിക്കുക പതിവാണ്.
* പഴത്തിന് സ്വാഭാവിക ആന്റാസിഡ് ഫലമുണ്ട്, അതിനാൽ അസിഡിറ്റി, നെഞ്ചെരിച്ചിൽ, പുളിച്ചു തികട്ടല് എന്നിവ കുറയുന്നു. കുടലിലെ വ്രണങ്ങൾ കുറയ്ക്കാനും ഇതിനു കഴിവുണ്ട്. മൃദുവായ ഘടനയും മിനുസവും കാരണം കുടൽ തകരാറുകൾക്കെതിരായ ഭക്ഷണമായും ഉപയോഗിക്കുന്നു.
* വിഷാദരോഗം ബാധിച്ച ആളുകൾക്കിടയിൽ MIND അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം, ഒരു വാഴപ്പഴം കഴിച്ചതിനുശേഷം പലർക്കും വിഷാദരോഗം കുറഞ്ഞതായി കാണുന്നു. ഇതിന് കാരണം വാഴപ്പഴത്തിലുള്ള ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീൻ ആണ് . ഇത് ശരീരം സെറോട്ടോണിനിലേക്ക് പരിവർത്തനം ചെയ്യുന്നു. സെറോട്ടോണിൻ മാനസിക പിരിമുറുക്കം കുറക്കാനും നിരാശ അകറ്റാനും സഹായിക്കുന്നു. (മക്കൾ ശാന്തസ്വഭാവക്കാരായി പിറക്കാൻ തായ്ലൻഡിൽ ഗർഭിണികൾ സ്ഥിരമായി പഴം കഴിക്കാറുണ്ട്.)
* രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉത്പാദനം ഉത്തേജിപ്പിക്കാൻ കഴിയും എന്നതിനാൽ വിളർച്ച ഉണ്ടാകുന്നത് തടയാൻ ഇത് സഹായിക്കുന്നു.
* പഴത്തിലുള്ള ബി 6, ബി 1 , പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ പുകവലി ഉപയോഗം നിർത്തുന്നതുകൊണ്ടുള്ള അസ്വസ്ഥതകളെ (നിക്കോട്ടിൻ വിത് ഡ്രോവൽ) മറികടക്കാൻ സഹായിക്കും.
* പൊട്ടാസ്യം കൂടുതൽ അടങ്ങിയത് കൊണ്ട് ഇവ ഓര്മ്മശക്തി വര്ദ്ധിപ്പിക്കുകയും വിദ്യാർത്ഥികളെ പഠനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
* ഇതിൽ വൈറ്റമിന് ബി കൂടുതൽ ഉള്ളത് ശരീരത്തിലെ നാഡി ഞരമ്പുകള്ക്ക് ഗുണം ചെയ്യുന്നു. അവയെ ഊര്ജ്ജസ്വലമാക്കുന്നു.
* സ്ത്രീകളിലെ ആർത്തവ പ്രശ്‌നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണ് പഴം. ഇതിലെ വൈറ്റമിന് ബി6 ആര്ത്തവ സമയത്ത് ശരീരത്തില് വെള്ളം കെട്ടി നിന്നു നീരുണ്ടാകുന്നതു തടയും. പേശി വേദനകള് ഒഴിവാക്കാനും ഇത് ഏറെ നല്ലതാണ്. ശാരീരികവും വൈകാരികവുമായ സുഖം കിട്ടുന്നത് കൊണ്ട് ഗർഭിണികൾ ഇത് കഴിക്കുന്നത് നല്ലതാണ്.
# ഒരു ആപ്പിളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ , ഇരട്ടി കാർബോഹൈഡ്രേറ്റ്, നാല് ഇരട്ടി പ്രോട്ടീൻ, മൂന്ന് ഇരട്ടി ഫോസ്ഫറസ്, അഞ്ചിരട്ടി വിറ്റാമിൻ എ യും ഇരുമ്പും, ഇരട്ടി മറ്റ് വിറ്റാമിനുകളും ധാതുക്കളും ഉണ്ട്.
NB: പഴം നല്ലതാണോ ചീത്തയാണോ എന്ന് പലരും നോക്കുന്നത് പഴതൊലി നോക്കിയാണ്. പൊതുവേ കറുത്ത കുത്തുകളുള്ള പഴങ്ങള് കേടാണെന്നോ പെട്ടെന്നു കേടാകുമെന്നോ കരുതി നാം കഴിവതും ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാല് പഴത്തിന്റെ തോലില് കറുത്ത കുത്തുകള് വരുന്നതാണ് ആരോഗ്യകരമെന്നതാണ് വാസ്തം. നല്ല പോലെ പഴുത്ത പഴത്തിന്റെ അടയാളമാണ് കറുത്ത കുത്തോട് കൂടിയ പഴം. നന്നായി പഴുത്ത പഴത്തില് ആന്റിഓക്സിഡന്റ്സ് കൂടുതൽ ഉണ്ട്. ഇത് ശരീരത്തിന് കൂടുതൽ നല്ലതാണ്.