പരിക്കേറ്റവരോട് വിദ്വേഷവും വിവേചനപൂർണ്ണവുമായ നിലപാടുമായി ഡോക്ടർമാർ !!!
ഡൽഹി കലാപത്തിൽ വെടിയേറ്റവർ അടക്കമുള്ളവരെ ചികിത്സിക്കാതെയും പാതിവഴിയിൽ ചികിത്സ അവസാനിപ്പിച്ചും ഡോക്ടർമാർ ഇറക്കിവിട്ടു. പരിക്കേറ്റ് എത്തിയ മുസ്ലിംകളെ ഭീകരരും തീവ്രവാദികളുമെന്ന് വിളിച്ച ഡോക്ടർമാർ, സി.എ.എ, എൻ.ആർ.സി വിഷയത്തിൽ സർക്കാറിനൊപ്പം നിൽക്കാനും ഉപദേശിച്ചു.ജി.ടി.ബി ഹോസ്പിറ്റലിലും എൽ.എൻ.ജെ.പി ഹോസ്പിറ്റലിലും ആണ് ഇങ്ങനത്തെ പ്രശ്നങ്ങൾ ഉണ്ടായത്.
ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഭീകരരും തീവ്രവാദികളുമെന്ന് വിളിച്ച് ആക്ഷേപിക്കുന്നത് വ്യാപകമായതോടെ ഡൽഹി സർക്കാർ ആശുപത്രികളിലേക്കില്ലെന്ന നിലപാടിലാണ് പരിക്കേറ്റവരെന്ന് കലാപബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ ഡോക്ടർ ഹർജിത് സിങ് ഭാട്ടി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
പരിശോധനക്കും ശുശ്രൂഷക്കും ഇടയിൽ ഡോക്ടർമാരും ജീവനക്കാരും ഭീകരവാദിയെന്നും തീവ്രവാദിയെന്നും വിളിക്കുന്നതായി പരിക്കേറ്റ് ആശുപത്രികളിലുള്ളവർ പരാതി പറഞ്ഞതായി ജൻ സ്വാസ്ഥ്യ അഭിയാൻ അംഗം ഇനായത് കാകർ പറയുന്നു.
കബീർനഗറിൽ പൊലീസ് കാവലിൽ സംഘ് പരിവാർ നടത്തിയ വെടിവെപ്പിൽ തന്റെ തോളിലേറ്റ വെടിയുണ്ട എടുക്കണ്ട എന്ന് പറഞ്ഞു ജി.ടി.ബി ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു വിട്ടതായി കബീർ നഗറിലെ ആമിർ എന്ന 16 കാരൻ പറയുന്നു. പിന്നെ ശ്വസിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടിയപ്പോൾ അൽ ശിഫ ആശുപത്രിയിൽ പരിശോധിച്ചപ്പോൾ വെടിയുണ്ട നീക്കിയില്ലെങ്കിൽ ജീവൻ അപകടത്തിൽ ആകുമെന്ന് കണ്ടു എമർജൻസി ഓപ്പറേഷൻ ചെയ്യുകയായിരുന്നു. ഇത് പോലുള്ള അനുഭവങ്ങൾ പങ്ക് വെച്ചവർ നിരവധിയാണ്.
* ഇവനൊക്കെ ഡോക്ടർമാരാണോ? ഹിപ്പോക്രറ്റിക് ഓത്ത് എടുത്തിട്ട് ചെറ്റത്തരം കാണിക്കുന്ന നാറികൾ. മനുഷ്യകുലത്തിന് തന്നെ അപമാനമായ തെണ്ടികൾ.
* പക്ഷേ ഇതൊന്നും കേട്ടിട്ട് എനിക്ക് ഒരത്ഭുതവും തോന്നുന്നില്ല. കാരണം ദിവസവും ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഇത് പോലുള്ള മരപ്പാഴുകളുടെ വർഗീയ വിഷം വമിക്കുന്ന ജല്പനങ്ങൾ കേൾക്കുകയും കാണുകയും ചെയ്യുന്നതല്ലേ.