ദേവീന്ദർ സിംഗിന്റെ കാര്യത്തിൽ എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ !

429

Dr SHANAVAS A R

ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ ഡല്‍ഹിയിലേക്ക് കടക്കാന്‍ സഹായിച്ചതിന് അറസ്റ്റിലായ കശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍സിങിന്റെ കേസ് എന്‍.ഐ.എ ക്ക്. ഒന്നും പിടികിട്ടുന്നില്ല, അല്ലെ. ഏത് എന്‍.ഐ.എ ? വൈ.സി മോഡി ഡയറക്ടര്‍ ജനറല്‍ ആയ അതേ എന്‍.ഐ.എ തന്നെയല്ലേ? വൈ.സി മോഡി അഥവാ യോഗേഷ് ചന്ദർ മോഡി യെ അറിയില്ലേ? 1984 ബാച്ച് ആസാം, മേഘാലയ കേഡർ ഐപിഎസ് ഓഫീസർ. മോഡി – ഷാ അച്ചുതണ്ടിന്റെ ഐപിഎസ് ബ്രിഗേഡിലുള്ള വിശ്വസ്തൻ.

2002ല്‍ ഗുജറാത്തില്‍ ഗോധ്ര സംഭവത്തെ തുടര്‍ന്ന് നരോദ ഗാം( ഈ ക​​​​ലാ​​​​പ​​​​ത്തി​​​​ൽ 11 പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്), ഗുല്‍ബര്‍ഗ് സൊസൈറ്റി( ഈ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേരാണ് കൊല്ലപ്പെട്ടത്.), നരോദ പാട്യ (2002 ലെ ഗുജറാത്ത് കലാപകാലത്ത് നടന്ന അക്രമങ്ങളിലെ ഏറ്റവും വലിയ കൂട്ടക്കൊല. 97 മുസ്ലിംകളെ കൊലപ്പെടുത്തി എന്നാണ് കണക്കാക്കപ്പെടുന്നത്. )എന്നിവിടങ്ങളിൽ നടന്ന വര്‍ഗീയകലാപ കേസുകൾ അന്വേഷിക്കുകയും അതിലെല്ലാം തന്നെ മോഡി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്‌ത ഉദ്യോഗസ്ഥൻ .

ഗോധ്ര സംഭവത്തിനുശേഷം മുസ്ളിങ്ങള്‍ക്കെതിരെ ജനങ്ങളില്‍ നിന്ന് പ്രതികരണം ഉണ്ടാകുമെന്നും അത് തടയാന്‍ ശ്രമിക്കരുതെന്നും മോഡി നിര്‍ദേശിച്ചിരുന്നുവെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തല്‍ വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സിറ്റിസണ്‍ ട്രിബ്യൂണലിനു മുമ്പില്‍ നടത്തിയ ഹരേന്‍ പാണ്ഡ്യ കൊല ചെയ്യപ്പെട്ട കേസ് അന്വേഷിച്ച സിബിഐ ടീമിന് നേതൃത്വം നല്‍കിയതും വൈ സി മോഡിയാണ്. ഹരേന്‍ പാണ്ഡ്യയെ കൊല്ലുന്നതിന് ഗൂഢാലോചന നടത്തിയത് മോഡിയാണെന്ന്, പാണ്ഡ്യയുടെ ഭാര്യ ജാഗ്രതി പാണ്ഡ്യയും അദ്ദേഹത്തിന്റെ അച്ഛന്‍ വിത്തല്‍ഭായിയും പരസ്യമായി ആരോപിച്ചിരുന്നു. പക്ഷേ വൈ സി മോഡിയുടെ നേതൃത്വത്തിലുള്ള സിബിഐയുടെ കണ്ടുപിടിത്തം 2002 വര്‍ഗീയകലാപത്തിന് പ്രതികാരമായി മുസ്ളിം ഭീകരവാദസംഘടനകളാണ് കൊല നടത്തിയതെന്നായിരുന്നു. ഇതിനെ പാണ്ഡ്യയുടെ കുടുംബാംഗങ്ങള്‍ തന്നെ എതിര്‍ക്കുകയും പുനരന്വേഷണത്തിന് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

മോഡിക്ക് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചത് ഈ കേസുകളില്‍ നിന്ന് മുക്തനാകാന്‍ കഴിഞ്ഞതു കൊണ്ടാണ്. അപ്പോൾ ദേവീന്ദര്‍സിങിന്റെ കേസും ഒന്നാന്തരമായി തെളിയിക്കപ്പെടുമായിരിക്കും അല്ലെ? ഒന്നുകിൽ ദേവീന്ദര്‍സിങ് തീവ്രവാദികളെ പിടിക്കാൻ അണ്ടർ കവർ ഓപ്പറേഷനിലായിരുന്നു എന്ന അന്വേഷണാത്മക റിപ്പോർട്ട്, അല്ലെങ്കിൽ ദേവീന്ദര്‍സിങ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടു എന്നുള്ള വാർത്ത. രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന സംഘിഫൈഡ് വിനീത ദാസന്മാരുടെ കാലമല്ലേ? നമുക്ക് കാത്തിരിക്കാം.