ഇന്ത്യയെ പോലുള്ള ഒരു പരമ ദരിദ്ര രാജ്യത്തെ ശരാശരിയിലും താഴെയുള്ള ഒരു സംസ്ഥാനത്തിന്റെ പ്രിയോറിറ്റി മനസ്സിലാക്കാൻ വേണ്ടി രണ്ട് വാർത്തകൾ.
വാർത്ത 1 : ഗുജറാത്തിലെ രാജ്കോട്ടിലെയും അഹമ്മദാബാദിലെയും സർക്കാർ സിവിൽ ആശുപത്രികളിൽ ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ മാത്രം 219 കുട്ടികൾ മരിച്ചു.
ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉത്തരം നൽകാൻ വിസമ്മതിച്ചു.ഈ ഹോസ്പിറ്റലുകളിൽ വേണ്ടുന്ന സജ്ജീകരണങ്ങൾ പലതുമില്ല — വേണ്ടത്ര ഐസിയു ബെഡ്ഡുകളോ, വെന്റിലേറ്ററുകളോ ഇല്ല.
വാർത്ത 2 : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിൽ കേവലം മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് ട്രംപ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ഉണ്ടാകുക. എന്നാല്‍ ഉന്നതമായ ഈ സന്ദര്‍ശനത്തിനായി 100 കോടി രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നാണ് ഏകദേശ കണക്ക്.ട്രംപിനെ സ്വാഗതം ചെയ്യാന്‍ പണം ഒരു തരത്തിലും തടസ്സമാകരുത് എന്നാണ് മുഖ്യമന്ത്രി വിജയ് രുപാണി നല്കിയ നിര്‍ദ്ദേശം. ട്രംപിനെ സ്വീകരിക്കുന്നതിനായുള്ള പുഷ്പങ്ങള്‍ വാങ്ങുന്നതിന് മാത്രം ചെലവ് 3.7 കോടി രൂപയാണ് !!!
Dr SHANAVAS A R