ഈ പടു വിഡ്ഢിയെയാണ് ഇക്കഴിഞ്ഞ ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിലേക്ക് പ്രഭാഷകനായി ക്ഷണിച്ചത്

364

ഇന്ത്യ പുരോഗമിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇതുപോലുള്ള ആൾദൈവങ്ങളെയും സന്യാസിമാരെയും മതപുരോഹിതന്മാരെയും മുറിവൈദ്യന്മാരെയും നാടുകടത്തുക എന്നതാണ്. സാമൂഹ്യഘടനവച്ചു ഇന്ത്യ ഒരിക്കലും ഒരു പരിഷ്കൃതരാജ്യമാകാൻ സാധ്യതയില്ല. അത്രമാത്രം അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും ആണ് അനുദിനം ഇവിട വേരുപിടിക്കുന്നത്. മുൻകാല ക്രിമിനൽ ജീവിതങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് പല ആൾദൈവങ്ങളെയും ഇവിടെ സൃഷ്ടിക്കുന്നത്.

ആത്തവത്തെകുറിച്ചു ഇന്നലെ ഒരു ഫ്രോഡ് സന്യാസി സ്വാമി കൃഷ്ണസ്വരൂപ് ദാസ്ജി സ്ത്രീവിരുദ്ധമായ എന്തൊക്കെയോ പറഞ്ഞു, കൊറോണ വൈറസിനെ കുറിച്ചു ചക്രപാണി മഹാരാജിന്റെ വക അടുത്ത അസംബന്ധം, സ്ത്രീകളുടെ അച്ചടക്കത്തെ കുറിച്ച് ക്‌ളാസെടുത്ത് സംഘി നേതാവ് മോഹൻ ഭഗവത് . ഇങ്ങനെ അനുദിനമാണ് ഇത്തരക്കാർ ഇന്ത്യയെ നാണംകെടുത്തിക്കൊണ്ടിരിക്കുന്നത്. ഇവിടെ എങ്ങനെ ശാസ്ത്ര അവബോധം ഉണ്ടാകാനാണ്. ഭാര്യയെ കൊന്ന, കോഴിക്കച്ചവടക്കാരനായിരുന്ന ജഗ്ഗി വാസുദേവ് ആണ് ഇന്നത്തെ മണ്ടത്തരത്തിന്റെ ആശാൻ .

Dr SHANAVAS A R-ന്റെ കുറിപ്പ്

“ഒരു സ്ത്രീ ഇരട്ടകളെ പ്രസവിച്ച ശേഷം, അവളുടെ ഒരു സ്തനം ഒരു പ്രത്യേകതരം പാൽ ഉൽ‌പാദിപ്പിക്കും, മറ്റേ സ്തനം മറ്റൊരു ഇനം പാൽ ഉൽ‌പാദിപ്പിക്കും.”….എന്ന് കോഴിക്കച്ചവടത്തിൽ തുടങ്ങി ആധ്യാത്മികതയിലേക്ക് തിരിഞ്ഞ ജഗ്ഗി വാസുദേവ് ( പക്ഷേ ഞാൻ എന്നെ വിളിക്കുന്നത് സദ്ഗുരു എന്നാണ് — ലെ ദിലീപ്, കുഞ്ഞിക്കൂനൻ. ജെപിജെ. )
ഈ പടു വിഡ്ഢിയെയാണ് ഇക്കഴിഞ്ഞ ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിലേക്ക് പ്രഭാഷകനായി ക്ഷണിച്ചത്. ആശാൻ ഇപ്പോൾ ഫാസിസത്തിന്റെ കുഴലൂത്ത്കാരനാണ്, അത് കൊണ്ട് തന്നെ ബിജെപിയുടെ അരുമയാണ്. ഇപ്പോൾ പൗരത്വ നിയമ ഭേദഗതിയുടെ നമ്പർ 1 പതാക വാഹകനാണ്.

NB : പുള്ളിക്ക് ഇരട്ടകളെ പ്രസവിക്കുന്നത് വരെ അറിയാവൂ എന്നത് ഭാഗ്യമായി. ഒരു പ്രസവത്തിൽ മൂന്നും നാലും പ്രസവിക്കും എന്നറിയാമായിരുന്നു എങ്കിൽ, ഹോ ആലോചിക്കാൻ കൂടി വയ്യ.