Featured
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ ആക്രമണങ്ങൾ ഏൽക്കേണ്ടി വന്ന മറ്റൊരു യൂണിയൻ പ്രസിഡന്റ് ജെഎൻയു വിന്റെ ചരിത്രത്തിൽ തന്നെയില്ല
” ഇന്ന് എന്റെ മകൾ ആക്രമിക്കപ്പെട്ടു, നാളെ ആ സ്ഥാനത്ത് മറ്റൊരാളുടെ മകൾ ആയിരിക്കും. എന്റെ മകൾ ഇടതു പക്ഷത്താണ് നിലയുറപ്പിച്ചത്. എല്ലായിടത്തും ഇടതു പക്ഷ പ്രവർത്തകർ ആക്രമിക്കപെടുന്നുണ്ട് “
151 total views

” ഇന്ന് എന്റെ മകൾ ആക്രമിക്കപ്പെട്ടു, നാളെ ആ സ്ഥാനത്ത് മറ്റൊരാളുടെ മകൾ ആയിരിക്കും. എന്റെ മകൾ ഇടതു പക്ഷത്താണ് നിലയുറപ്പിച്ചത്. എല്ലായിടത്തും ഇടതു പക്ഷ പ്രവർത്തകർ ആക്രമിക്കപെടുന്നുണ്ട് ” — ജെഎൻയുവിൽ എബിവിപി അക്രമികൾ ഗുരുതരമായി പരിക്കേൽപ്പിച്ച യൂണിയൻ പ്രസിഡന്റ് സഖാവ് ഐഷെ ഘോഷിന്റെ അച്ഛൻ.
” ഈ പ്രതിഷേധത്തിൽ എന്റെ മകളോടൊപ്പം ധാരാളം ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. എല്ലാവർക്കും പരിക്കേറ്റു, ചിലർക്ക് കൂടുതൽ, ചിലർക്ക് കുറച്ച് കുറവ്. ഈ പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ ഞാൻ ഒരിക്കലും അവളോട് ആവശ്യപ്പെടില്ല”– സഖാവ് ഐഷെ ഘോഷിന്റെ അമ്മ.
എസ്എഫ്ഐ ക്ക് 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെഎൻയുവിൽ യൂണിയൻ പ്രസിഡന്റ് സ്ഥാനം സഖാവ് ഐഷെ ഘോഷിലൂടെ ലഭിച്ചത് . പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ നിന്നും വരുന്ന ഘോഷ്, ദില്ലി സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിന് ജെഎൻയുവിൽ ചേർന്നു. ജെഎൻയു യൂണിയൻ പ്രസിഡന്റാകുന്നതിനുമുമ്പ്, തുടർച്ചയായി രണ്ടുതവണ സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ കൗൺസിലറായി സേവനമനുഷ്ഠിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയേറെ ആക്രമണങ്ങൾ ഏൽക്കേണ്ടി വന്ന മറ്റൊരു യൂണിയൻ പ്രസിഡന്റ് ജെഎൻയു വിന്റെ ചരിത്രത്തിൽ തന്നെയില്ല. ഫാസിസം തുലയട്ടെ, ജനാധിപത്യം വിജയിക്കട്ടെ, ജെഎൻയു വിലെ വിദ്യാർത്ഥികൾക്കൊപ്പം.
152 total views, 1 views today