മനുഷ്യരേക്കാൾ പശുക്കളെ സ്നേഹിക്കുന്ന മുഖ്യമന്ത്രിയുള്ള ഒരു ഗെതികെട്ട സംസ്ഥാനത്തിന്റെ ആരോഗ്യ വിശേഷങ്ങൾ

0
296
Dr SHANAVAS A R
യു പിയിൽ പന്നിപ്പനി കാരണം 9 മരണം
കാലാവസ്ഥാ വ്യതിയാനം വരുമ്പോൾ പനിയും ജലദോഷവും സാധാരണയാണെന്നും അതിനെ പന്നിപനിയെന്നും പക്ഷിപനിയെന്നും വിളിച്ച് പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
താൻ ഭരിക്കുന്ന സംസ്ഥാനത്ത് 9 പേർ മരിച്ചിട്ടും ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനയാണിത് !!!
ഏത് മുഖ്യമന്ത്രി.
* ഓക്സിജൻ ലഭിക്കാതെ നൂറിനടുത്ത് കുട്ടികൾ മരിച്ചപ്പോൾ പുറത്ത് നിന്നും ഓക്സിജൻ സ്വന്തം പോക്കറ്റിലെ പൈസ ചിലവാക്കി എത്തിച്ച് ആ കുട്ടികളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പ്രയത്നിച്ച ഖഫീൽ ഖാൻ എന്ന ഡോക്ടറെ തടവറക്കുള്ളിലേക്ക് പറഞ്ഞു വിട്ട അതേ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
* ആംബുലൻസ് കിട്ടാത്തത് കൊണ്ട് 15 വയസ്സുള്ള സ്വന്തം മകന്റെ ശവം തോളിൽ ചുമന്നു കൊണ്ട് പോകേണ്ട ഗതികേട് ഉള്ള അച്ഛനുള്ള യുപി ഭരിക്കുന്ന അതേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
* പശുക്കൾക്ക് ഫ്രീ ആംബുലൻസ് സർവീസ് ഏർപ്പാടാക്കിയ അതേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
* ആരോഗ്യ സൂചികയിൽ ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
* വായു മലിനീകരണത്തിൽ ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
* ക്രമസമാധാനപാലനത്തിൽ ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
* വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ ഇന്ത്യയിലെ ഏറ്റവും മോശം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .
* സ്വന്തം സംസ്ഥാനത്തിലെ സ്കൂളുകളിൽ കുട്ടികൾക്ക്‌ ഉണക്ക ചപ്പാത്തിയും ഉപ്പും കൊടുക്കുന്ന അതേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ദോഷം പറയരുതല്ലോ, ഇങ്ങനെയൊക്കെ ആണെങ്കിലും പണം ചിലവാക്കാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുൻഗണനകൾ ഒന്ന് നോക്കാം.
1) കുംഭ മേള, ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനം — ഗിന്നസ് ബുക്കിൽ കയറിയ ലോക റെക്കോർഡ് — 4200 കോടി രൂപ ചിലവ്.
2) ദീപാവലി ആഘോഷം, സരയൂ നദിക്കരയിൽ അഞ്ചര ലക്ഷം വിളക്കുകൾ കത്തിച്ചു — ഗിന്നസ് ബുക്കിൽ കയറിയ ലോക റെക്കോർഡ് — 130 കോടി രൂപ ചിലവ്.
3) രാമ പ്രതിമ, ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമ (251 മീറ്റർ ) — ഗിന്നസ് ബുക്കിൽ കയറുന്ന ലോക റെക്കോർഡ് — 2500 കോടി രൂപ ചിലവ്.
ഇനി നിങ്ങൾ പറയൂ, ഇതല്ലാതെ മറ്റെന്താണ് ഇദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടത്?