മുപ്പത് വർഷത്തിലേറെ ഇന്ത്യാ രാജ്യത്തിന്റെ അതിർത്തി കാത്ത പട്ടാളക്കാരൻ മുഹമ്മദ്‌ അസ്മൽ ഹഖ് ഇപ്പോൾ ഇന്ത്യൻ പൗരനല്ലെന്നാണ് കണ്ടെത്തൽ

2158

Dr SHANAVAS A R

ഈ ഫോട്ടോയിൽ കാണുന്നത് ഇന്ത്യൻ കരസേനയിൽ മുപ്പത് വർഷത്തിലേറെ കാലം കംപ്യുട്ടർ നെറ്റ് വർക്കിങ് വിഭാഗത്തിൽ സേവനം ചെയ്ത ആസ്സാമുകാരനാണ്, രാജ്യത്തിന്റെ അതിർത്തി കാത്ത പട്ടാളക്കാരൻ — മുഹമ്മദ്‌ അസ്മൽ ഹഖ്. ഇദ്ദേഹമിപ്പോൾ ഇന്ത്യൻ പൗരനല്ല. 1951 ലെ പൗരത്വ പട്ടികയിൽ അസ്മൽ ഹഖിന്റെ മാതാവിന്റെ പേരുണ്ട്. 1966 ലെ വോട്ടർ പട്ടികയിൽ അസ്മൽ ഹഖിന്റെ പിതാവിന്റെ പേരുമുണ്ട്. എന്നിട്ടും അസ്മൽ ഹഖ് ഇന്ത്യൻ പൗരൻ അല്ലെന്നാണ് എൻ ആർ സി യുടെ കണ്ടെത്തൽ.

കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പ് വെച്ച നിയമം അനുസരിച്ചു ഹിന്ദു, സിഖ്, ബുദ്ധ, ജൈന പാർസി, ക്രൈസ്തവ വിശ്വാസി അല്ലാത്തത് കൊണ്ട് പൗരൻ ആകാനുള്ള അപേക്ഷ സമർപ്പിക്കാനുമാകില്ല. ആ ആറു മതത്തിൽ പെട്ടവർക്ക് മാത്രമേ പൗരത്വ പട്ടികയിൽ ചേരാൻ അപേക്ഷ പോലും നൽകാനാവുള്ളൂ. ഇനി അദ്ദേഹത്തിന്റെ ശേഷിച്ച ജീവിതം ഡിറ്റൻഷൻ സെന്ററെന്ന തുറങ്കിലായിരിക്കും . ഈ രാജ്യത്തിന്റെ കാവൽ ഭടനായിരുന്ന അസ്മൽ ഖാൻ ഈ രാജ്യത്ത് തന്നെ തടവിൽ കഴിയേണ്ടുന്ന ഇരുണ്ട അവസ്ഥയാണ് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നെറികെട്ട നിയമനിർമ്മാണത്തിലൂടെ ഉണ്ടായിട്ടുള്ളത്.

Image may contain: 3 people, people sittingഇവിടെ പരാജയപെട്ട് പോകുന്നത് ഇന്ത്യയുടെ മത നിരപേക്ഷതയാണ്, ജനാധിപത്യ ബോധമാണ്, മാനവികതയാണ്.ഉളുപ്പില്ലാതെ മോഡി – ഷാ സഖ്യത്തിന്റെ വിഡ്ഢിത്തങ്ങൾ വെള്ളം തൊടാതെ ന്യായീകരിക്കുന്ന കുറെ പാഴുകൾ ഉണ്ട്. നോട്ട് നിരോധനം വന്നപ്പോൾ ടിവി യിൽ കൂടി 50 ദിവസത്തിനുള്ളിൽ എല്ലാം ശരി ആയില്ലെങ്കിൽ തന്നെ അങ്ങ് പച്ചക്ക് കത്തിച്ചേരേ എന്ന് നിലവിളിച്ച എന്റയർ പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം ഉള്ള ഒരാൾ. 50 രൂപക്ക് പെട്രോളും , 50 രൂപക്ക് ഡീസലും കിട്ടുമെന്ന് വീമ്പിളക്കുകയും ഒരു അമേരിക്കൻ ഡോളർ 40 ഇന്ത്യൻ രൂപ ആകുമെന്നൊക്ക തള്ളി മറിക്കുകയും മിനിമം 4 ലക്ഷം കോടി രൂപയുടെ കള്ള പണം തിരിച്ചു റിസർവ് ബാങ്കിൽ കുറവ് വന്നില്ലെങ്കിൽ ടിവി അവതാരകൻ പറയുന്ന പണി എടുക്കാം എന്ന് പറഞ്ഞ വേറൊരു ഐറ്റം. അതോടെ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം അവസാനിക്കും, തീവ്രവാദികൾ എല്ലാവരും ആയുധം കളഞ്ഞു പുട്ടും കടലയും കഴിച്ചു ജീവിക്കും എന്ന് നിലവിളിച്ച കുറെ എണ്ണം. ഒരു പുല്ലും നടന്നില്ല എന്ന് മാത്രമല്ല ആ നോട്ട് നിരോധനത്തിന്റെ ഗുണഫലമാണ് ഇപ്പൊ ഇന്ത്യയെയാകെ വിഴുങ്ങുന്ന സാമ്പത്തിക മാന്ദ്യം. ഏതാനും ലക്ഷം കള്ളപ്പണം പിടിക്കാൻ 17 ലക്ഷം കോടി നോട്ട് നിരോധിച്ച പടു വിഡ്ഡികൾ…

ധൃതി പിടിച്ചു യാതൊരു മുന്നൊരുക്കം കൂടാതെ ജിഎസ്ടി നടപ്പാക്കിയപ്പോഴും എല്ലാ സാധനങ്ങളുടെയും വില ഇപ്പോൾ കുറഞ്ഞു ഇന്ത്യ ഒരു സ്വർഗം ആകുമെന്ന് പറഞ്ഞു നടന്ന പാഴുകൾ. കുറഞ്ഞില്ല എന്ന് മാത്രമല്ല സർവ്വതിനും തീ പിടിച്ച വില കാരണം ജനങ്ങൾ പൊറുതി മുട്ടി എന്നതാണ് വാസ്തവം. ജമ്മുകശ്മീരുമായി ബന്ധപെട്ട 370 വകുപ്പ് പിൻവലിച്ചപ്പോൾ അതിനും കൈ അടിച്ച കുറെ വിഡ്ഢികൾ . ജനസമ്മതിയുള്ള നേതാക്കന്മാരെ തടവിലാക്കി, സ്കൂളുകളും കോളേജുകളും അടച്ചു പൂട്ടി, വൈദ്യുതി വിഛേദിച്ചു ആളുകളെ ഇരുട്ടിലാക്കി, ഇന്റർനെറ്റും വാർത്ത വിനിമയവും തടഞ്ഞു, കർഫ്യൂ പ്രഖ്യാപിച്ചു, ഓരോ പത്തു മീറ്റർ ഇടവിട്ട് തോക്കേന്തിയ പട്ടാളത്തെ വിന്യസിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും അവിടെ സാധാരണ നില പോയിട്ട് ദൈനംദിന ജീവിതം പോലും ഇന്ന് കാശ്മീരികൾക്ക് ദുസ്സഹമായി കൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഇന്ന് ഏതാനും ലക്ഷം നുഴഞ്ഞ് കയറ്റക്കാരെ പിടിക്കാൻ 130 കോടി ജനങ്ങളെ പരിശോധിക്കുന്നു രണ്ട് പടു വിഡ്ഡികൾ… അതിന് മുടക്കുന്നതോ ലക്ഷകണക്കിന് കോടി രൂപ… മുറിവേൽപ്പിക്കുന്നത് ഇന്ത്യയുടെ ആത്മാവിനെ, ചവിട്ടി കൂട്ടുന്നത് ഇന്ത്യയുടെ മത നിരപേക്ഷതയെ , കരിച്ചു കളയുന്നത് ഇന്ത്യയുടെ മാനവികതയെ, കൊല്ലുന്നത് ഇന്ത്യയുടെ ജനാധിപത്യ ബോധത്തെയാണ്. നിയമം അനുസരിക്കേണ്ടതാണ്, അത് നീതിക്ക് നിരക്കുന്നത് വരെ, നീതിയാണ് പ്രധാനം നിയമമല്ല — ഇന്ത്യയുടെ രാഷ്ട്ര പിതാവ്, മഹാത്മാ ഗാന്ധി

say no to CAB