ഡൽഹിയിൽ ഈ കർഫ്യൂ സമയത്തും 20000കോടിയുടെ ധൂർത്ത് നടക്കുന്നു, ആവശ്യസേവനമാണോ ഇത് ?

230

Dr Shanavas AR സോഷ്യൽ മീഡിയയിൽ എഴുതിയത്

കുറച്ചു ചോദ്യങ്ങളുണ്ട്, മിത്രങ്ങളോടാണ്. ദയവു ചെയ്ത് ആനവണ്ടി യാത്രക്കും ട്രെയിൻ യാത്രക്കും ടിക്കറ്റ് എടുക്കുന്നില്ലേ? — പോലുള്ള ഊള ന്യായീകരണങ്ങൾ എഴുന്നള്ളിച്ചു കൊണ്ട് വരരുത്.

1❓️10 ദിവസമായി സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള ഡല്‍ഹിയിൽ, ഓക്സിജൻ കിട്ടാതെ മനുഷ്യര്‍ പിടഞ്ഞ് മരിക്കുന്ന ഡല്‍ഹിയിൽ, ഓക്സിജൻ തീർന്ന ഹോസ്പിറ്റലുകളിൽ നിന്നും രോഗികളെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് നീക്കാന്‍ ആംബുലൻസുകളുടെയും വോളന്ററിയര്‍മാരുടേയും ലഭ്യത കുറവുള്ള ഡല്‍ഹിയിൽ, കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാൻ ഹോസ്പിറ്റൽ ബെഡ്ഡുകൾ ഇല്ലാത്ത ഡൽഹിയിൽ, സീരിയസ് കൊറോണ രോഗികൾക്ക് വേണ്ടുന്ന റെംഡെസിവിർ എന്ന മരുന്നും വെന്റിലേറ്ററുകളും ഷോർട്ടേജ് ഉള്ള ഡൽഹിയിൽ…ഒരിടത്ത് മാത്രം ലോക്ക്ഡൌൺ ഒന്നും ബാധകമല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം തകൃതിയായി നടക്കുന്നത് എന്ത് കൊണ്ടാണ്?

നിര്‍മ്മാണ പ്രവര്‍ത്തനം എന്നത് എമർജൻസി ഐസിയു വോ ഓക്‌സിജന്‍ പ്ലാന്റോ ഒന്നുമല്ല, 3000 കോടി മുടക്കി കെട്ടിയ സര്‍ദാര്‍ പട്ടേല്‍ പ്രതിമയ്ക്ക് ശേഷം നരേന്ദ്രമോഡിയും സംഘപരിവാറും ഇന്ത്യയുടെ മുഖമുദ്രയായി കെട്ടിയുയര്‍ത്തുന്ന സെന്‍ട്രല്‍ വിസ്ത എന്ന 20,000 കോടി രൂപയുടെ പ്രൊജക്റ്റ്‌ന്റെ പണിയാണ് അത് .

51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർക്കു ജോലി ചെയ്യാനുള്ള മന്ദിരങ്ങൾ, ഇവയെ ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാതകൾ , അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ഉൾപ്പെടുന്ന പുതിയ പാർലമെന്റ് മന്ദിരം, അത്യാധുനിക പ്രധാനമന്ത്രിയുടെയും പ്രസിഡന്റ്‌ന്റെയും ഔദ്യോഗിക വസതികൾ, ഹെലിപ്പാടുകൾ എന്നിവ ഉൾപ്പെടുന്നതാണ് 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റ്‌.

ജനങ്ങളുടെ നികുതി പണം കൊണ്ടുള്ള ഈ അർഭാടം ഈ കൊറോണ മഹാമാരിയുടെ മൂര്‍ദ്ധന്യത്തിലും നിര്‍ത്തിവയ്ക്കാത്തത് മോഡിയും സംഘ പരിവാറും ഇവിടത്തെ സാധാരണ ജനങ്ങളുടെ ജീവനെക്കാൾ ഏറെ വില കൽപ്പിക്കുന്നത് ഇത് പോലുള്ള ആർഭാടങ്ങൾക്കായത് കൊണ്ടാണ് എന്ന് കരുതിയാൽ നിഷേധിക്കാൻ പറ്റുമോ?

2❓️ ഈ ദിവസങ്ങളിലെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ മാത്രം ഔദ്യോഗികമായി 3000 ൽ പരം രോഗികളും അനൗദ്യോഗികമായി അതിന്റെ അഞ്ചും ആറും ഇരട്ടി പേർ കോവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വന്ന വാർത്തകൾ. അങ്ങനെയുള്ള ഡൽഹിയിൽ അതും കര്‍ഫ്യൂവിന്റെ സമയത്ത് എങ്ങനെ നൂറ് കണക്കിന് വാഹനങ്ങളും ആയിരകണക്കിന് ജോലിക്കാരും സെന്‍ട്രല്‍ ഡല്‍ഹിയിലെ ജോലി സ്ഥലത്തെത്തി 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നു ?കാരണം കൂടി കേട്ടോളൂ…അത് അവശ്യ സേവനമാണത്രേ!!!

ഏത്? ഓക്‌സിജന്‍ യൂണിറ്റുകളോ, കോവിഡ് കെയര്‍ സെന്ററുകളോ അല്ല, സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം അവശ്യസര്‍വ്വീസാണത്രേ. ഓർക്കുക, ഈ തൊഴിലാളികള്‍ സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റില്‍ അല്ല താമസിക്കുന്നത്. കരോള്‍ ബാഗ്, നിസാമുദ്ദീന്‍ എന്നിവിടങ്ങളിൽ കൂട്ടമായി കഴിയുന്ന ഇവര്‍ കോവിഡ് ഭീഷണിയിലുമാണ്. ഇവിടങ്ങളിൽ നിന്നും നിരോധനാജ്ഞ മറികടന്ന് ദിവസവും നൂറ് കണക്കിന് വണ്ടികളില്‍ തൊഴിലാളികളെ കുത്തി നിറച്ച് സെന്‍ട്രല്‍ ഡല്‍ഹിയിലെ ഏകദേശം 3 കിലോമീറ്റര്‍ ചുറ്റവളവിലുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പണിസ്ഥലത്തേയ്ക്ക് യാതൊരു തടസവുമില്ലാതെ തൊഴിലാളികളെ എത്തിക്കുന്നത് വെറും നാറിത്തരം അല്ലെ?

3❓️ രാജ്യത്ത് ഓക്സിജൻ ക്ഷാമം ഇല്ല എന്നും ഓക്സിജൻ വിതരണം ആണ് പ്രശ്നം എന്നാണ് സംഘികൾ പറയുന്നത്. വേണ്ടത്ര ഓക്സിജൻ ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ടെകിൽ , എന്തു കൊണ്ടാണ് ഇപ്പോൾ വിദേശത്തു നിന്നും ഓക്സിജൻ ഇറക്കുമതി ചെയ്യിക്കുന്നത്? ഓക്സിജൻ വിതരണം ശരിയാക്കിയാൽ പോരെ?

4❓️ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഇന്ത്യയിൽ ഈ വർഷം ഓക്സിജൻ കയറ്റുമതി ഇരട്ടിയായിരുന്നു. രാജ്യത്ത് കൊറോണയുടെ രണ്ടാം വേവ് ഉണ്ടാവും എന്നു അറിഞ്ഞിട്ടും ഓക്സിജൻ കയറ്റുമതി കൂട്ടിയത് എന്തു കൊണ്ടാണ് ?

5❓️ഡൽഹിയിലെ ഓക്സിജൻ സപ്ലൈ കുറവ് സംസ്ഥാന സർക്കാരിന്റെ മാത്രം തലയിൽ വെച്ചു കെട്ടാൻ കേന്ദ്രം നോക്കിയപ്പോൾ ഹൈക്കോടതി കേന്ദ്ര സർക്കാരിനെ എടുത്തിട്ട് കുടഞ്ഞു വിട്ടത് എന്തിനായിരുന്നു?

6❓️ സ്വന്തം വീട്ടിൽ പോയി സ്വന്തം അമ്മയെ കാണുന്നത് ലൈവ് ആയി എല്ലാ നാഷണൽ മീഡിയകൾ വഴി കാണിക്കുന്ന മോഡി എന്ത് കൊണ്ടാണ് കോവിഡ് മഹാമാരി പടർന്നു പിടിച്ച ഈ കെട്ട കാലത്ത് മുഖ്യമന്ത്രിമാരുമായുള്ള ചർച്ചകൾ മീഡിയകൾ കവർ ചെയ്യുന്നതിൽ അസ്വസ്ഥനാകുന്നത്?

7❓️ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ കോവിഡ് വാക്സിനായി മാത്രം വകയിരുത്തിയ പണം 35,000 കോടി രൂപ ആക്ച്വലി ജനങ്ങളെ പറ്റിക്കാൻ വേണ്ടി മാത്രം ഉള്ള തള്ള് ഫിഗർ ആണോ?

കാരണം 18 വയസ്സിന് മുകളിൽ ഉള്ള വാക്‌സിൻ വേണ്ട 800 ദശലക്ഷം ഇന്ത്യക്കാർക്ക് ( ഇന്ത്യ യിലെ മുതിർന്നവരുടെ ജനസംഖ്യ ), സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വാക്‌സിൻ നിർമ്മാണ കമ്പനി അവരുടെ ലാഭം അടക്കം 150 രൂപ വെച്ച് നൽകാമെന്നേറ്റ വാക്‌സിൻ, 2 ഡോസ് വാങ്ങി കൊടുക്കാൻ കേന്ദ്രത്തിന് വെറും 24,000 കോടി രൂപ മതി.

അതായത് 150 രൂപ വച്ച് 18 വയസ്സ് കഴിഞ്ഞ മുഴുവൻ ഇന്ത്യക്കാരെയും വാക്സിനേറ്റ് ചെയ്യാൻ ആവശ്യമായ വരുന്ന തുകയെക്കാൾ വളരെ കൂടുതൽ പണം ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ വാക്സിനായി മാത്രം വകയിരുത്തിയിട്ടുണ്ട്. പിന്നെ എന്ത് കോണോത്തിലെ കാരണത്താൽ ആണ് സംസ്ഥാനങ്ങൾ പണം മുടക്കി വാക്‌സിൻ വാങ്ങണം എന്ന് പറയുന്നത്?

8❓️കൊറോണ വാക്‌സിനെ പെട്രോൾ ഡീസൽ പോലെ ജനങ്ങളെ പിഴിയാനുള്ള ഒരു ഉപകരണം ആയി കാണുന്നു എന്ന് പറഞ്ഞാൽ നിഷേധിക്കാനാവുമോ? പുറം രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്യുന്ന ക്രൂഡിൽ നിന്നുള്ള പെട്രോളും ഡീസലും മൂന്നും നാലും ഇരട്ടി വിലക്ക് സ്വന്തം ജനങ്ങൾക്ക് വിൽക്കുകയും അതിന്റെ പകുതി വിലക്ക് മറ്റ് രാജ്യങ്ങൾക്ക് വിൽക്കുകയും ചെയ്യുന്നു.
അത് പോലെ മറ്റൊരു രാജ്യം വികസിപ്പിച്ച വാക്‌സിൻ ടെക്നോളജി സൗജന്യമായി ഉപയോഗിച്ച് ഇവിടെ ഉണ്ടാക്കുന്ന വാക്‌സിൻ സ്വന്തം ജനതക്ക് 600 രൂപക്കും പുറം രാജ്യങ്ങൾക്ക് 150 മുതൽ 300 രൂപക്കും വിൽക്കുന്നു.

9❓️കുറച്ചു കാലം മുൻപ് മഹാ പ്രളയം കേരളത്തിനെ തകർത്തെറിഞ്ഞപ്പോൾ ലോക രാജ്യങ്ങളിൽ ചിലർ കേരളത്തിന്‌ പണം നൽകി സഹായിക്കാൻ പോയപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി പറഞ്ഞത് ഇന്ത്യക്ക് മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടേണ്ട ഗതികേട് ഇല്ലായെന്നും ആ സഹായങ്ങൾ വേണ്ട എന്നുമാണ്.

പിന്നെ ഇപ്പോൾ എന്ത് #*&%നാണ് പിഎം കെയർസ് ഫണ്ടിലേക്ക് പണം ചോദിച്ച് അതേ ലോക രാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടുന്നത്? ഇത് മൾട്ടി ഡാഡി സിന്ധ്രോമിൽ വരുന്ന കാര്യമല്ലേ?
✅️ ഇനിയും ചോദ്യങ്ങളുണ്ട്, തല്ക്കാലം ഇത്രയും എണ്ണത്തിൽ നിർത്തുന്നു.

✅️ മിത്രങ്ങളോട് ഒരപേക്ഷയുണ്ട് — ദയവു ചെയ്ത് വല്ലപ്പോഴും വിസർ”ജനം” ടിവി അല്ലാത്ത ചാനലുകളും ജന്മഭൂമി അല്ലാത്ത പത്രങ്ങളും കൂടി നോക്കണം. കാരണം ഇവ രണ്ടിലും മാത്രം പെട്രോളിനും ഡീസലിനും ഗ്യാസിനും വിലകൂടുന്നില്ല. ഓക്സിജന് ക്ഷാമമില്ല. ഇഷ്ടം പോലെ ഹോസ്പിറ്റൽ ബെഡ്ഡുകളും വെന്റിലേറ്ററുകളും, ഓക്സിജൻ പ്ലാന്റുകളും. കൊറോണ മരണങ്ങളില്ല ( മരണങ്ങൾ മൊത്തം ജനങ്ങൾ ഓക്സിജൻ നന്നായി വലിച്ചു കയറ്റാത്തത് കൊണ്ട് മാത്രം ). ഇന്ത്യ മുഴുവൻ സൗജന്യ കൊറോണ വാക്‌സിൻ. നന്നായി നടക്കുന്ന കുംഭമേള. ബാക്കി സമയം രാമായണവും മഹാഭാരതവും.
അത് കൊണ്ട് നാട്ടിൽ നടക്കുന്നതൊന്നും മിത്രങ്ങൾ അറിയുന്നില്ല. വെറും പാവത്തുങ്ങൾ…