ഡെല്യൂഷണൽ ഡിസോഡർ – യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത തെറ്റായ വിശ്വാസങ്ങൾ മനസ്സിൽ കൊണ്ട് നടക്കുക

108

Dr Shanavas AR

✅️ ഡെല്യൂഷണൽ ഡിസോഡർ ( delusional disorder ) — യാഥാർത്ഥ്യവുമായി ഒട്ടും പൊരുത്തപ്പെടാത്ത തെറ്റായ ഉറച്ച വിശ്വാസങ്ങൾ മനസ്സിൽ കൊണ്ട് നടക്കും. അതൊക്കെ തെറ്റാണെന്നുള്ള എത്ര തെളിവുകൾ അതിനെതിരെ നൽകിയാലും മാറ്റി ചിന്തിക്കില്ല.
അവരുടെ ഡെല്യൂഷൻ ഉള്ള വിഷയം ഒഴിച്ച് നിർത്തിയാൽ അവർ തികച്ചും സാധാരണക്കാരെ പോലെ സാമൂഹികമായി ഇടപഴകുകയും പെരുമാറുകയും ചെയ്യും. മറ്റെല്ലാ കാര്യങ്ങളിലും തികച്ചും സാധാരണഗതിയിൽ പ്രവർത്തിക്കാനും കഴിയും. ഡെല്യൂഷൻ ഉള്ള വിഷയം ഒഴിച്ച് നിർത്തിയാൽ അസാധാരണമായോ വിചിത്രമായോ ഉള്ള ഒരു പ്രശ്നവും അവരുടെ പെരുമാറ്റത്തിൽ കാണാൻ സാധിക്കില്ല.
May be a Twitter screenshot of ‎3 people, people standing and ‎text that says "‎Kangana Ranaut @KanganaTeam Massive transformation alert, The kind of range display as a performer no other actress on this globe has that right now, have raw talent like Meryl Streep for layered character depictions but can also do skilled action and glamour like Gal Gadot #Thalaivi #Dhaakad Kangana Ranaut @KanganaTeam 3h am open for debate if anyone can show me more range and brilliance of craft than me by any other actress on this planet promise to give up my arrogance, until then can surely afford the luxury of pride #Thalaivi #Dhaakad خ‎"‎‎✅️ ഡെല്യൂഷണൽ ഡിസോഡർ പ്രധാന ടൈപ്പുകൾ…
⭕️ ഇറോട്ടോ മാനിക് ( Erotomanic )– പലപ്പോഴും പ്രധാനപ്പെട്ട പ്രശസ്തനായ ഒരാൾ താനുമായി പ്രണയത്തിലാണെന്ന് രോഗി വിശ്വസിക്കുന്നു.
⭕️ ഗ്രാൻഡിയോസ് ( grandiose ) — സ്വന്തം മൂല്യം, ശക്തി, അറിവ്, ഐഡന്റിറ്റി എന്നിവയിൽ അമിതമായ വിശ്വാസം. യാതൊരു തെളിവുകളും ഇല്ലെങ്കിലും തനിക്ക് ഒരു വലിയ കഴിവോ പ്രശസ്തിയോ സമ്പത്തോ ശക്തിയോ ഉണ്ടെന്ന് ആ രോഗി വിശ്വസിച്ചേക്കാം.
⭕️ പെർസിക്യൂട്ടറി ( persecutory ) — ആരെങ്കിലും അവരോട് മോശമായി പെരുമാറുകയാണെന്നും അല്ലെങ്കിൽ അവരുടെ മേൽ ചാരപ്പണി നടത്തുകയാണെന്നും അവരെ ഉപദ്രവിക്കാൻ പദ്ധതിയിടുകയാണെന്നും വിശ്വസിക്കുക. ഇത് സംബന്ധിച്ച് നിയമപരമായ അധികാരികൾക്ക് ആവർത്തിച്ച് പരാതികൾ നൽകുക.
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
💢 ‘എന്നേക്കാള്‍ ബ്രില്യന്‍സും റേഞ്ചും ഉള്ള ഒരു നടി ലോകത്ത് ഇന്നില്ല’ — ബോളിവുഡ് നടി കങ്കണ റണാവത്ത്.
💢 ‘ഭൂമിയില്‍ എന്നെക്കാള്‍ മികച്ച കലാകാരി ഉണ്ടെന്ന് തെളിയിച്ചാല്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കാം’ — കങ്കണ റണാവത്ത്
💢 ബോളിവുഡ് നടി കങ്കണയ്ക്ക് ഹൃത്വിക് റോഷനോട് ലൈംഗികാസക്തി കൂടുതലാണ്. അവർക്ക് ഇറോട്ടോമാനിയ എന്ന ഒരു തരം മാനസിക രോഗമാണ് (അർണാബിന്റെ ലീക്ക് ആയ വാട്സ്ആപ്പ് ചാറ്റിൽ നിന്നും.)
💢 കങ്കണ റണാവത്തിന്‌ വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവ്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കമാന്‍ഡോകള്‍ ഉള്‍പ്പടെ 11 പോലീസ് ഉദ്യോഗസ്ഥരും സുരക്ഷ സംഘത്തിലുണ്ട്.