ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

101

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് സമാഗതമാകുമ്പോൾ കക്ഷിരാഷ്ട്രീയ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ കുമിഞ്ഞു കൂടാറുണ്ട്. ഭരണകക്ഷിക്കാർ ആണെങ്കിൽ അവർ കഴിഞ്ഞ അര ദശാബ്ദം കൊണ്ട് എന്തുചെയ്തു എന്നുള്ളതായിരിക്കും കൂടുതൽ പ്രചരിപ്പിക്കുക. പ്രതിപക്ഷ പാർട്ടികൾ ഭരണപക്ഷത്തിന്റെ ഭരണപരാജയങ്ങൾ ചൂണ്ടിക്കാണിക്കും. എന്നാൽ ഒരു ഇടതുപക്ഷ സഹയാത്രികൻ ആയ ഡോക്ടർ ഷാനവാസിന് പറയാനുള്ളത് എന്തെന്ന് നമുക്ക് പരിശോധിക്കാം . അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

Dr Shanavas AR

കേരളത്തിൽ, വരുന്ന നിയമസഭ ഇലക്ഷനുള്ള പ്രാധാന്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല.

The differences in Modi's and Gandhi's poll rallies

✅️ ആദ്യം ബിജെപിയെ പറ്റി പറയാം..
ഈ ഇലക്ഷനിൽ ബിജെപി ക്ക് മുന്നോട്ട് വെക്കാൻ ഒന്നും തന്നെയില്ല. നോക്കൂ, അവർ 2014 ലോക്സഭ ഇലക്ഷൻ സമയത്ത് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിച്ചിട്ടില്ല.
വർഗീയതയും അഴിമതിയും കോർപ്പറേറ്റ് പ്രീണനവും ഭിന്നിപ്പ് രാഷ്ട്രീയവും മാത്രം കൈ മുതലായുള്ള ബിജെപി കഴിഞ്ഞ 7 വർഷം കൊണ്ട് ആകെ ചെയ്തത്…
💢 3000 കോടി മുടക്കി ചോരുന്ന ഒരു ചൈനീസ് പ്രതിമ കാക്കകൾക്ക് തൂറാൻ വേണ്ടി ഉണ്ടാക്കി.
💢 സുപ്രീം കോമഡി കനിഞ്ഞു നൽകിയ വിശ്വാസത്തിന്റെ പുറത്ത് ഉള്ള വിധി അനുസരിച്ചുള്ള രാമക്ഷേത്ര നിർമ്മാണത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.
🔺ഓർക്കുക, ഇലക്ഷൻ ജയത്തിനായി ഒരു കൂട്ട കുരുതി വരെ നടത്തി എന്നുള്ള ആരോപണം അവരുടെ ക്യാമ്പിൽ നിന്ന് തന്നെ ലീക്ക് ആയതാണ്. അല്ലെങ്കിൽ തന്നെ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തിൽ നടത്തി പരീക്ഷിച്ച് വിജയിച്ച ഒരു തന്ത്രമാണല്ലോ ഈ കൂട്ടകുരുതി.
🔺നോട്ട് നിരോധനം നടപ്പാക്കി സാമ്പത്തിക മേഖല പൊളിച്ചടുക്കി, പണം മൊത്തം ബിജെപി നേതൃത്വത്തിലേക്ക് ഒഴുക്കി . ധൃതി പിടിച്ച് ജിഎസ്ടി നടപ്പിലാക്കി ചെറുകിട ഇടത്തരം ബിസിനസ്കൾ തകർത്തു തരിപ്പണമാക്കി. ജിഡിപി വളർച്ച മൈനസ് ആയി. തൊഴിലില്ലായ്‌മ റെക്കോർഡ് ഉയരത്തിൽ ആയി.
🔺പെട്രോൾ ഡീസൽ ഗ്യാസ് വില സർവ്വകാല റെക്കോർഡിൽ. രൂപക്ക് റെക്കോർഡ് വിലയിടിവ്.
🔺പശുക്കൾക്ക്, ദളിതർക്കും മുസ്ലിങ്ങൾക്കും മുകളിൽ സ്ഥാനം നൽകി.
🔺എല്ലാ സർക്കാർ സ്ഥാപനങ്ങളും കാവിവൽക്കരിക്കപ്പെട്ടു — സിബിഐ, ഈഡി, എൻഐഎ, കോടതികൾ, ഇലക്ഷൻ കമ്മീഷൻ എല്ലാം തന്നെ സമ്പൂർണ കാവിവൽക്കരണം നടത്തപ്പെട്ടു.
🔺സിബിഎസ്ഈ യും എൻസിആർടിസി യും ചരിത്രം തന്നെ വളച്ചൊടിച്ചും സംഘ പരിവാർ അജണ്ടക്കനുസരിച്ച് ചരിത്രം മാറ്റിയെഴുതിയും ഹിന്ദുത്വവൽക്കരണത്തെ വെള്ള പൂശിയും തങ്ങളുടെ റോൾ ഭംഗിയായി നിറവേറ്റി .
🔺നാലാം തൂണ് ആയി നിന്ന് ഭരണത്തിന്റെ നെറികേടുകൾ തുറന്നു കാട്ടേണ്ട മാധ്യമങ്ങൾ ആകട്ടെ പരസ്യം എന്ന എല്ലിൻ കഷണത്തിന് വേണ്ടി മുട്ടിലിഴയുന്ന കാഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. അവരെ അങ്ങനെ ബിജെപി മാറ്റിയെടുത്തു എന്ന് പറയുന്നതാവും ശരി.
🔺സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികൾ പോലും കാവിവൽക്കരിക്കപ്പെട്ടു എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. കാരണം കോടതികളിൽ നിന്നും വരുന്നത് ഭരണഘടന പ്രകാരമുള്ള വിധികൾ ആണോ എന്ന് സംശയം ജനിപ്പിക്കുന്നതായി പോയി എന്ന് പറയാതെ വയ്യ. ഭരണഘടന മാറ്റി വെച്ച് വിശ്വാസത്തിന്റെ പേരിൽ വിധി കൽപ്പിക്കുന്ന സ്ഥാപനങ്ങളെ എന്തായാലും കോടതികൾ എന്ന് വിളിക്കാൻ പറ്റില്ലല്ലോ.
പരമോന്നത കോടതിക്ക് പോലും കാശ്മീരികളുടെ നിലവിളി കേൾക്കാൻ സമയമില്ല, ലോക്ക്ഡൌൺ കാരണം നൂറ്കണക്കിന് കിലോമീറ്ററുകൾ നടന്ന് ഹൃദയം പൊട്ടി മരിച്ചവരുടെ കദന കഥകൾ കേൾക്കാൻ സമയമില്ല, വർഷങ്ങളായി ഇവിടെ ജനിച്ചു ജീവിക്കുന്ന ഒരു ജനത ഒരു ദിവസം കൊണ്ട് ഇവിടത്തെ പൗരന്മാർ അല്ലാതാകുന്ന അനീതി കേൾക്കാൻ സമയമില്ല, പശു കൊലപാതകങ്ങളെ പറ്റി കേൾക്കാൻ സമയമില്ല.
അവർ റേപ്പ് കേസ് കോംപ്രമൈസ് ചെയ്യുന്ന തിരക്കിലാണ്, 5 ഏക്കർ സ്ഥലം കോംപ്രമൈസ് ആയി വാങ്ങി കൊടുക്കുന്ന തിരക്കിലാണ്, ഹാർലി ഡേവിഡ്സൺ ഓടിക്കുന്ന തിരക്കിലാണ്.

✴️ ബിജെപി ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ ലോക വിശപ്പ് സൂചിക അനുസരിച്ച് പാകിസ്ഥാനെക്കാളും, നേപ്പാളിനേക്കാളും ബംഗ്ലാദേശിനേക്കാളും പട്ടിണിയുള്ള രാജ്യമാണ് .
✴️ ബിജെപി ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് പാകിസ്താനേക്കാൾ മത സ്വാതന്ത്ര്യം കുറഞ്ഞ രാജ്യമാണ് .
✴️ ബിജെപി ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് .
✴️ ബിജെപി ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ പ്യു റിസർച്ച് സെന്റർ അനാലിസിസ് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ വർഗീയ മത കലാപങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. സിറിയയും, നൈജീരിയയും, ഇറാഖും മാത്രമാണ് ഇന്ത്യയുടെ മുന്നിൽ.
⭕️⭕️ അതായത് ഈ ഇലക്ഷനിൽ ബിജെപി ക്ക് പറയാൻ ഒന്നും തന്നെയില്ല. അവർ ആകെ പറഞ്ഞത് എന്താണ് എന്ന് ഓർമ്മയില്ലേ? ഞങ്ങൾക്ക് ഒരു 30 സീറ്റ് തന്നാൽ ബാക്കിയുള്ളവരെ കോൺഗ്രസ് മുന്നണിയിൽ നിന്നും അള്ളിയെടുത്ത് മന്ത്രിസഭ ഉണ്ടാക്കാം എന്ന്.

Congress 'war' room abuzz with activity as battle for 4 states, 1 UT draws  near | Hindustan Times

✅️ ഇനി കോൺഗ്രസ്‌ ഉൾപ്പെടുന്ന യുഡിഎഫ് നെ പറ്റിയാണ്.
അവർ മുന്നോട്ട് വെച്ചത്…
💢 ശബരിമല സമര കേസുകൾ പിൻവലിക്കും — ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയ്ക്കും പൗരത്വ ഭദഗതി നിയമത്തിനും എതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഗുരുതര സ്വഭാവമുള്ളതൊഴികെയുള്ള കേസുകൾ പിൻവലിക്കും എന്ന് ഈ സർക്കാർ ഉത്തരവ് ഇറക്കി കഴിഞ്ഞതോടെ അതിന്റെ മുനയൊടിഞ്ഞു.
💢 അവർക്ക് മുന്നോട്ട് വെക്കാൻ എന്തെങ്കിലും വികസന അജണ്ട ഉണ്ടോ? തീർത്തും ഇല്ല എന്ന് പറയാതെ വയ്യ.
എന്ന് മാത്രമല്ല അവർ പറയുന്നത് — ലൈഫ് പദ്ധതി നിർത്തലാക്കും, കെ റെയിൽ നിർത്തലാക്കും, കെ ഫോൺ നിർത്തലാക്കും, കേരള ബാങ്ക് നിർത്തലാക്കും, കിഫ്‌ബി നിർത്തലാക്കും, കുടുംബ ശ്രീ വഴിയുള്ള 20 രൂപ ഊണ് നിർത്തലാക്കും, സൗജന്യ കിറ്റ് നിർത്തലാക്കും… അങ്ങനെ അങ്ങനെ സാധാരണക്കാർക്ക് പ്രയോജനം ചെയ്യുന്ന എല്ലാം നിർത്തലാക്കും എന്ന് — അതിനെ പറ്റി തീരുമാനം എടുക്കേണ്ടത് ഇവിടത്തെ ജനങ്ങൾ ആണ്.
💢 ഏറ്റവും പ്രധാനമായി അവർ പറയുന്നത് — തോൽപ്പിച്ചാൽ അവർ ബിജെപി യിൽ ചേരും എന്നുള്ള ഒരു ഭീഷണിയാണ്. അത് തന്നെയാണ് അവരുടെ പുതിയ കെ പി സി സി പ്രസിഡന്റും പറയുന്നത്. അവരുടെ പഴയ എ ഐ സി സി പ്രസിഡന്റ് പറയുന്നത് വൻ ഭൂരിപക്ഷത്തിന് ജയിപ്പിച്ചില്ലെങ്കിൽ അവർ ബിജെപി യിൽ ചേർന്ന് ഭരിക്കുമെന്ന്.
അവർക്ക് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന അരുണാചൽ പ്രദേശിൽ 44 എം എൽ എ മാരിൽ മുഖ്യമന്ത്രി ഉൾപ്പെടെ 43 പേർ മറുകണ്ടം ചാടിയാണ് ബിജെപി മന്ത്രി സഭ ഉണ്ടാക്കിയത്. വെറും 60 അംഗ സഭയിൽ ബിജെപി ക്ക് ആകെ ഉണ്ടായിരുന്നത് വെറും 4 എം എൽ എ മാർ ആയിരുന്നു എന്നോർക്കുക.
⭕️⭕️ അപ്പോൾ കോൺഗ്രസ്‌ മുന്നണിക്ക് എത്ര വലിയ ഭൂരിപക്ഷം കിട്ടി എന്ന് പറഞ്ഞിട്ടും കാര്യമില്ല. അല്ലെങ്കിൽ തന്നെ ഒരു ജനാധിപത്യത്തിൽ ഇങ്ങനെ ഭീഷണി മുഴക്കിയാണോ വോട്ട് ചോദിക്കേണ്ടത്? വികസന അജണ്ട വെച്ചിട്ടല്ലേ?

Eight CPM workers join BJP in Venganoor- The New Indian Express

✅️ ഇനി ഇടത് പക്ഷം…
⭕️ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെച്ച പ്രകടന പത്രികയിലെ മിക്കവാറും എല്ലാം ചെയ്തു തീർത്ത ഒരു സർക്കാരാണിത്. അവർ മുന്നോട്ട് വെക്കുന്നത് അടുത്ത 5 വർഷത്തേക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന വികസന അജണ്ടകൾ മാത്രമാണ്.
⭕️ കുടിശ്ശിക തീർത്ത് അതാത് മാസം തന്നെ എത്തിക്കുന്ന 1600 രൂപയാക്കി കൂട്ടിയ സാമൂഹിക പെൻഷൻ
⭕️ നൂറ് ശതമാനം ഹൈടെക് ആയ സ്കൂളുകൾ, തുറക്കും മുൻപേ അച്ചടി പൂർത്തിയായി വിതരണത്തിന് തയ്യാർ ആയ പാഠപുസ്തകങ്ങൾ, സൗജന്യ യൂണിഫോം, യൂണിഫോം തുന്നാനുള്ള പണം, ആധുനികരിച്ച സ്കൂൾ കെട്ടിടങ്ങൾ.
⭕️ പവർകട്ടും ലോഡ്ഷെഡിങ്ങും തീർത്തും ഇല്ലാതാക്കി പുറത്ത് വൈദ്യുതി വിൽപന ആരംഭിച്ചു.
⭕️ പൊതുമേഖലാ സ്ഥാപനങ്ങൾ റെക്കോർഡ് ലാഭത്തിൽ.
⭕️ ഒരു വീട് എന്നത് വിദൂര സ്വപ്നം മാത്രമായിരുന്ന രണ്ടര ലക്ഷത്തിലേറെ കുടുംബങ്ങൾക്ക് വീട് കെട്ടി കൊടുത്തു.
⭕️ ആർദ്രം പദ്ധതി വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ രാജ്യന്തര നിലവാരത്തിലേക്കുയർത്തി.
⭕️ ജില്ലാ ഹോസ്പിറ്റലുകളും മെഡിക്കൽ കോളേജ്കളും പ്രൈവറ്റ് ഹോസ്പിറ്റലുകളെ വെല്ലുന്ന രീതിയിൽ ആധുനികരിച്ചു.
⭕️ ഓഖിയും 2 മഹാപ്രളയവും എല്ലാം തകർത്തെറിഞ്ഞിട്ടും റെക്കോർഡ് വേഗത്തിൽ എല്ലാം പുനർനിർമ്മിച്ചു.
⭕️ കോവിഡ് ലോക്ക്ഡൌൺ സമയത്ത് സംസ്ഥാനത്തെ 88 ലക്ഷം കുടുംബങ്ങൾക്ക് എപിഎൽ / ബിപിഎൽ വിത്യാസമില്ലാതെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
⭕️ നിർത്തി വെച്ച ഗെയിൽ പൈപ്പ്‌ ലൈൻ പദ്ധതിയും ദേശീയപാത വികസനവും സാധ്യമാക്കി.
⭕️ 517 പാലങ്ങൾ , മലയോര ഹൈവേ, വൈറ്റില കുണ്ടന്നുർ പാലങ്ങൾ, 40 വർഷം മുമ്പ് നിർമാണം തുടങ്ങി ഉപേക്ഷിച്ച ആലപ്പുഴ ബൈപാസ് എന്നിവ പൂർത്തിയാക്കി.
⭕️ സർക്കാർ ഓഫിസുകൾ ഡിജിറ്റൽ ആക്കി , 20 ലക്ഷം കുടുംബങ്ങൾക്ക് കെ. ഫോൺ ഇന്റെർനെറ്റ് സൗജന്യമാക്കി.
⭕️ റേഷൻ പൊതുവിതരണ കേന്ദ്രങ്ങൾ ഹൈടെക്കാക്കി, 20 രൂപക്ക് ഉച്ച ഭക്ഷണം നൽകുന്ന നൂറ് കണക്കിന് ജനകിയ ഹോട്ടലുകൾ തുറന്നു.
⭕️ 14 ഇനം നിത്യോപയോഗ വസ്തുക്കൾ വില വർധനവ് ഇല്ലാതെ കഴിഞ്ഞ 5 വർഷമായി നൽകി വരുന്നു.
⭕️ 16 ഇനം പച്ചക്കറികൾക്ക് തറവില സംരക്ഷണം രാജ്യത്ത് ആദ്യമായി ഒരുക്കി.
⭕️⭕️ അങ്ങനെ അങ്ങനെ എണ്ണിയാൽ തീരാത്ത വികസനത്തിന്റെ കുതിപ്പുകൾ ആണ് ഇടത് പക്ഷം മുന്നോട്ട് വെക്കുന്നത് .❤❤❤
❓️ ബിജെപി യും കോൺഗ്രസും എന്തിനാണ് ഇടത് പക്ഷത്തിന്റെ തോൽവി ഇത്രയേറെ ആഗ്രഹിക്കുന്നത് ❓️
മെയ്‌ 6 ന് റിസൾട്ട്‌ വരുമ്പോൾ ഇടത് പക്ഷം തോൽക്കുകയാണെങ്കിൽ അതു വികസന അജണ്ട കാഴ്ച്ച വെച്ച ഒരു സർക്കാരിന്റെ തോൽവിയാകും. പിന്നെ ഒരു മുഖ്യമന്ത്രിയും ഒരു സർക്കാരും ഇവിടെ ഇങ്ങനെ ഒരു വികസനം കൊണ്ട് വരാൻ ധൈര്യപ്പെടില്ല.
അതാണ് ബിജെപിയുടെയും കോൺഗ്രസിന്റെയും ആവശ്യവും. കാരണം എങ്കിലേ അവരുടെ അഴിമതി ഭരണവും ഭിന്നിപ്പ് രാഷ്ട്രീയവും ഇവിടെ ചിലവാകൂ എന്നവർക്കറിയാം.
അതുകൊണ്ട് തന്നെ എന്ത് വില കൊടുത്തും ഇടത് പക്ഷത്തെ തോൽപ്പിക്കാൻ തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും കോൺഗ്രസ്‌ – ബിജെപി അച്ചുതണ്ട് പുറത്തെടുക്കുന്നുണ്ട്. ഫേക്ക് ന്യൂസ്‌ പ്രചരിപ്പിക്കാൻ ഇവരുടെ വാലാട്ടികൾ ആയ മാമാ മാധ്യമങ്ങളും വിഷം വമിപ്പിക്കുന്ന പ്രസംഗങ്ങളുമായി പച്ച പടയും തറവേലകളുമായി മഴവിൽ സഖ്യവും എല്ലാം രംഗത്തുണ്ട്.
❤ ഒന്നേ പറയാനുള്ളൂ, ഇവിടെ വികസന രാഷ്ട്രീയം വിജയിക്കണം, അതിന് രണ്ടാം പിണറായി സർക്കാർ ഇവിടെ വരണം.