ലിഞ്ചിംഗ് – ഒരുതരം തണുപ്പ് നമ്മുടെ നട്ടെല്ലില്ലൂടെ പോകുന്ന വാക്ക്

47

Dr Shanavas AR

ചില വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരുതരം തണുപ്പ് നമ്മുടെ നട്ടെല്ലില്ലൂടെ പോകുന്നത് നിങ്ങൾക്ക് ഫീൽ ചെയ്തിട്ടുണ്ടോ? അത്തരം ഒരു വാക്കാണ് “ലിഞ്ചിംഗ്”.പണ്ട് എംബിബിഎസ്സിന് പഠിക്കുമ്പോൾ നാലാം വർഷം ഫോറൻസിക് മെഡിസിനിൽ മാത്രം പഠിക്കുന്ന ഒരു വാക്കായിരുന്നു ഇത്.സംഘം ചേർന്നുള്ള നിയമവിരുദ്ധമായ ഒരു കൊലപാതകമാണ് ലിഞ്ചിംഗ്. ഹിസ്റ്റീരിയ ബാധിച്ച ഒരു ജനക്കൂട്ടം പരസ്യമായി അനൗപചാരിക പൊതു വധശിക്ഷ നടപ്പാക്കുന്നു. ജനങ്ങളെ പരമാവധി ഭയപ്പെടുത്തുന്നതിനായി ഇത് പലപ്പോഴും പബ്ലിക് ആയി പ്രദർശിപ്പിച്ച് നടത്തിയിരുന്നു.അന്നൊക്കെ പഠിക്കുമ്പോൾ ഇതിന് ഉദാഹരണമായി മിക്കവാറും എല്ലാ ഫോറൻസിക് ടെസ്റ്റ്‌ ബുക്കുകളിലും കാണിച്ചിരുന്നത് 18 ആം നൂറ്റാണ്ടിലെ അമേരിക്കയിൽ നിസ്സഹായരായ പാവപ്പെട്ട നിഷ്കളങ്കരായ കറുത്ത വർഗ്ഗക്കാരെ വെള്ളക്കാർ ആകാരണമായി കൊല്ലാൻ ഉപയോഗിച്ചിരുന്ന മാർഗ്ഗമായിട്ടായിരുന്നു.

Image may contain: 3 people, text that says "BBC NEWS Jai Shri Ram: The Hindu chant that became murder cry o Jul 2019 India THE M0a HINDU Lynching, the scourge of new India f BBC Avideshowing showin Tabrez Ansari pleadir was widely rculate social media ife many parts India, Hindus often invoke popular god greeting. Buti years, Hindu lynch turned Ram's name into murder cry, writes the BBC's Geeta Pandey Delhi. Harsh Mander 16 OCTOBER 2019 00:02 IST UPDATED: 15 OCTOBER 2019 22:53 IST Dr Shanavas SANSHA ACHARA DrShanavas BOLO JAI SHRI RAM! PLEASE NOT INMY NAME!"“ലിഞ്ച്” എന്ന പദം ആദ്യമായി ഉപയോഗിച്ചത് അമേരിക്കക്കാരൻ ആയ പ്ലാന്റർ ചാൾസ് ലിഞ്ച് ആയിരുന്നു. അദ്ദേഹത്തെപ്പോലുള്ള സ്വകാര്യ വ്യക്തികൾ തങ്ങൾക്ക് ഉണ്ടെന്ന് കരുതിയിരുന്ന, അതിൽ അഭിമാനിച്ചിരുന്ന, എക്സ്ട്രാ ജുഡീഷ്യൽ അധികാരം വിവരിക്കാൻ വേണ്ടി.പക്ഷേ 2015 മുതൽ, 18 ആം നൂറ്റാണ്ടിലെ അമേരിക്കൻ വേരുകളുള്ള “ലിഞ്ചിംഗ്” എന്ന പദം ഇന്ത്യൻ ഭാഷയുടെ തന്നെ ഭാഗമായി മാറി.’ഫാക്റ്റ് ചെക്കർ’ എന്ന ഇന്ത്യൻ സംഘടന സമാഹരിച്ച വിദ്വേഷ കുറ്റകൃത്യങ്ങളുടെ ഒരു ഡാറ്റാബേസ് അനുസരിച്ച് 2009 നും 2018 നും ഇടയിൽ മത ന്യൂനപക്ഷങ്ങൾക്കെതിരായ 90 % ആക്രമണങ്ങളും 2014 ൽ മോഡി അധികാരത്തിൽ വന്നതിനു ശേഷം സംഭവിച്ചതാണെന്ന് പറയുന്നു.

‘ഹ്യൂമൻ റൈറ്റ്സ് വാച്ച്’ പറയുന്നത് 2015 മെയ് മുതൽ 2018 ഡിസംബർ വരെ കുറഞ്ഞത് 44 ആളുകൾ 12 ഇന്ത്യൻ സംസ്ഥാനങ്ങളിലായി പശുവുമായി ബന്ധപ്പെട്ട അക്രമത്തിൽ ലിഞ്ചിംഗിന് ഇരയായി കൊല്ലപ്പെട്ടു എന്നാണ്. ഇവരിൽ 36 പേർ മുസ്ലീങ്ങളാണ്!!!മിക്കവാറും എല്ലാ കേസുകളിലും പ്രതി സ്ഥാനത്ത് വന്നത് ഹിന്ദുത്വ ഫാസിസ്റ്റ് സംഘടനകൾ ആയിരുന്നു. മാത്രവുമല്ല മിക്കവാറും കേസുകളിൽ ലിഞ്ചിംഗിന് ഇരകളായ ആ സാധുക്കളെ കൊണ്ട് നിർബന്ധപൂർവ്വം “ജയ് ശ്രീറാം” എന്ന് വിളിപ്പിച്ചിരുന്നു.
ജയ് ശ്രീ റാം: കൊലപാതക വിളിയായി മാറിയ ഹിന്ദു മന്ത്രം ( Jai Shri Ram: The Hindu chant that became a murder cry) എന്ന തലക്കെട്ടിൽ ബിബിസി ന്യൂസ് ഇത് റിപ്പോർട്ട്‌ ചെയ്തിരുന്നു.

വിഖ്യാത കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ, ഇതിനെതിരെ പ്രസിദ്ധീകരിച്ച കാർട്ടൂൺ ലോക ശ്രദ്ധ നേടിയിരുന്നു.ഹ്യൂമൻ റൈറ്റ്സ് വാച്ച് കണ്ടെത്തിയ മറ്റൊരു കാര്യം “ഇത്തരം ലിഞ്ചിങ് കേസുകളിൽ പോലീസ് തുടക്കത്തിൽ തന്നെ അന്വേഷണങ്ങൾ സ്തംഭിപ്പിക്കുകയും നടപടിക്രമങ്ങൾ അവഗണിക്കുകയും കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും മറച്ചു വെക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കുകയും ചെയ്തു എന്നാണ്. അതായത് ഇതൊക്കെ ‘മോഡിഫൈഡ് ഇന്ത്യയിൽ’ ഭരണകൂട ഒത്താശയോടെ ആയിരുന്നു എന്ന് ചുരുക്കം.

ആക്രമണം കാണിക്കുന്ന വീഡിയോകൾ ആക്രമികൾ തന്നെ എടുത്തത് നിലവിലുണ്ടായിരുന്നെങ്കിലും, ആക്രമണകാരികൾക്കെതിരെ ഇരകൾ മരണ മൊഴി നൽകിയിട്ടും , പ്രതികൾ കുറ്റസമ്മതം നടത്തിയ വീഡിയോകൾ ഉണ്ടായിട്ടും കോടതികൾ പ്രതികളെ കുറ്റവിമുക്തരാക്കി.ഇതൊക്കെ കണ്ടിട്ടും കണ്ണ് മൂടി കെട്ടിയിരിക്കുന്ന പരമോന്നത കോടതിയിലെ നീതി ദേവത വെറും നയപരമായ കാര്യമായ കർഷക ബില്ലിനെ കുറിച്ച് പഠിക്കാൻ ആ ബില്ലിന്റെ തന്നെ അപ്പോസ്തലന്മാരെ ഏർപ്പാടാക്കി എന്ന വാർത്ത കേട്ടപ്പോൾ ഓർത്ത് പോയതാണ്.