Connect with us

സാറാസ് മുന്നോട്ടു വയ്ക്കുന്ന ‘ഗർഭ വിരുദ്ധത’യും ഗർഭിണികളായിരിക്കെ ടാലന്റുകളിൽ അഭിരമിച്ചവരും

സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണത്രേ സാറാസ് എന്ന ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് — ഒരു പെൺ സുഹൃത്ത് എന്നോട് പറഞ്ഞതാണ്.

 88 total views,  3 views today

Published

on

Dr Shanavas AR ഫേസ്ബുക്കിൽ കുറിച്ചത്

ജൂലൈ 12 – 2021

സ്ത്രീ ശാക്തീകരണം എന്ന ലേബലിലാണത്രേ സാറാസ് എന്ന ചിത്രം മാർക്കറ്റ് ചെയ്യപ്പെടുന്നത് — ഒരു പെൺ സുഹൃത്ത് എന്നോട് പറഞ്ഞതാണ്.
അവരോട് പറഞ്ഞത് തന്നെ ഞാൻ പറയട്ടെ, അങ്ങനെ ആണെങ്കിൽ എനിക്ക് കുറച്ചു വിയോജിപ്പുണ്ട്.

✅️ താൻ ഗർഭിണി ആവണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തെ, സ്വാതന്ത്ര്യത്തെ പൂർണ്ണമായും അംഗീകരിക്കപ്പെടേണ്ടതാണ്. അതിൽ ഒരു സംശയവുമില്ല.

✅️ ഒരു സ്ത്രീയെ സംബന്ധിച്ച് “എന്റെ ബോഡി, എന്റെ ചോയ്സ്” എന്നതും തീർത്തും സ്വീകരിക്കപ്പെടേണ്ടതാണ്. അതിലും ഒരു സംശയവുമില്ല.

❌️ അബോർഷൻ ചെയ്യുന്നത് സ്ത്രീ ശാക്തീകരണം ആണെന്ന് പറയുന്നതിനോടാണ് എന്റെ വിയോജിപ്പ്.
❓️ Is pregnancy a disability?
❓️ ഗർഭിണി ആകുക എന്നത് ഒരു വൈകല്യമാണോ?

✴️ സ്പോയിലർ അലർട്ട്.✴️

Advertisement

💢 “സാറാസ്” സിനിമയിൽ കരിയറിന് വേണ്ടിയല്ല തനിക്ക് അബോർഷൻ വേണമെന്ന് പറയുന്നതെന്ന് സാറാ അച്ഛനോട് പറയുന്നുണ്ടെങ്കിലും സിനിമ അവതരിപ്പിക്കപ്പെടുന്നത് അങ്ങനെ തന്നെയാണ്. അതായത് പ്രെഗ്നൻസി എന്നത് ഒരു സ്ത്രീയുടെ കരിയറിന്റെ വളർച്ചക്ക് തടസ്സമായ ഒരു അവസ്ഥയാണെന്ന് സ്ത്രീകളോട് പരോക്ഷമായി പറഞ്ഞു വെക്കുകയാണ് സാറാസ് എന്ന സിനിമ ചെയ്യുന്നത്. തനിക്ക് പറ്റിയ ആക്‌സിഡന്റൽ പ്രെഗ്നൻസിയെ അബോർട്ട് ചെയ്യുന്ന സാറാ, പിന്നീട് സംവിധാനം ചെയ്യുന്ന സിനിമ സൂപ്പർഹിറ്റ് ആകുകയാണ്.

❓️ സത്യമായിട്ടും ഇതിലെ സ്ത്രീ ശാക്തീകരണം എനിക്ക് മനസ്സിലായില്ല.
സ്ത്രീ ശാക്തീകരണം ആണ് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എങ്കിൽ ഗർഭിണി ആയ സാറാ തന്റെ പ്രെഗ്നൻസിയുടെ ഒപ്പം അവളുടെ സ്വപ്നവും പാഷനുമായ സിനിമ സംവിധാനം ചെയ്തു കൊണ്ടല്ലേ അത് തെളിയിക്കേണ്ടത്?

തന്റെ കരിയർ ബിൽഡ് ചെയ്യാൻ പ്രെഗ്നൻസി ഒരു തടസ്സമല്ലെന്നും പ്രെഗ്നൻസി എന്നത് ഒരു വൈകല്യമല്ല എന്നും ലോകത്തോട് വിളിച്ചു പറഞ്ഞു അത് തെളിയിക്കുന്നതല്ലേ സ്ത്രീ ശാക്തീകരണം?
അബോർഷൻ എന്നത് ഒരു ഈസി ചോയ്സ് അല്ലേ? അതിൽ എന്ത് സ്ത്രീ ശാക്തീകരണം ആണുള്ളത്?

👉 മികച്ച ഛായാഗ്രാഹകക്കുള്ള ഓസ്‌കാർ നോമിനേഷൻ നേടിയ ആദ്യ വനിതയായ റേച്ചൽ മോറിസൺ, അവരുടെ “എഗൈൻസ്റ്റ് ഓൾ എനിമീസ്” ( Against All Enemies ) എന്ന സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കുമ്പോൾ 8 മാസം ഗർഭിണി ആയിരുന്നു.

👉 ടൈറ്റാനിക് എന്ന സിനിമയിൽ കൂടി ലോക പ്രശസ്തയായ ബ്രിട്ടീഷ് നടി കേറ്റ് വിൻസ്ലെറ്റ്, ചാർലീസ് എഞ്ചൽസ് എന്ന സിനിമ സീരീസ് വഴി ലോക പ്രശസ്തയായ അമേരിക്കൻ നടി ഡ്രൂ ബാരിമോർ, ഹോളിവുഡ്‌ഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന അഭിനേത്രികളിൽ ഒരാളായ ആഞ്ചലീന ജോളി തുടങ്ങി നിരവധി നടിമാർ ഗർഭിണി ആയിരുന്നപ്പോൾ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അതും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ.

👉 അവൻജേഴ്സ് : എജ് ഓഫ് അൽട്രോൺ ( ‘Avengers: Age of Ultron’) എന്ന സിനിമയിൽ ബ്ലാക്ക് വിഡോ ആയി അഭിനയിക്കുമ്പോൾ സ്കാർലെറ്റ് ജോഹാൻസൺ ഗർഭിണി ആയിരുന്നു, അതും 6 മാസത്തോളം. ( ചിത്രം കാണുക )

👉 സാറാ ജെസ്സിക്ക പാർക്കർ , ലെന കാതറിൻ ഹീഡെ , ബ്ലാക്ക് ലീവ്ലി തുടങ്ങി ഗർഭിണി ആയിരുന്നപ്പോൾ അഭിനയിച്ചിട്ടുള്ള നടിമാരുടെ ലിസ്റ്റ് വളരെ നീണ്ടതാണ്.

Advertisement

👉 2012 ൽ ഉസ്താദ് ഹോട്ടൽ എന്ന തന്റെ സിനിമക്ക് മികച്ച തിരക്കഥാകൃത്തിനുള്ള നാഷണൽ അവാർഡ് ഏറ്റ് വാങ്ങി കൊണ്ട് അഞ്ജലി മേനോൻ പറഞ്ഞത്, ആ ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോൾ താൻ ഗർഭിണി ആയിരുന്നെന്നും ചിത്രത്തിന്റെ തിരക്കുകളിൽ ഏർപ്പെട്ടത് ഒരു കൈകുഞ്ഞിനെയും കൊണ്ടായിരുന്നുവെന്നുമായിരുന്നു. ഓർക്കുക, കുഞ്ഞ് ആയതിന് ശേഷമാണ് അഞ്ജലി മേനോൻ ബാംഗ്ലൂർ ഡേയ്‌സ്, കൂടെ തുടങ്ങിയ അവരുടെ ബോക്സോഫീസ് വിജയങ്ങളായ ചിത്രങ്ങളെല്ലാം സംവിധാനം ചെയ്തത്.

🔺 ഒന്നൂടെ ക്ലിയർ ആയി പറഞ്ഞോട്ടെ…
ഗർഭിണി ആവണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു സ്ത്രീയുടെ അവകാശത്തെ പറ്റിയോ ഒരു സ്ത്രീയെ സംബന്ധിച്ച് “എന്റെ ബോഡി, എന്റെ ചോയ്സ്” എന്നതിനെ പറ്റിയോ അല്ല ഞാൻ ഇവിടെ ഉദ്ദേശിച്ചത്. അതിനോടെല്ലാം എനിക്ക് പൂർണ്ണ യോജിപ്പ് മാത്രം.

പക്ഷേ അബോർഷൻ എന്ന ഈസി ചോയ്സ് നടത്തി കരിയർ ബിൽഡ് ചെയ്യുന്നതാണ് സ്ത്രീ ശാക്തീകരണം എന്ന് പറഞ്ഞാൽ അതിനോട് എനിക്ക് വിയോജിക്കേണ്ടി വരും.


ജൂലൈ 10 – 2021

അബോർഷനെക്കുറിച്ച് ഒട്ടേറെ തെറ്റിദ്ധാരണ കുറേയേറെ പേർക്ക് ഉണ്ടെന്ന് മനസ്സിലായി. അതിനാണ് ഈ പോസ്റ്റ്‌.

⭕️ 1971 വരെ അബോർഷൻ ഇന്ത്യയിൽ നിയമവിരുദ്ധമായിരുന്നു.

💢 ഗർഭച്ഛിദ്രം നിയമവിധേയമാക്കുന്നത് 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് വഴിയാണ്.

Advertisement

💢 ഈ ആക്ട് പ്രകാരം നാല് വ്യവസ്ഥകളിൽ മാത്രമേ ഗർഭച്ഛിദ്രം നടത്താൻ കഴിയൂ.
1️⃣ ഗർഭം തുടരുന്നത് ആ സ്ത്രീയുടെ ജീവനോ അവളുടെ ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും അപകടമുണ്ടാക്കുന്നുവെങ്കിൽ.
2️⃣ ഗർഭസ്ഥ ശിശുവിനു കടുത്ത വൈകല്യങ്ങൾ ഉണ്ടെങ്കിൽ.
3️⃣ ഗർഭ നിരോധന മെത്തേഡിന്റെ പരാജയത്തിന്റെ ഫലമായാണ് ഗർഭം ഉണ്ടായതെങ്കിൽ (എന്നാൽ ഇത് വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ ബാധകമാകൂ).
4️⃣ ലൈംഗികാതിക്രമത്തിന്റെയോ ബലാത്സംഗത്തിന്റെയോ ഫലമായാണ് ഗർഭം എങ്കിൽ.

💢 1971 ലെ ഈ ആക്ട് അനുസരിച്ച് ഗർഭം ധരിച്ച് 12 ആഴ്ചയ്ക്കുള്ളിൽ അബോർഷൻ ചെയ്യാൻ ഒരു ഡോക്ടറുടെയും 12 മുതൽ 20 ആഴ്ചയ്ക്കിടയിൽ അബോർഷൻ ചെയ്യാൻ രണ്ട് ഡോക്ടർമാരുടെയും അഭിപ്രായം ആവശ്യമാണ്.
അതായത് ഈ ആക്ട് അനുസരിച്ച് ഗർഭം ധരിച്ച് 20 ആഴ്ച വരെ മാത്രമേ അബോർഷൻ ചെയ്യാൻ പറ്റുകയുള്ളൂ.

❓️ എന്ത് കൊണ്ട് 20 ആഴ്ച?
1971 ലെ എംടിപി ആക്ട് അനുസരിച്ച് അബോർഷൻ 20 ആഴ്ച വരെ മാത്രമേ നടത്താൻ കഴിയൂ. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയ പരിശോധന തടയുന്നതിനാണ് ഈ നിയമം ഏർപ്പെടുത്തിയത്.
പക്ഷേ ഇപ്പോൾ സാങ്കേതികവിദ്യയുടെ പുരോഗതിയോടെ, ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണ്ണയ പരിശോധന വളരെ മുമ്പുതന്നെ നടത്താൻ കഴിയും. രക്തപരിശോധനയിലൂടെ ഗർഭാവസ്ഥയുടെ 7 ആഴ്ചകൾക്കുള്ളിൽ തന്നെ കുഞ്ഞിന്റെ ലിംഗം നിർണ്ണയിക്കാനാകും. കൊറിയോണിക് വില്ലസ് സാംപ്ലിംഗ് (സി വി എസ്) വഴി 10 മുതൽ 12 ആഴ്ച വരെയും, അമ്നിയോസെന്റസിസ് വഴി 15 മുതൽ 20 ആഴ്ച വരെയും ഇത് നിർണ്ണയിക്കാനാകും.
അത് കൊണ്ട് തന്നെ 20 ആഴ്ച എന്ന കട്ട് ഓഫിന് പ്രസക്തി നഷ്ടമായി.

❤ 2020 മാർച്ച് 2 ന് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബിൽ ലോക്സഭയിൽ അവതരിപ്പിക്കുകയും 2020 മാർച്ച് 17 ന് പാസാക്കുകയും ചെയ്തു.

👉 ഈ ഭേദഗതി അനുസരിച്ച് ഗർഭം ധരിച്ച് 20 ആഴ്ചയ്ക്കുള്ളിൽ അബോർഷൻ ചെയ്യാൻ ഒരു ഡോക്ടറുടെ മാത്രം അഭിപ്രായം മതിയാകും.

👉 മാത്രമല്ല അബോർഷനുള്ള സമയം ഗർഭം ധരിച്ച് 20 ആഴ്ച എന്നതിൽ നിന്നും 24 ആഴ്ച ആക്കി ഉയർത്തുകയും ചെയ്തു.

👉 20 നും 24 നും ഇടയിൽ പ്രായമുള്ള ഗർഭം അബോർട്ട് ചെയ്യാൻ രണ്ട് ഡോക്ടർമാരുടെ അഭിപ്രായം ആവശ്യമാണ്.

Advertisement

👉 പുതിയ ഭേദഗതി അനുസരിച്ച് അവിവാഹിതരായ സ്ത്രീകൾക്കും ഗർഭ നിരോധന മെത്തേഡിന്റെ പരാജയത്തിന്റെ ഫലമായാണ് ഗർഭം ഉണ്ടായതെങ്കിൽ അബോർഷൻ ചെയ്യാവുന്നതാണ്.

❓️24 ആഴ്ച വരെ ഉയർത്തിയത് എന്തിന്?
ഗർഭാവസ്ഥയുടെ അഞ്ചാമത്തെയും ആറാമത്തെയും മാസത്തിനു ശേഷം മാത്രമേ ചില ശാരീരികവും മാനസികവുമായ അവസ്ഥകൾ തിരിച്ചറിയാൻ കഴിയൂ എന്ന തിരിച്ചറിവാണ് ഇതിന് പിന്നിൽ.
കാനഡ, ചൈന, നെതർലാൻഡ്‌സ്, ഉത്തര കൊറിയ, സിംഗപ്പൂർ, അമേരിക്ക , വിയറ്റ്നാം എന്നീ 7 രാജ്യങ്ങൾ പിന്തുടരുന്നതിന് അനുസൃതമായാണ് ഈ സമീപനം.

❓️ഇനി, എന്ത് കൊണ്ട് 24 ആഴ്ച എന്ന കട്ട് ഓഫ്?
ഇത് “ഫീറ്റസ് അഥവാ ഗർഭപിണ്ഡത്തിന്റെ പ്രവർത്തനക്ഷമത” യെ അടിസ്ഥാനമാക്കി ഉള്ളതാണ്, എന്ന് വെച്ചാൽ ഗർഭപിണ്ഡത്തിന് അമ്മയുടെ ഉദരത്തിന് പുറത്ത് ജീവിക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കി. അതായത് 24 ആഴ്ചയുള്ള ഒരു ഫീറ്റസ് അഥവാ ഗർഭപിണ്ഡത്തിന് ഇന്നത്തെ മെഡിക്കൽ ടെക്നോളജിയുടെ സഹായത്തോടെ അമ്മയുടെ ഉദരത്തിന് പുറത്ത് ജീവിക്കാനുള്ള കഴിവ് ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് 24 ആഴ്ച എന്ന കട്ട് ഓഫ്.

❓️പുതിയ ഭേദഗതി അനുസരിച്ച് 24 ആഴ്ചയ്ക്കുശേഷം ഗർഭം അവസാനിപ്പിക്കാമോ?
ഫീറ്റസ് അഥവാ ഗർഭപിണ്ഡത്തിന് ഗണ്യമായ തകരാറുകൾ ഉണ്ടായാൽ ചെയ്യാം. ഇത് തീരുമാനിക്കുന്നതിന് സംസ്ഥാന തലത്തിലുള്ള മെഡിക്കൽ ബോർഡുകൾ രൂപീകരിക്കാൻ ബിൽ ശുപാർശ ചെയ്യുന്നു .

പക്ഷേ ബോർഡ് തീരുമാനമെടുക്കേണ്ട സമയപരിധി ബിൽ പറയുന്നില്ല. ഗർഭധാരണം അവസാനിപ്പിക്കുന്നത് സമയ സെൻസിറ്റീവ് കാര്യമാണ്. അത് കൊണ്ട് തന്നെ മെഡിക്കൽ ബോർഡ് തീരുമാനമെടുക്കുന്നതിലെ കാലതാമസം ഗർഭിണിയായ സ്ത്രീക്ക് കൂടുതൽ സങ്കീർണതകൾക്ക് കാരണമായേക്കാം.

💢 സ്വകാര്യതയ്ക്കുള്ള അവകാശം.
സ്വകാര്യതയ്ക്കുള്ള അവകാശം അബോർഷനും ബാധകമാണ്. “ഒരു കുട്ടിയെ പ്രസവിക്കണോ അല്ലെങ്കിൽ ഗർഭം അലസിപ്പിക്കണോ എന്നത് തിരഞ്ഞെടുക്കാനുള്ള ഒരു സ്ത്രീയുടെ സ്വാതന്ത്ര്യമെന്നത് സ്വകാര്യതയുടെ പരിധിയിൽ വരുന്ന കാര്യമാണ് ” എന്ന് ഒരു സുപ്രധാന വിധിന്യായത്തിൽ കൂടി സുപ്രീം കോടതി വ്യക്തമാക്കിയതാണ്.

❓️അബോർഷന് ആരുടെയൊക്കെ സമ്മതം വേണം?
നിങ്ങൾ പ്രായപൂർത്തിയായ ആളാണെങ്കിൽ, അബോർഷന് നിങ്ങളുടെ കുടുംബത്തിന്റെയോ ഭർത്താവിന്റെയോ സമ്മതം ആവശ്യമില്ല.
എം‌ടി‌പി ആക്റ്റ് മുതിർന്ന സ്ത്രീകൾക്ക് സ്വയം തീരുമാനിക്കാനുള്ള അവകാശം നൽകുന്നു.

Advertisement

💢 2015 ലെ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്…

👉 ഇന്ത്യയിൽ പ്രതിവർഷം 1.56 കോടി അബോർഷനുകളാണ് നടക്കുന്നത്.

👉 ഇതിൽ വെറും 22 % ആണ് ഹോസ്പിറ്റലുകളിൽ നടക്കുന്നത്.

👉 73 % പുറത്തു നിന്നുള്ള സൗകര്യങ്ങൾ ഉപയോഗിച്ചുള്ള മരുന്നുകളിലൂടെയാണ് നടക്കുന്നത്.

👉 5 % സുരക്ഷിതമല്ലാത്ത പരമ്പരാഗത രീതികളിലൂടെയുമാണ് ട്രീറ്റ് ചെയ്യുന്നതാണ്.
✴️ പറഞ്ഞു വന്നത്…
അബോർഷന്റെ കാര്യത്തിൽ “എന്റെ ബോഡി, എന്റെ ചോയ്സ്” എന്നത് 2020 ലെ ഭേദഗതി ബിൽ വഴിയാണ് നടന്നത്. കാരണം ഈ ഭേദഗതി അനുസരിച്ചാണ് അവിവാഹിതരായ സ്ത്രീകൾക്കും ഗർഭ നിരോധന മെത്തേഡിന്റെ പരാജയത്തിന്റെ ഫലമായാണ് ഗർഭം ഉണ്ടായതെങ്കിൽ അബോർഷൻ ചെയ്യാവുന്നതാണ് എന്ന ക്ലോസ് കൊണ്ട് വന്നത്.
**

 

 89 total views,  4 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment10 mins ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam1 day ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment2 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment2 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment3 days ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment4 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment5 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment5 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education6 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment7 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment1 week ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment1 week ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement