നദി എന്ന നദീർ , നാമൂസ് എന്ന മൻസൂർ ഇവർ മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ്.

487

Dr Shanavas AR

പ്രിത്വിരാജ് നായകൻ ആയി അഭിനയിക്കുന്ന റിലീസ്‌ ആകാൻ പോകുന്ന ‘ജനഗണമന’ എന്ന സിനിമയുടെ ഒരു ടീസർ നമ്മൾ മിക്കവാറും പേർ കണ്ടതാണ്. അതിൽ പ്രിത്വിരാജ് ഇങ്ങനെ പറയുന്നുണ്ട് May be an image of 1 person

Dr Shanavas AR

— “ഗാന്ധിയെ കൊന്നതിനെ പറ്റി രണ്ടഭിപ്രായമുള്ള നാടാണ് ഇത്”.പണ്ട് കുഞ്ഞു നാളിലെ കേട്ടിട്ടുള്ള ഒരു കാര്യമാണ് — അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടാകും എന്ന്.അതെല്ലാം സഹിക്കാം, പക്ഷേ…
ചൈൽഡ് അബ്യൂസിൽ , ചൈൽഡ് മോളസ്റ്റേഷനിൽ രണ്ട് പക്ഷം ഉള്ള ഒരു സമൂഹം ആണ് ഈ പ്രബുദ്ധ കേരളം എന്നറിയുമ്പോൾ തന്നെ ലജ്ജ തോന്നുന്നു .

തങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് എന്നുള്ളത് മനസ്സിലാക്കാൻ പോലും ത്രാണിയില്ലാത്ത, തങ്ങളോട് കാണിക്കുന്ന ക്രൂരതക്കെതിരെ ഒന്ന് പ്രതിഷേധിക്കാൻ പോലും കരുത്തില്ലാത്ത, അതിന്റെ ഫിസിക്കലും മെന്റൽ ട്രോമയും ശിഷ്ട കാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന കുട്ടികളെ സംരക്ഷിക്കാൻ പറ്റിയില്ല എന്നത് പോട്ടെ ആ തന്തയില്ലായ്‌മയെ ന്യായീകരിക്കാനും പുട്ടി ഇട്ട് വെളുപ്പിക്കാനും സോ കാൾഡ് ലിബറലുകൾ ഉളുപ്പില്ലാതെ നിൽക്കുന്ന ഒരു സമൂഹം പ്രബുദ്ധ സമൂഹം ആണ് പോലും. ഇത്തരം നാറികളെ ഒറ്റപ്പെടുത്തി ഷണ്ടീകരിക്കുക ആണ് വേണ്ടത്. അല്ലെങ്കിൽ ഈ വാണങ്ങൾ പതുക്കെ പതുക്കെ ചൈൽഡ് അബ്യൂസിനെ നോർമലൈസ് ചെയ്തു കളയും.

അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പറയുന്നത് “കുട്ടികൾക്ക് മുതിർന്നവരുമായുള്ള ലൈംഗിക പ്രവർത്തികൾക്ക് സമ്മതം നൽകാനാവില്ല” എന്നും മുതിർന്നവരുടെ അത്തരം ഏത് നടപടിയേയും അപലപിക്കുന്നു എന്നുമാണ് — “ഒരു കുട്ടിയുമായി ലൈംഗിക പ്രവർത്തിയിൽ ഏർപ്പെടുന്ന ഒരു മുതിർന്നയാൾ ക്രിമിനലും അധാർമികവുമായ പ്രവൃത്തി ചെയ്യുന്നു, അത് ഒരിക്കലും സാധാരണമായോ അല്ലെങ്കിൽ സാമൂഹികമായി സ്വീകാര്യമായ പെരുമാറ്റമായോ കണക്കാക്കാനാവില്ല.”

പ്രായപൂർത്തിയാവാത്ത കുട്ടിയോട് പ്രായപൂർത്തിയായ ആൾക്ക് തോന്നുന്ന ലൈംഗിക ആസക്തിയാണ് ‘പീഡോഫീലിയ’. ഇത്തരം വികലമായ മാനസികാവസ്ഥയുള്ള ആളെ ‘പീഡോഫൈല്‍’ എന്നു പറയുന്നു.തങ്ങള്‍ കുട്ടികളോട് ചെയ്യുന്ന അതിക്രമങ്ങളില്‍ ഒരു തെറ്റും ഇല്ല എന്നവര്‍ വിശ്വസിക്കുന്നു. അതിനാല്‍ തന്നെ അതില്‍ യാതൊരു കുറ്റബോധവും അവര്‍ക്ക് അനുഭവപ്പെടുന്നില്ല.
ഇനിയും നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു ചൈൽഡ് അബ്യുസ് ചിത്രത്തിന് താഴെ വരുന്ന അശ്ലീല കമന്റുകൾ മാത്രം നോക്കിയാൽ മതി, സമൂഹത്തിൽ എത്ര മാത്രം പെർവർട്ടുകൾ ഉണ്ടെന്ന് അറിയാൻ.സമൂഹത്തിന് മാതൃകയാകേണ്ട പല വ്യക്തികളും പോക്സോ ചുമത്തേണ്ട കൊടും ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നു എന്നുള്ളത് നമ്മില്‍ ഭീതിയുണ്ടാക്കുന്ന വസ്തുതയാണ്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം . 2007-ല്‍ നടത്തിയ പഠനം തെളിയിക്കുന്നത് ഇന്ത്യയില്‍ 53 % കുട്ടികള്‍ ഒന്നോ അതില്‍ അധികമോ തവണ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു എന്നാണ്.

💢 നദി എന്ന നദീർ , നാമൂസ് എന്ന മൻസൂർ ഇവർ രണ്ടു പേരും ഒരു കൊച്ചു കുട്ടിയെ, ( നോട്ട് ദി പോയിന്റ് കൊച്ചു കുട്ടിയെ) അബ്യുസ് ചെയ്യുന്നു.അറിഞ്ഞിടത്തോളം ഇത് മഞ്ഞു മലയുടെ അറ്റം മാത്രമാണ്. ഇവരും ഇവരുടെ അമാനവ അനാക്രി പോമോ ഗ്യാങ്ങും കൂടി ചതച്ചരച്ചത് കുറെയേറെ ജീവിതങ്ങൾ ആണ് എന്നാണ് അറിയുന്നത്.ഈ ക്രിമിനൽ ആക്ടിവിറ്റിയുടെ ഗ്രാവിറ്റി കൂട്ടുന്ന കാര്യങ്ങൾ ആണ് പിന്നെ അരങ്ങേറുന്നത്.

⭕️ ആ കൊച്ചു കുട്ടിയുടെ ആഗ്രഹ സഫലീകരണത്തിനു നദി എന്ന നദീറും നാമൂസ് എന്ന മൻസൂറും അവളുമായി രതിയിൽ ഏർപ്പെട്ടു സഹായിച്ചു എന്ന് പി ടി ജാഫർ എന്ന പെർവർട്ട് പറയുന്നു.
അതായത് പച്ചക്ക് പറഞ്ഞാൽ പോക്സോ പ്രകാരം തൂക്കി ആകത്തിടേണ്ട ക്രിമിനൽ കാര്യം ചെയ്തിട്ടാണ് പുരോഗമന(?) ഭാഷയിൽ ഇവനൊക്കെ ഛർദിക്കുന്നത് — അത് രതിയാണത്രേ, ഏത്? എട്ടും പൊട്ടും തിരിയാത്ത, കൺസന്റ് എന്താണ് എന്ന് പോലും അറിഞ്ഞു കൂടാത്ത കൊച്ചു കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത് ഉഭയ സമ്മത പ്രകാരമുള്ള രതി ആണത്രേ.

⭕️ ഇനി അടുത്തത് കുറച്ചു കൂടി മാരകമാണ്.
ഈ തോന്ന്യവാസങ്ങൾ കാണിച്ചതല്ല പ്രശ്നം, ഇതിനെക്കുറിച്ചു ഫേസ്ബുക്കിലോ മറ്റോ ചർച്ച ചെയ്യുന്നത് വയലൻസ് ആണത്രേ!!!അതായത് കൊച്ചു കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചത് നോർമലും അതിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അത് വയലൻസും. ഇവനെയൊക്കെ മുക്കാലയിൽ കെട്ടി മൂലം പൊളിയും വരെ ചാട്ട കൊണ്ട് അടിച്ചു പതം വരുത്തേണ്ടതാണ്.

⭕️ അടുത്തത് ഐറ്റം കുറച്ചു കൂടി ഭീകരമാണ്.
നദീർ എന്ന വ്യക്തി ആ കുഞ്ഞിനെ പീഡിപ്പിക്കുന്നതിന് മുമ്പേ ആളുകൾ അയാളെ സ്നേഹപൂർവം നദി എന്നു വിളിച്ചിരുന്നെന്നും ആരോപണ വിധേയനായപ്പോൾ നദീർ എന്നു വിളിച്ച് ‘ഇസ്‌ലാമോഫോബിയ’ വളർത്താൻ ശ്രമിക്കുന്നുവെന്നുമാണ് ആകുലത!

ഈ കൊടും ക്രൂര കൃത്യത്തിൽ അങ്ങനെയൊരു ആകുലതയ്ക്ക് പ്രസക്തിയേ ഇല്ല. അയാളുടെ പേര് എന്ത് തേങ്ങാക്കുല ആണെങ്കിലും അത് അങ്ങനെ ത്തന്നെ പറയണം. അല്ലാതെ അയാളുടെ ഓമനപ്പേരോ ചെല്ല പേരോ പ്രശംസാ നാമമോ അല്ല ഇത്തരം സന്ദർഭങ്ങളിൽ വിളിക്കേണ്ടത്.ആ നാറികളെ എന്ത് വിളിക്കണം എങ്ങനെ വിളിക്കണം എന്നൊക്കെയുള്ളത് സെക്കന്ററി ഇഷ്യൂസ് ആണ് . അത് ഹൈ ലൈറ്റ് ചെയ്തു കോർ ഇഷ്യൂവിൽ നിന്ന് നൈസ് ആയി സ്‌കൂട്ടാവുക എന്നതൊരു അജണ്ടയാണ്. ആ അജണ്ടയിൽ അറിഞ്ഞോ അറിയാതെയോ തല വെച്ച് കൊടുക്കരുത്.അല്ലെങ്കിലും ഇത്തരം വിഷയങ്ങളിൽ നിറമോ ജാതിയോ മതമോ വർഗ്ഗമോ വർണമോ ഭാഷയോ രാഷ്ട്രീയമോ അല്ല നോക്കേണ്ടത്. ആ നീചപ്രവൃത്തി ചെയ്തവനെ മേലിലത് ആവർത്തിക്കാതിരിക്കും വിധം മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടത്.

⭕️ ഇവനെയൊക്കെ ഇപ്പോഴും ഫ്രണ്ട് ലിസ്റ്റിൽ കൊണ്ട് നടക്കുന്നവരോടാണ് — തീർത്തും നിസ്സഹായരായിപ്പോയ കുറച്ച് കൊച്ചു കുട്ടികളുടെ നിലവിളികളും എങ്ങലടികളും വേദനകളും കൂടിയാണ് നിങ്ങൾ ഇപ്പോൾ ഇവരോടൊപ്പം ചുമക്കുന്നത് എന്നോർക്കുക.

⭕️ സ്ത്രീകൾ, അത് പുരോഗമന ചിന്താഗതി വെച്ച് പുലർത്തുന്നവരോ , ലിബറൽ ആയി ചിന്തിക്കുന്നവരോ , ഫെമിനിസം പോലുള്ള ആശയങ്ങൾ കൊണ്ട് നടക്കുന്നവരോ ആയാൽ അവർ എപ്പോൾ വേണമെങ്കിലും സെക്സിന് താല്പര്യം ഉള്ളവരാണെന്ന് കരുതുന്ന പടു വിഡ്ഢികൾ കൂടി ആണ് ഈ പീഡോകൾ. അത് കൊണ്ട് സ്ത്രീകൾ പ്ലീസ് സ്റ്റെപ് ബാക്ക്, ഇവരെ ഒരു നൂറടി ദൂരെയെങ്കിലും നിർത്തുക, ഒരു കാരണവശാലും വീടിന്റെ പരിസരത്ത് കൂടി അടുപ്പിക്കരുത്.

⭕️ അവസാനമായി ഒന്ന് കൂടി. ഇത് പോലുള്ള എന്തെങ്കിലും ഇഷ്യൂ പൊങ്ങി വരുമ്പോൾ മീ ടൂ ക്യാമ്പയിനുമായി ഇറങ്ങുന്നവരോടാണ്. വൈകി ആണെങ്കിലും നിങ്ങൾ ആർജ്ജവത്തോടെ ഇതൊക്കെ ലോകത്തോട് വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ.പക്ഷേ ഇതൊക്കെ കുറച്ചു കൂടി നേരത്തെ നിങ്ങൾ പുറത്ത് പറഞ്ഞിരുന്നുവെങ്കിൽ, ഏറ്റവും കുറഞ്ഞത് ഒരാൾ എങ്കിലും ഈ നാറികളുടെ ദ്രംഷ്ടങ്ങളിൽ നിന്നും രക്ഷപ്പെട്ടേനെ.ഓക്കേ, ബെറ്റർ ലേറ്റ് ദാൻ നെവർ എന്നല്ലേ.


Absar Mohamed P A

കോഴിയെ പിടിക്കാൻ ഉള്ള കുറുക്കന്റെ തന്ത്രം മാത്രമാണ് ഇടത് ലിബറൽ പുരോഗമനവാദം !

നാമൂസ് എന്ന പേരിൽ ബ്ലോഗ് രംഗത്ത് സജീവമായിരുന്ന മൻസൂർ, ഒരു കാലത്ത് എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്നു. ആ മഹാനെ നേരിട്ട് കാണാനോ, സംസാരിക്കാനോ, ഫോണിലൂടെ ബന്ധപ്പെടാനോ ഉള്ള “ഭാഗ്യം” ഉണ്ടായിട്ടും ഇല്ല.ബ്ലോഗേഴ്സ് ഗ്രൂപ്പുകളിൽ സാഹിത്യവും, പുരോഗമനവും, കമ്മ്യൂണിസവും May be an image of 1 person, beard and text that says "Naamoos Peruvalloor"വിളമ്പിയായിരുന്നു ലവൻ നടന്നിരുന്നത്.മ്മള് ഇത്തിരി “പഴഞ്ചൻ” ആയത് കൊണ്ടും, പുരോഗമനവാദികൾ എന്നറിയപ്പെടുന്നവരുടെ കൺകണ്ട ശത്രുവായ മതത്തിൽ വിശ്വാസം ഉണ്ടായിരുന്നത് കൊണ്ടും, ചർച്ചകളിലും മറ്റും എന്റെ എതിർ പക്ഷത്ത് തന്നെ ആയിരുന്നു അവൻ എന്നും നിലകൊണ്ടത്.പർദ്ദ, ഫെമിനിസം, ലിവിംഗ് ടുഗെദർ, കമ്മ്യൂണിസം, ചുംബന സമരം തുടങ്ങിയ വിഷയങ്ങളിൽ എല്ലാം അവനുമായി ചർച്ചകളിൽ മുട്ടേണ്ടി വന്നിട്ടുണ്ട്.

മ്മള് മ്മളുടെ ലൈനിൽ ഉറച്ച് നിന്ന് വാദങ്ങൾ നിരത്തിയത് കൊണ്ടാവാം ലവൻ മ്മളെ ഫ്രണ്ട്ലിസ്റ്റിൽ നിന്ന് തട്ടിയിരുന്നു.പിന്നീട് അധികം ചർച്ചകളിൽ ഒന്നും ലവനെ കണ്ടിരുന്നില്ല. ഇന്നലെ ഫേസ്ബുക്ക് തുറന്ന് നോക്കിയപ്പോൾ ആണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത്.സഖാവ് നദീറിനോടോപ്പം, സഖാവ് നാമൂസും പ്രായപൂർത്തി ആകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ചതിൽ ഉണ്ടത്രേ.അക്ഷരങ്ങൾ കൊണ്ട് പുരോഗമന അമ്മാനം ആടിയിരുന്ന ഇവനൊക്കെ ബാലപീഡനം നടത്തുമ്പോൾ, പഴഞ്ചനായ, ആറാം നൂറ്റാണ്ടിലെ പ്രാകൃത ചിന്തകളുമായി നടക്കുന്ന ഞാനൊക്കെ എങ്ങനെ ഞെട്ടാതിരിക്കും ?!

ആ വിവരം കണ്ടശേഷം വീണ്ടും ഒന്നുകൂടി ഞെട്ടി. ആ ഞെട്ടാൻ ഉള്ള കാരണം, ഈ ശുനകപുത്രന്മാരെ ന്യായീകരിച്ചും, വെള്ള പൂശിയും ഇടത് പുരോഗമന ലേബലിൽ അറിയപ്പെടുന്ന പലരും തൂലിക ചലിപ്പിക്കുന്നത് കണ്ടപ്പോൾ ആണ് !”മേൽ പറഞ്ഞ പെൺക്കുട്ടി റേപ്പിനല്ല വിധേയമായത്, മറിച്ച് പ്രത്യേക രീതിയിലെ സെക്‌സ് ആണ്. അവളെ അത് ഹോണ്ട് ചെയ്തിരിക്കാം, പക്ഷേ അവളെ സംബന്ധിച്ച് അവൾ അതിൽ നിന്ന് റിക്കവർ ചെയ്തു” എന്നും പറഞ്ഞ് പുരോഗമനവാദിയായ ഒരുത്തൻ നാമൂസിനെ വെള്ളപൂശുന്നത് കണ്ടപ്പോൾ കിളി പോയി ! അവനെയൊക്കെ തെറി വിളിച്ചാൽ അത് ആ തെറിയോട് ചെയ്യുന്ന അമാന്യതയാണ് എന്നത്കൊണ്ട് മാത്രം അത് ചെയ്യുന്നില്ല !പല ഇടത് പുരോഗമന ലൈനിൽ ഉള്ളവരും കുമ്മായവും കലക്കി സഖാവ് നദീറിനേയും, സഖാവ് നാമൂസിനേയും വെള്ള പൂശാൻ ഇറങ്ങിയിട്ടുണ്ട്…. “പുരോ” ഗമനത്തിന്റെ അവസ്ഥയേ…!