ഈ ഇന്ത്യ മഹാരാജ്യത്ത് നടക്കുന്ന ഒരു കൊടും ചതിയുടെ കഥയാണ്

420

Dr Shanavas AR

ഈ ഇന്ത്യ മഹാരാജ്യത്ത് നടക്കുന്ന ഒരു കൊടും ചതിയുടെ കഥയാണ്…

💢 ഓർക്കുക, ഒരു മരുന്ന് പുറത്തിറക്കുമ്പോൾ ശത കോടികൾ ആണ് ആർ & ഡി അഥവാ റീസർച്ച് & ഡെവലപ്പ്മെന്റ്ന് ഒരു കമ്പനി അല്ലെങ്കിൽ ഫേം ചിലവാക്കുന്നത്. ഈ പണം ആ കമ്പനിക്ക് അല്ലെങ്കിൽ ഫേമിന് തിരിച്ചു ലാഭം അടക്കം കിട്ടിയില്ല എങ്കിൽ നാളെ ആർ & ഡി അഥവാ റീസർച്ച് & ഡെവലപ്പ്മെന്റ്ന് ആരും പണം മുടക്കാതെ വരും.
💢 അത് കൊണ്ടാണ് ആ കമ്പനിക്ക് 10 കൊല്ലം പേറ്റൻസി നൽകുന്നത്, അതായത് 10 കൊല്ലം വേറെ ആർക്കും ആ മരുന്ന് ഉണ്ടാക്കാൻ അവകാശമില്ല. ആ 10 കൊല്ലത്തിനുള്ളിൽ ആർകെങ്കിലും ഈ മരുന്ന് ഉണ്ടാക്കണം എങ്കിൽ ഇവർക്ക് പേറ്റൻ്റ് ഫീയും റിസർച്ച് ഫീയുമായി കോടികണക്കിന് രൂപ നൽകേണ്ടി വരും.

💢 റീസർച്ച് & ഡെവലപ്പ്മെന്റ്ന് മുടക്കിയ പണം കൂടി ചേർത്താണ് ആ മരുന്ന്കമ്പനി ഈ ഇറക്കുന്ന മരുന്നിന്റെ വില നിശ്ചയിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു മരുന്നിന്റെ വിലയുടെ 80 – 90% വിലയും ഈ പറഞ്ഞ റീസർച്ച് & ഡെവലപ്പ്മെന്റ്ന് മുടക്കിയ പണം ആണ്.

May be an image of one or more people and text that says "അതായത് വാക്സിന്... ?? പേറ്റൻ്റ് ഫീ-- പൂജ്യം. ?? റിസർച്ച് പൂജ്യം. ?? സാങ്കേതിക വിദ്യ കൈമാറ്റ പൂജ്യം. ?? ഇറക്കുമതി ഫീ പൂജ്യം. Forbes #169 Cyrus Poonawalla PHOTO BY ANDREAS RENTZ/GETTY IMAGES FOR HENNESSY in REAL TIME NET WORTH $12.4B as of 4/22/21 $4 $4 M 0.03% Reflects change since 5 PM ET of prior trading day"💢 ഉദാഹരണത്തിന് പ്രമേഹത്തിന് കൊടുക്കുന്ന vildagliptin എന്ന മരുന്ന് ഫാർമസ്യൂട്ടിക്കൽ ഭീമൻ novartis എന്ന യൂറോപ്യൻ കമ്പനിയാണ് വികസിപ്പിച്ചത്. ഇത് പുറത്തിറങ്ങിയത് 2008 ലാണ്. അന്ന് ഇന്ത്യയിൽ ഒരു ടാബ്ലറ്റ്ന് വില 28.50 രൂപ ആയിരുന്നു. 10 വർഷത്തിന് ശേഷം, പേറ്റൻസി പിരീഡ് 2018 ൽ കഴിഞ്ഞപ്പോൾ, ഇന്ത്യൻ കമ്പനികൾ ഈ മരുന്ന് പുറത്തിറക്കി – വില ഒരു ടാബ്ലറ്റ്ന് വെറും 4.50 രൂപ മാത്രം. ഓർക്കുക, ഈ 4.50 രൂപ എന്നത് അവർക്ക് കിട്ടുന്ന വലിയ പ്രോഫിറ്റ് കൂടി ചേർന്നതാണ്.
✅️ ഇനി കാര്യത്തിലേക്ക്…
⭕️ കോവിഡ് 19 നെതിരായി കോടികണക്കിന് പൗണ്ട് ചിലവാക്കി നിരന്തര പരീക്ഷണ നിരീക്ഷങ്ങളിലൂടെ ലണ്ടനിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കോവിഡ് വാക്‌സിൻ സാങ്കേതിക വിദ്യ കണ്ടു പിടിക്കുന്നു .
⭕️ ലോകത്തെയാകെ സ്തംഭിപ്പിച്ച ഒരു മഹാമാരിയെ നേരിടാനുള്ള മാനുഷിക പരിഗണനകൾ വെച്ച് പേറ്റൻ്റ് ഫീയായോ റിസർച്ച് ഫീയായോ ഒരു ചില്ലികാശ് വാങ്ങാതെ, തികച്ചും ഫ്രീ ആയി തങ്ങൾ വികസിപ്പിച്ച കോവിഡ് വാക്‌സിൻ സാങ്കേതിക വിദ്യ വാക്‌സിൻ നിർമ്മാണത്തിന് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന കമ്പനിക്ക് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കൊടുക്കുന്നു.
⭕️ വാക്സിൻ നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഇറക്കുമതി നികുതി ഇന്ത്യ സർക്കാർ ഒഴിവാക്കി കൊടുത്തു.
⭕️ ഇങ്ങനെ തികച്ചും സൗജന്യമായി കിട്ടിയ കോവിഡ് വാക്‌സിൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഇന്ത്യൻ വാക്സിൻ നിർമ്മാണ കമ്പനി വാക്‌സിൻ നിർമ്മിച്ച് ലാഭമടക്കം 170 രൂപക്കാണ് യൂറോപ്പിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യുന്നത്.
⭕️ 170 രൂപക്ക് യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുന്ന ഈ വാക്‌സിൻ ഇന്ത്യ ഗവണ്മെന്റ്ന് ലാഭമടക്കം 150 രൂപക്ക് നൽകാം എന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സമ്മതിക്കുന്നു. ഇത് ഉണ്ടാക്കാനുള്ള ഇൻഫ്രാ സ്ട്രക്ച്ചറിനായി 4500 കോടി രൂപ ഇന്ത്യ ഗവണ്മെന്റ് നൽകാം എന്ന് സമ്മതിക്കുന്നു.
💢 അതായത് വാക്‌സിന്…
👉 പേറ്റന്റ് ഫീ — പൂജ്യം.
👉 റിസർച്ച് ഫീ — പൂജ്യം.
👉 സാങ്കേതിക വിദ്യ കൈമാറ്റ ഫീ — പൂജ്യം.
👉 ഇറക്കുമതി ഫീ — പൂജ്യം.
👉 ഇൻഫ്രാ സ്ട്രക്ച്ചർ സെറ്റപ്പ് ചിലവ് — പൂജ്യം.
💢 ഓർക്കുക, ഇങ്ങനെ ഉണ്ടാക്കി എടുത്ത വാക്‌സിൻ, ലാഭം അടക്കമാണ് 150 രൂപക്ക് ഇന്ത്യ ഗവണ്മെന്റ്ന് നൽകുന്നത്.
⛔️ ഇനിയാണ് ചതി ഇരുൾ നീക്കി പുറത്ത് വരുന്നത്…
🔺 സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന് പറയുന്നത് പൂനെയിൽ സ്ഥിതിചെയ്യുന്ന തീർത്തും ഒരു സ്വകാര്യ വാക്സിൻ നിർമ്മാണ കമ്പനിയാണ്.
🔺 അവർ ലാഭം അടക്കമാണ് 150 രൂപക്ക് ഇന്ത്യ ഗവണ്മെന്റ്ന് വാക്‌സിൻ നൽകുന്നത്.
1)❓️150 രൂപക്ക് കിട്ടുന്ന വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് കൊടുക്കുന്നതിന് പകരം കേന്ദ്ര ഗവണ്മെന്റ് എന്തിനാണ് 50% വാക്‌സിൻ വില നിയന്ത്രണം ഈ സ്വകാര്യ വാക്‌സിൻ നിർമ്മാണ കമ്പനിക്ക് നൽകിയത്?
2)❓️ സംസ്ഥാന സർക്കാരുകൾ 400 രൂപയും സ്വകാര്യ ആശുപത്രികൾ 600 രൂപയും ഈ വാക്‌സിൻ വാങ്ങാൻ നൽകണം. എന്ത് ചിലവ് മീറ്റ് ചെയ്യാൻ ആണ് ഇങ്ങനെ ഉയർന്ന വില നിശ്ചയിക്കാൻ ഈ സ്വകാര്യ വാക്സിൻ നിർമ്മാണ കമ്പനിക്ക് കേന്ദ്ര ഗവണ്മെന്റ് അനുമതി നൽകിയത്?
3)❓️ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് വാക്‌സിൻ വേണ്ടത് 800 ദശലക്ഷം പേർക്കാണ് ( ഇന്ത്യ യിലെ മുതിർന്നവരുടെ ജനസംഖ്യ ). ഒരാൾക്ക് 2 ഡോസ് കണക്കാക്കിയാൽ 1600 ദശലക്ഷം വാക്‌സിൻ ഡോസുകൾ വേണം.
സെറം ഇൻസ്റ്റിറ്റ്യൂട്ട്ന് ഒരു ഡോസിന് അധികം കിട്ടുന്ന ( അതായത് വെറും ലാഭം മാത്രം ) രൂപ എന്നത് 250 മുതൽ 450 രൂപ വരെയാണ്.
മൊത്തം ജനങ്ങളിൽ പകുതി പേർ ഈ ഉയർന്ന വില നൽകി വാങ്ങി എന്ന് വിചാരിച്ചാൽ പോലും, ഒരു വിരൽ പോലും അധികം അനക്കാതെ സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ കമ്പനി ഉണ്ടാക്കുന്ന അധിക ലാഭം 20,000 കോടി മുതൽ 36,000 കോടി രൂപയാണ് !!!
ഓർക്കുക, ഈ 20,000 കോടി മുതൽ 36,000 കോടി രൂപ അധിക ലാഭമാണ്.
എന്തിനായിരിക്കും സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ കമ്പനിക്ക് ഇങ്ങനെ അധിക ലാഭം ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ കൂട്ട് നിൽക്കുന്നത്?
4)❓️ 800 ദശലക്ഷം പേർക്ക് 150 രൂപ വെച്ച് 2 ഡോസ് വാക്‌സിൻ എടുക്കാൻ 24,000 കോടി രൂപ മതി.
ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ വാക്സിനായി മാത്രം വകയിരുത്തിയ പണം 35,000 കോടി രൂപയാണ് . അതായത് 150 രൂപ വച്ച് 18 വയസ്സ് കഴിഞ്ഞ മുഴുവൻ ഇന്ത്യക്കാരെയും വാക്സിനേറ്റ് ചെയ്യാൻ ആവശ്യമായ വരുന്ന തുകയെക്കാൾ വളരെ കൂടുതൽ പണം ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ വാക്സിനായി മാത്രം വകയിരുത്തിയിട്ടുണ്ട്.
എന്നിട്ടും എന്തിനായിരിക്കും സെറം ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ കമ്പനിക്ക് ഇങ്ങനെ അധിക ലാഭം ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ കൂട്ട് നിൽക്കുന്നത്?
5)❓️സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാർ പൂനവാലയുടെ അച്ഛനും സെറം ഇൻസ്റ്റിറ്റ്യൂട്ട് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സൈറസ് പൂനവാല ഫോബ്സിന്റെ 2020 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏഴാമത്തെ ധനികനാണ്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 12.4 ബില്യൺ ഡോളറാണ് (2021 ഏപ്രിൽ 22 ലെ കണക്കനുസരിച്ച്), അതായത് സുമാർ 93,000 കോടി രൂപയുടെ ആസ്തി.
ഇത്രയും ആസ്തി ഉള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവികൾക്ക് ഇനിയും പണം ഉണ്ടാക്കി നൽകാൻ ബിജെപി ഗവണ്മെന്റ്ന് എന്താണ് ഇത്ര താല്പര്യം?
6)❓️സെറം ഇൻസ്റ്റിറ്റ്യൂട്ട്ന് ഇങ്ങനെ അധികം ഉണ്ടാക്കി കൊടുക്കുന്ന ലാഭത്തിന്റെ ഒരു വലിയ പങ്ക് ബിജെപി എന്ന പാർട്ടിക്കും അതിന്റെ നേതാക്കൾക്കും കിട്ടും എന്ന് ആരെങ്കിലും ആരോപിച്ചാൽ കുറ്റം പറയാൻ പറ്റുമോ?
7)❓️ഇലക്ഷൻ നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റ് പാർട്ടികളിലെ എംഎൽഎ മാരെ പർച്ചേസ് ചെയ്യാൻ, അതായത് ഓപ്പറേഷൻ താമരക്ക് വേണ്ടി ഈ പണം സൈഫൺ ചെയ്യില്ല എന്ന് ആർകെങ്കിലും ഉറപ്പിച്ചു പറയാൻ പറ്റുമോ?
✴️മിക്കവാറും ദിവസം 200 രൂപക്ക് വെളിച്ചെണ്ണ വാങ്ങുന്നില്ലേ?, 100 രൂപക്ക് പെട്രോൾ അടിക്കുന്നില്ലേ?, പാലും പഴവും വാങ്ങുന്നില്ലേ? എങ്കിൽ പിന്നെ 2 ഡോസ് വാക്‌സിന് 1200 രൂപ മുടക്കിക്കൂടെ എന്നുള്ള ഊള ചാണക ന്യായീകരണങ്ങൾ എഴുന്നള്ളിച്ച് കൊണ്ട് വരണ്ട.
കാരണം ഇത് ആദ്യം പറഞ്ഞത് പോലെ ഒരു ചതിയുടെ കഥയാണ്.