സങ്കീർണ്ണമായ ഒരു മാനസിക രോഗത്തെ പറ്റിയാണ് പറയുന്നത്

0
263

Dr Shanavas A R ന്റെ ഫേസ്ബുക് പോസ്റ്റ് 

സങ്കീർണ്ണമായ ഒരു മാനസിക രോഗത്തെ പറ്റിയാണ് പറയുന്നത്.

⭕️ Folie à deux ( ഫോളി എ ഡിയൂ ) — ഷെയർഡ് സൈക്കോസിസ് അല്ലെങ്കിൽ ഷെയർഡ് ഡല്യൂഷണൽ ഡിസോർഡർ (SDD) എന്നും അറിയപ്പെടുന്നു.
സിമ്പിൾ ആയി പറഞ്ഞാൽ ഒരു വ്യക്തിയിൽ നിന്ന് വിഭ്രാന്തി മറ്റൊരാളിലേക്ക് പകരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സൈക്യാട്രിയിൽ ചാൾസ് ലാസെഗും ജൂൾസ് ഫാൽറെറ്റും ചേർന്നാണ് ഈ അസുഖം ആദ്യമായി വിവരിച്ചത്, അത് കൊണ്ട് ഇതിനെ ലസീഗ്-ഫാൽറെറ്റ് സിൻഡ്രോം എന്നും വിളിക്കുന്നു.

💢 രണ്ടോ അതിലധികമോ വ്യക്തികൾ വളരെ അടുത്ത സാമീപ്യത്തിൽ, സാമൂഹികമോ ശാരീരികമോ ആയ ഒറ്റപ്പെടലോടെ കഴിയുമ്പോഴാണ് ഈ സിൻഡ്രോം സാധാരണയായി നിർണ്ണയിക്കപ്പെടുന്നത്.

💢 ഈ അസുഖം സ്ഥിതീകരിക്കുന്നതിന് 3 കാര്യങ്ങൾ ആവശ്യമാണ്.

1) 👉 സ്ഥാപിതമായ തികച്ചും തെറ്റായ ഒരു വിഭ്രാന്തി (ഡെല്യൂഷൻ ) ഉള്ള ഒരു വ്യക്തിയുമായുള്ള അടുത്ത ബന്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ അടുത്ത ബന്ധുവിനും വിഭ്രാന്തി ( ഡെല്യൂഷൻ) ഉണ്ടാകുന്നു .

2) 👉 രണ്ടാമത്തെ വ്യക്തിക്ക് ഉണ്ടാകുന്ന വിഭ്രാന്തി (ഡെല്യൂഷൻ ) ആദ്യത്തെ വ്യക്തിക്ക് ഇതിനകം സ്ഥാപിക്കപ്പെട്ട വിഭ്രാന്തിയോട് (ഡെല്യൂഷൻ ) വളരെ സാമ്യമുള്ളതായിരിക്കണം.

3) 👉 മറ്റേതെങ്കിലും മാനസിക വിഭ്രാന്തി, അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം അല്ലെങ്കിൽ ഏതെങ്കിലും പൊതു മെഡിക്കൽ അവസ്ഥ എന്നിവയാൽ ഈ വിഭ്രാന്തി യെ (ഡെല്യൂഷനെ) നന്നായി വിശദീകരിക്കാൻ കഴിയരുത്.

💢 ആധിപത്യ മനോഭാവമുള്ള ഒരു പ്രബല വ്യക്തിയുമായി ബന്ധമുള്ള, കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ സ്ത്രീകളിലാണ് സാധാരണയായി ഇത് കാണപ്പെടുന്നത്.

⭕️ പാലക്കാട് അയിലൂരിൽ വീട്ടുകാരറിയാതെ ഒരു പെൺകുട്ടിയെ കല്യാണം കഴിച്ച് 10 വര്‍ഷം സ്വന്തം മുറിയിൽ താമസിപ്പിച്ച യുവാവിന്റെ കാര്യം കേട്ടപ്പോൾ ഇതാണ് മനസ്സിൽ വന്നത്.
ആ യുവാവ് മാനസികവിഭ്രാന്തി അഭിനയിച്ചിരുന്നു എന്നാണ് മാധ്യമങ്ങൾ പറയുന്നത്. പക്ഷേ അത് മിക്കവാറും ശരിക്കും ഉള്ള മാനസികവിഭ്രാന്തി തന്നെ ആയിരിക്കണം.
അത് Folie à deux ( ഫോളി എ ഡിയൂ )വഴി കൂടെ താമസിച്ച പെൺകുട്ടിക്കും കിട്ടിയിരിക്കണം.

✅️ വിമർശനവും ദേഷ്യവും രോഷവും സഹതാപവും അല്ല അവർക്ക് വേണ്ടത്.
അവർക്ക് വേണ്ടത് ചികിത്സയാണ്, മോഡേൺ മെഡിസിൻ ചികിത്സ.