ചുവന്ന തെരുവുകൾ ആകാം എന്ന അഭിപ്രായത്തോട് യോജിപ്പില്ല , ഡോക്ടറുടെ കുറിപ്പ്
ലോകം കണ്ട വ്യക്തിയാണ് സഞ്ചാരി ആയ സന്തോഷ് ജോർജ് കുളങ്ങര. ആ നിലയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കുറച്ചേറെ വാല്യൂ ഉണ്ട്. പക്ഷേ ചില കാര്യങ്ങളോട് അദ്ദേഹത്തോട് യോജിച്ചു കൊണ്ട് വിയോജിക്കേണ്ടി വരും.
131 total views

Dr Shanavas AR ഫേസ്ബുക്കിൽ കുറിച്ചത്
ലോകം കണ്ട വ്യക്തിയാണ് സഞ്ചാരി ആയ സന്തോഷ് ജോർജ് കുളങ്ങര. ആ നിലയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കുറച്ചേറെ വാല്യൂ ഉണ്ട്. പക്ഷേ ചില കാര്യങ്ങളോട് അദ്ദേഹത്തോട് യോജിച്ചു കൊണ്ട് വിയോജിക്കേണ്ടി വരും.
( സന്തോഷ് ജോർജ് കുളങ്ങരയുടെ അത്രയും വരില്ലെങ്കിലും ഇന്ത്യയിലെ മിക്കവാറും സ്ഥലങ്ങളും 32 രാജ്യങ്ങളും പോകാൻ ഭാഗ്യം കിട്ടിയ വ്യക്തിയാണ് ഞാൻ.)
സന്തോഷ് ജോർജ് കുളങ്ങര പറയുന്നത്…
✅️ നമ്മുടെ രാജ്യത്തിലെ ജനത ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരാണ്.
✅️ അവർക്ക് ലൈംഗികതയുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിനും ഒരു ഇൻഹിബിഷൻ ഉണ്ട്.
✅️ കപട സദാചാരവാദികൾ ആണ് നമ്മളിൽ മിക്കവരും. വെളിച്ചമുള്ളടത്ത് സദാചാരം കാണിക്കുകയും മറയുള്ളടത്ത് ഒളിഞ്ഞു നോക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ മിക്കവരും.
✅️ സാമൂഹിക പ്രശ്നം ആകുന്നില്ലെങ്കിൽ അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം.
✅️ സെക്സ് മനുഷ്യന്റെ അടിസ്ഥാന ആവശ്യമാണെന്ന കാര്യം നമ്മൾ അംഗീകരിക്കണം.
👉 ഇപ്പറഞ്ഞതിനോടെല്ലാം യോജിക്കുന്നു. അതൊക്കെ ശരിയുമാണ്.
❓️പിന്നെന്താണ് വിയോജിപ്പ് എന്നല്ലേ?
❌️ ഒരാൾക്ക് കല്യാണം കഴിക്കാൻ താല്പര്യമില്ല, ഒരു ഭാര്യയെ കൊണ്ട് നടക്കാൻ താല്പര്യമില്ല, എങ്കിൽ അയാൾ എന്ത് ചെയ്യണം എന്ന് സന്തോഷ് ജോർജ് കുളങ്ങര ചോദിക്കുന്നു.അതിന് ഒരു സൊല്യൂഷൻ വേണമെന്ന് അദ്ദേഹം പറയുന്നു.അയാൾ ശിഷ്ട കാലം മുഴുവൻ സെക്സ് അടിച്ചമർത്തി ജീവിക്കണോ? അതോ അയാൾ സെക്സ് റേപ്പ് ചെയ്തു തീർക്കണോ?
ഇതാണ് സന്തോഷ് ജോർജ് കുളങ്ങര മുന്നോട്ട് വെക്കുന്ന ചോദ്യങ്ങൾ.അതിന് ശേഷം ബോംബെയിലെ ( മുംബൈയിലെ ) ഗവണ്മെന്റ്ന് അവിടെ ചുവന്ന തെരിവുകൾ ഉണ്ടെന്ന് അറിയാഞ്ഞിട്ടല്ല, സെക്സ് ഒരു ആവശ്യമാണെന്ന് അറിയാവുന്നത് കൊണ്ടാണ് അവർ അത് നിയന്ത്രിക്കാത്തത് എന്ന് കൂടി അദ്ദേഹം പറഞ്ഞു വെക്കുന്നു.
❌️ അതായത് സന്തോഷ് ജോർജ് കുളങ്ങര വാദിക്കുന്നത് സെക്സ് ആവശ്യമുള്ളവർക്ക് അത് കിട്ടാൻ വേണ്ടി ചുവന്ന തെരുവുകൾ ആകാം എന്നാണ്.
✴️ ഖേദത്തോടെ പറയട്ടെ, ഇതിനോട് 100 % വിയോജിക്കുന്നു.
🔺 ഒരു സ്ത്രീയെ വേശ്യ ആക്കിയല്ല ഇവിടെ റേപ്പ് ഇല്ലാതാക്കേണ്ടത്.
🔺 ആ അവസ്ഥയിൽ സ്വന്തം അമ്മയോ പെങ്ങളോ ഭാര്യയോ മകളോ കാമുകിയോ ആയിരുന്നാൽ എങ്ങനെ ഫീൽ ചെയ്യും?
കുറച്ചു കൂടി ക്ലിയർ ആയി ചോദിച്ചാൽ സ്വന്തം അമ്മയോ പെങ്ങളോ ഭാര്യയോ മകളോ കാമുകിയോ ചെയ്യാൻ അറക്കുന്ന / മടിക്കുന്ന ഒരു കാര്യം മറ്റൊരു സ്ത്രീ നമ്മുടെ സുഖത്തിന് വേണ്ടി ചെയ്യണം എന്നത് തികച്ചും പ്രാകൃതമായ കാര്യമല്ലേ?
🔺ബ്രോത്തൽസ് അഥവാ ചുവന്ന തെരുവുകളിൽ നിൽക്കുന്ന സ്ത്രീകൾ എന്നത് മൂന്നാമത് ഒരു വ്യക്തിക്ക് അവരുടെ ശരീരം വെച്ചു പണം ഉണ്ടാക്കാൻ ഇട നൽകുന്ന സ്ഥലങ്ങളാണ്. അത് ചൂഷണമാണ്, അനീതിയാണ്, നക്ഷശിഖാന്തം എതിർക്കപ്പെടേണ്ടതാണ്.
അവർ ആണുങ്ങളുടെ സെക്ഷ്വൽ ഫ്രസ്ട്രേഷൻ തീർക്കാൻ ഉള്ള സെക്സ് ടോയ്സ് അല്ല. അവിടെ ജീവിക്കുന്ന സ്ത്രീകൾ സന്തോഷത്തോടെ ജീവിക്കുന്നവർ അല്ല.
🔺 ലോകത്തിൽ ഏറ്റവും കൂടുതൽ ചൂഷണം നടക്കുന്ന സ്ഥലം ഏതെന്ന് ചോദിച്ചാൽ കണ്ണുമടച്ചു പറയാം അത് വേശ്യാലയങ്ങളാണ് എന്ന്. അത് മുംബൈയിലെ കാമത്തിപുരയിലെ ഇടുങ്ങിയ വൃത്തികെട്ട ചുവന്ന തെരുവുകൾ ആയാലും യൂറോപ്പിലെ ഹൈടെക് നക്ഷത്ര ബ്രോത്തൽസ് ആയാലും ശരി.
🔺 ഒരു സ്ത്രീ പൂർണ്ണ മനസ്സോടെ സെക്സ് ചെയ്യാൻ താല്പര്യപ്പെടുന്നു എങ്കിൽ അത് തികച്ചും അവരുടെ സ്വകാര്യമാണ്. അതിൽ ആരും എത്തി നോക്കേണ്ട കാര്യമില്ല, അങ്ങനെ ചെയ്യുന്നത് അശ്ലീലമാണ്. അതും ചുവന്ന തെരുവുകളുമായി കൂട്ടികെട്ടേണ്ട കാര്യമില്ല എന്നത് മറ്റൊരു വശം.
132 total views, 1 views today
