യു എ ഇ യിൽ നിന്ന് ഡിപ്ലോമാറ്റിക് പ്രിവിലേജോടെ എങ്ങനെ ആ ബാഗ് വിമാനം കയറി ?

235

Dr Shanavas AR

30 കിലോഗ്രാം സ്വർണം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചതിന് യു. എ. ഇ ഇന്ത്യൻ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥരായ സ്വപ്ന സുരേഷ്, സരിത് കുമാർ എന്നിവർക്കെതിരെ സ്വർണക്കടത്തിന് ഇന്ത്യൻ കസ്റ്റംസ് നടപടികൾ തുടങ്ങി. സരിത് കുമാർ കസ്റ്റഡിയിലായി, സ്വപ്ന സുരേഷ് ഒളിവിലാണത്രെ.

  • ഡിപ്ലോമാറ്റിക് ബാഗേജ് ആയാണ് സ്വർണ്ണം അയച്ചത്. ഡിപ്ലോമാറ്റിക് ബാഗേജ് എന്നു പറഞ്ഞാൽ ഒരു രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള ഡോക്യുമെന്റ്സ് / രഹസ്യ സ്വഭാവമുള്ള സാധനങ്ങൾ മറ്റൊരു രാജ്യത്തിൽ ഉള്ള അവരുടെ തന്നെ എംബസിയിലേക്കോ, കോൺസുലേറ്റിലേക്കോ കൊണ്ട് വരുന്ന ഷിപ്‌മെന്റുകളാണ്.
  • അതായത് ഇന്ത്യയെ യു.എ.ഇയിൽ പ്രതിനിധീകരിക്കുന്ന, കേന്ദ്ര ഗവണ്മെന്റ് നിയമിച്ച ഉദ്യോഗസ്ഥർ ഭരിക്കുന്ന, ഇന്ത്യയുടെ കോൺസുലേറ്റിൻ്റെ പേരിലാണ് ആ ബാഗ് യു.എ.ഇയുടെ എയർപോർട്ട് ചെക്കിങ്ങുകളെ മറികടന്ന് വിമാനം കയറിയത്.
  • ഡിപ്ലോമാറ്റിക് ബാഗ്ഗജ് ആയി ബാഗുകൾ ക്ലാസ്സിഫൈ ചെയ്യാൻ ഉള്ള അധികാരം കേന്ദ്ര സർക്കാരിൽ മാത്രം നിക്ഷിപ്തമാണ്.
  • ഡിപ്ലോമാറ്റിക് ബാഗ്ഗജ് തുറന്നു നോക്കാൻ ഇന്ത്യൻ കസ്റ്റംസിനാണെങ്കിൽ പോലും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുവാദം വേണം. ( നോട്ട് ദി പോയിന്റ് — വിദേശകാര്യ മന്ത്രാലയത്തിന്റെ )

  • ഇന്ത്യയുടെ കസ്‌റ്റംസ് ആന്‍റ് സെന്‍ട്രല്‍ എക്സൈസും എയർപോർട്ടും പൂർണ്ണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാണ്.

യു എ ഇ എന്നല്ല മറ്റൊരു രാജ്യത്തിന്റെയും നയതന്ത്ര പ്രതിനിധികളുമായോ ഉദ്യോഗസ്ഥരുമായോ സംസ്ഥാന സർക്കാരിന് യാതൊരു ബന്ധമോ നിയന്ത്രണമോ ഇല്ല.

പിടിക്കപ്പെട്ട ബാഗേജ് തുടക്കം മുതൽ ഒടുക്കം വരെ ഒരു ഘട്ടത്തിലും സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകളോ ഉദ്യോഗസ്ഥൻമാരോ കാണുന്നു പോലുമില്ല.

ഇതെല്ലാം കൊണ്ട് തന്നെ ഈ ബാഗേജ് പിടിക്കപ്പെട്ടാൽ കേരളത്തിലെ മുഖ്യമന്ത്രിക്കോ, ഏതെങ്കിലും മന്ത്രിമാർക്കോ, ഉദ്യോഗസ്ഥൻമാർക്കോ ഇടപെട്ട് ഒതുക്കാൻ കഴിയുകയുമില്ല.

( ഇതിനിടയിൽ ജയ് ഹിന്ദിന്റെ ഒന്നാന്തരം വീഡിയോ എഡിറ്റിംഗ്. പക്ഷേ എഡിറ്റിംഗ് മാമന്റെ സ്‌കിൽ അത്ര പോരാ. അറബി കടന്നപ്പള്ളി ആകുന്ന മനോഹര എഡിറ്റിംഗും സ്വപ്ന തട്ടമിട്ട താത്ത ആകുന്ന മനോഹര ഫോട്ടോ ഷോപ്പും. ഉഫ്. )

** ഇതിനിടയിൽ ബിജെപി കേരള പ്രസിഡന്റ്‌ കെ സുരേന്ദ്രൻ ഒരു ഗുരുതര ആരോപണം ഉന്നയിച്ചിട്ടുണ്ട് — ഇതിൽ പെട്ടവരെ രക്ഷിക്കാൻ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്ന്. സുരേന്ദ്രൻജി പറയുന്നത് ശുദ്ധ അസംബന്ധമാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

അപ്പോൾ ശ്രീ സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലുകളുടെ കൂടുതൽ തെളിവുകൾ പുറത്തുവിടും എന്ന് പ്രതീക്ഷിക്കുന്നു. കാരണം കേസ് അന്വേഷിക്കുന്ന / അന്വേഷിക്കേണ്ട എല്ലാ ഏജൻസികളും കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്നവരാണ്.

ഇല്ലെങ്കിൽ പി ടി തോമസ്, എൽദോസ് കുന്നപ്പള്ളി, രമേശ്‌ ചെന്നിത്തല എന്നീ ആരോപണ മാഫിയയുടെ ലെവലിലേക്ക് കെ സുരേന്ദ്രനും തരം താഴ്ന്നു എന്ന് ഉറപ്പിക്കേണ്ടി വരും.

സമയം കിട്ടുമെങ്കിൽ സുരേന്ദ്രൻജി ഈ ചോദ്യങ്ങൾക്ക് കൂടി മറുപടി തരാൻ ശ്രമിക്കണം.

1) യു എ ഇ യിൽ നിന്ന് ഡിപ്ലോമാറ്റിക് പ്രിവിലേജോടെ എങ്ങനെ ആ ബാഗ് വിമാനം കയറി ?

2) അതെങ്ങനെ ഡിപ്ലോമാറ്റിക് പ്രിവിലേജോടെ തിരുവനന്തപുരം എയർപ്പോർട്ടിലെ മറ്റു ചെക്കിംഗുകൾ കഴിഞ്ഞ് കസ്റ്റംസിൻ്റെ കയ്യിലെത്തി ?

3) ആർക്ക് വേണ്ടിയാണ് 30 കിലോ സ്വർണം വന്നത്?