ടെമ്പിൾ എന്റർപ്രൈസ് എന്ന കമ്പനി തുടങ്ങി കോടാനുകോടി തടിച്ച വിദ്വാനാണ്, ആരെന്നറിയാമോ ? പേരുകേട്ടാൽ മനസിലാകും ജയ് അമിത്ഷാ

127

Dr Shanavas AR

പണ്ട് കൊച്ചു ക്ലാസ്സിൽ മിഡാസ് രാജാവിന്റെ ഗോൾഡൻ ടച്ച് നെ പറ്റി കേട്ടിട്ടില്ലേ?
അത് പോലെ ഒരു ഗോൾഡൻ ടച്ച് ന്റെ ചരിത്രമാണ് പറയാൻ പോകുന്നത്.

⭕️ 1) ആദ്യം ടെമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചരിത്രം പറയാം…

✅️ കോൺഗ്രസ്‌ നേതൃത്വത്തിൽ രണ്ടാം യുപിഎ മന്ത്രിസഭയുടെ സമയം.

  • 2013 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ടെമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ കമ്പനി 6,230 രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിക്ക് സ്ഥിര ആസ്തികളോ, ഇൻവന്ററിയോ സ്റ്റോക്കോ ഇല്ല.
  • 2014 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ഈ കമ്പനി 1,724 രൂപയുടെ നഷ്ടം രേഖപ്പെടുത്തി.

✅️ 2014 മെയ്‌ മാസത്തിൽ ഇലക്ഷനിലൂടെ ഒന്നാം മോഡി സർക്കാർ അധികാരത്തിൽ വന്നു.
* 2015 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ഈ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രം. സ്ഥിര ആസ്തി ആകട്ടെ വെറും 2 ലക്ഷവും.
* 2016 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷം ഈ കമ്പനിയുടെ വരുമാനം 800,000,000 രൂപ ആയി (80 കോടി രൂപ )!!!
അതായത് വെറും ഒരു വർഷം കൊണ്ട് കമ്പനിയുടെ വരുമാന വർദ്ധനവ് 16,000 ഇരട്ടി !!!
* 2016 ൽ രാജ്യസഭാ എംപിയും റിലയൻസ് ഇൻഡസ്ട്രീസ് ടോപ്പ് എക്സിക്യൂട്ടീവുമായ പരിമൽ നാഥ്വാനിയുടെ മരുമകൻ രാജേഷ് ഖണ്ട്വാലയുടെ ഉടമസ്ഥതയിലുള്ള കിംഫ് ഫിനാൻഷ്യൽ സർവീസ് എന്ന ധനകാര്യ സേവന സ്ഥാപനത്തിൽ ( NBFC ) നിന്ന് 15.78 കോടി രൂപയുടെ വായ്പ യാതൊരു ഈടുമില്ലാതെ ടെമ്പിൾ എന്റർപ്രൈസിന് ലഭിച്ചു.
ഓർക്കുക, വെറും 50,000 രൂപ മാത്രം വരുമാനം ഉള്ള, 2 ലക്ഷം മാത്രം ആസ്തി ഉള്ള ഒരു കമ്പനിക്കാണ് ഇത്രയും വായ്പ ലഭിച്ചത്, അതും യാതൊരു ഈടുമില്ലാതെ !!!

മാത്രമല്ല ടെമ്പിൾ എന്റർപ്രൈസിന് 15.78 കോടി രൂപയുടെ ഈടില്ലാത്ത വായ്പ നൽകിയ അതേ സാമ്പത്തിക വർഷത്തിലെ കിംഫ് ഫിനാൻഷ്യൽ സർവീസസിന്റെ വരുമാനം വെറും 7 കോടി രൂപയായിരുന്നു !!!
അത് മാത്രമല്ല, കിംഫ് ഫിനാൻഷ്യൽ സർവീസസിന്റെ വാർഷിക റിപ്പോർട്ടിൽ ടെമ്പിൾ എന്റർപ്രൈസിന് നൽകിയ 15.78 കോടി രൂപയുടെ ഈടില്ലാത്ത വായ്പയെ പറ്റിയെ പ്രതിപാദിക്കുന്നേയില്ല !!!
* ഒരു വർഷത്തിനുശേഷം, 2016 ഒക്ടോബറിൽ, ടെമ്പിൾ എന്റർപ്രൈസ് കമ്പനി പെട്ടെന്ന് ബിസിനസ്സ് പ്രവർത്തനങ്ങൾ പൂർണ്ണമായും നിർത്തി. അതായത് 80 കോടിയിലേറെ റവന്യൂ വരുമാനം ഉള്ള കമ്പനി തൊട്ടടുത്ത വർഷം പൂർണ്ണമായും നിർത്തി കളഞ്ഞു.

⭕️ 2) ഇനി കുസും ഫിൻ‌സെർവ് എന്ന പരിമിത ബാധ്യതാ പങ്കാളിത്ത ഫേമിനെ പറ്റിയാണ്.
* 2015 ജൂലൈയിൽ ആണ് ഈ ഫേം ഉണ്ടാക്കുന്നത്.
* കുസും ഫിൻ‌സെർവ് എന്ന പരിമിത ബാധ്യതാ പങ്കാളിത്ത ഫേം രൂപീകരിച്ച അതേ സാമ്പത്തിക വർഷത്തിൽ തന്നെ 2.6 കോടി രൂപയുടെ അന്തർ കോർപ്പറേറ്റ് നിക്ഷേപം കിഫ്സ് ഫിനാൻഷ്യലിൽ നിന്ന് ഈ ഫേമിന് ലഭിച്ചു!!!
* രൂപീകരിച്ച അതേ സാമ്പത്തിക വർഷത്തിൽ തന്നെ ഈ ഫേമിന് 24 കോടി രൂപ വരുമാനമായി !!!
* മാത്രമല്ല, 4.9 കോടി രൂപയുടെ ഈടില്ലാത്ത വായ്പ ഈ ഫേമിന് കിട്ടി. പക്ഷേ ആരിൽ നിന്ന് ആണ് ഈ ഈടില്ലാത്ത വായ്പ എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
* കലുപൂർ കൊമേഴ്‌സ്യൽ കോപ്പറേറ്റീവ് ബാങ്കിൽ നിന്ന് 25 കോടി രൂപയുടെ ധനസഹായം ഈ ഫേമിന് കിട്ടുന്നു, അതും വെറും 7 കോടിയിൽ താഴെ വിലമതിക്കുന്ന കൊളാറ്ററൽ പ്രോപ്പർട്ടിയുടെ ജാമ്യത്തിൽ.
* സഹകരണ ബാങ്കിനുപുറമെ, പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (IREDA) യിൽ നിന്ന് 10.35 കോടി രൂപയുടെ വായ്പയും 2016 മാർച്ചിൽ ഈ ഫേമിന് കിട്ടിയിട്ടുണ്ട്. ഈ വായ്പ അനുവദിച്ച സമയത്ത് പിയൂഷ് ഗോയൽ ആയിരുന്നു ഇതിന്റെ ചാർജ് ഉള്ള മന്ത്രി.
ഈ ഫേമിന്റെ പ്രാഥമിക ബിസിനസ്സ് എന്നത് ഓഹരി വ്യാപാരം, ഇറക്കുമതി, കയറ്റുമതി പ്രവർത്തനങ്ങൾ, വിതരണ, വിപണന കൺസൾട്ടൻസി സേവനങ്ങൾ എന്നിവയാണ്.
ഓർക്കുക, വൈദ്യുതി മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളോ യാതൊരു മുൻ പരിചയവുമില്ലാത്ത ഈ ഫേമിന് 2.1 മെഗാവാട്ട് കാറ്റാടി ഊർജ്ജ നിലയത്തിനുള്ള അപേക്ഷയിൽ വായു വേഗത്തിൽ ആണ് വായ്പ അനുവദിക്കാനുള്ള തീരുമാനം പാസ്സായത് .

💥 ടെമ്പിൾ എന്റർപ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും കുസും ഫിൻ‌സെർവ് എന്ന പരിമിത ബാധ്യതാ പങ്കാളിത്ത ഫേമിന്റെയും ഡയറക്ടർ ആരെന്ന് അറിയണ്ടേ?
ജയ് അമിത് ഷാ.
2014 മുതൽ 2020 വരെ ബിജെപിയുടെ പ്രസിഡന്റ്‌ ആയിരുന്ന, ഇപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി ആയ അമിത് ഷായുടെ മകൻ.

💥 ഒരു പാർട്ടി സെക്രട്ടറിയുടെ മകൻ വർഷങ്ങൾക്ക് മുൻപ് ഒരാൾക്ക് 5 ലക്ഷം കൊടുത്തത് അന്വേഷിച്ച് അയാളെ അറസ്റ്റ് ചെയ്ത ഇഡി എന്ന എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പറഞ്ഞ കോടികളുടെ മണി ലോണ്ടറിങ് കാണുകയോ അറിയുകയോ ചെയ്യുന്നുണ്ടാവില്ലായിരിക്കും അല്ലെ?
അറിയുമായിരുന്നെങ്കിൽ എപ്പോഴേ ആക്ഷൻ എടുത്തേനേ. അല്ലെ?
Dr Shanavas AR