പ്ലീസ്, ഒന്ന് അങ്ങോട്ട്‌ മാറിയിരുന്നു മോങ്ങണം മിസ്റ്റർ പ്രബുദ്ധ മലയാളി

84

Dr Shanavas AR

ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ രണ്ടു പെൺമക്കളെ കലിയുഗം കഴിഞ്ഞ് സത്യയുഗം ആരംഭിക്കുമ്പോൾ പുനർജനിക്കും എന്ന വിശ്വാസത്താൽ ബലിയർപ്പിച്ച ഉയർന്ന വിദ്യാഭ്യാസമുള്ള മാതാപിതാക്കളെ കുറച്ചുള്ള വാർത്ത കേട്ടപ്പോൾ നിങ്ങൾ ഞെട്ടിയോ? രോഷം അണപ്പൊട്ടി ഒഴുകിയോ?
എല്ലാം കഴിഞ്ഞെങ്കിൽ താഴോട്ട് വായിക്കുക.

❓️വിദ്യാഭ്യാസം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
സാംസ്കാരികമായി ഉയർന്ന തലത്തിൽ ചിന്തിക്കുക, പറയുക, പ്രവർത്തിക്കുക.
അത് നേടാൻ കഴിഞ്ഞില്ല എങ്കിൽ കൊട്ടിഘോഷിക്കപ്പെട്ട നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചടുക്കേണ്ടതല്ലേ?
⭕️ വിദ്യാഭ്യാസവും വിവരവും തമ്മിൽ അത്ര വലിയ ബന്ധമൊന്നുമില്ല . പരീക്ഷ പാസ്സാവാൻ പഠിച്ചാൽ മതി. പഠിച്ചതൊന്നും വിശ്വസിക്കണം എന്നില്ല. ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയാളും ഒരു പക്ഷേ മനുഷ്യനെ ദൈവം സൃഷ്ടിച്ചതാണെന്നു തന്നെയായിരിക്കും വിശ്വസിക്കുന്നുണ്ടാവുക.
⭕️ കുട്ടികളെയും വിദ്യാർത്ഥികളെയും പത്താം നൂറ്റാണ്ടിലെ കാര്യങ്ങളും, പുരാണ കഥകളും സൈനും, റ്റാനും, കോസും, ലോകരിതമിക് ടേബിളും, ഗുണന പട്ടികകളും, മഹാകവികളുടെ കവിതകളും കാണപ്പാടം പഠിപ്പിച്ചോളൂ…
പക്ഷേ ആക്കൂട്ടത്തിൽ ശാസ്ത്ര ബോധവും, ട്രാഫിക് നിയമങ്ങളും, സെക്സ് വിദ്യാഭ്യാസവും, ഭരണ ഘടനയും കൂടി പഠിപ്പിക്കുക. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശബ്ദമുയർത്താൻ കൂടി അവരെ പ്രാപ്തരാക്കുക.
💥 ജ്യോതിഷവും കൈനോട്ടവും ശാസ്ത്ര വിഷയമായി പഠിപ്പിക്കുന്ന രാജ്യത്ത്
💥 ഡോക്ടർമാരുടെ തുടർവിദ്യാഭ്യാസ പരിപാടിയിൽ കപട സന്യാസിമാർ ക്ലാസ്സ്‌ എടുക്കുന്ന രാജ്യത്ത്
💥 പണ്ടത്തെ മഹർഷിമാരുടെ ദിവ്യ ദൃഷ്ടി ഉപയോഗപ്പെടുത്തി ആണ് പിൽക്കാലത്തു ടിവി കണ്ടു പിടിച്ചതെന്നും ഗണേശ ദൈവം പ്ലാസ്റ്റിക് സർജറിയുടെ ഉദാഹരണമാണെന്നും കർണൻ ജനിച്ചത് ജനറ്റിക് എഞ്ചിനീയറിംഗ് വഴി ആണെന്നും പറയുന്ന പ്രധാന മന്ത്രി ഭരിക്കുന്ന രാജ്യത്ത്
💥 ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണ് എന്ന് ഒരു വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ആൾ പറയുന്ന രാജ്യത്ത്
💥 ചാണകവും ഗോ മൂത്രവും കാൻസർ സുഖപ്പെടുത്തും എന്ന് ഒരു ജനപ്രതിനിധി പറയുന്ന രാജ്യത്ത്
💥 ഇന്റർനെറ്റ്‌, സാറ്റ്ലൈറ്റ് എന്നിവ മഹാഭാരത സമയത്തു ഉണ്ടായിരുന്നു എന്ന് ഒരു സംസ്ഥാന മുഖ്യമന്ത്രി പറയുന്ന രാജ്യത്ത്
💥 പണ്ട് ഒരു മഹർഷി അണ്വായുധ പരീക്ഷണം നടത്തി എന്ന് ഒരു എംപി പറയുന്ന രാജ്യത്ത്
✅️ പിന്നെന്ത് കോപ്പ് നടക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?
✅️ ഇനി ഇതൊക്കെ കണ്ടു നിൽക്കുന്ന മലയാളികളോടാണ്…
⭕️ മത മേലധികാരി എന്ന് സ്വയം പ്രഖ്യാപിച്ച ആൾ ഊതി തുപ്പിയ വെള്ളം കുടിക്കുന്ന വിശ്വാസികളുള്ള ഈ നാട്ടിൽ
⭕️ ഭൂലോക ഊളകളായ മോഹനൻ നായർക്കും ജേക്കബ് വടക്കാഞ്ചേരിക്കും ചികിത്സ(?) എന്ന ഉടായിപ്പ് നൽകി കൊല്ലാൻ ഉറ്റവരെയും ഉടയവരെയും വിട്ട് കൊടുക്കാൻ ഒരു ഉളുപ്പുമില്ലാത്ത മലയാളി
⭕️ കല്യാണത്തിന് മനഃപൊരുത്തം നോക്കാതെ എവിടെയോ കിടക്കുന്ന ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം നോക്കുന്ന മലയാളി
⭕️ വീട് വെക്കാൻ കഞ്ഞി മൂല തിരയുന്ന മലയാളി
⭕️ ചൊവ്വ എന്ന എങ്ങോ ഉള്ള ഒരു ഗ്രഹം കാരണം ജീവിതം തന്നെ താറുമാറായ ആളുകൾ ഉള്ള മലയാള നാട്ടിൽ
⭕️ രാഹുകാലം നോക്കി ശുഭ കാര്യങ്ങൾ ചെയ്യുന്ന മലയാളി
⭕️ മുട്ടിന് മുട്ടിന് ആൾ ദൈവങ്ങളും അവരെ ഭ്രാന്തമായി ആരാധിക്കുന്ന ലക്ഷകണക്കിന് മരപാഴുകളുമുള്ള ഈ നാട്ടിൽ
⭕️ ആർത്തവം ഇപ്പോഴും ആശുദ്ധമാണെന്ന് കരുതുന്ന ലക്ഷങ്ങൾ ഉള്ള ഈ നാട്ടിൽ
⭕️ കൃപാസനം പത്രം അരച്ച് കലക്കി കുടിച്ചാൽ അസുഖം മാറുമെന്ന് വിശ്വസിക്കുന്ന എഡ്യൂക്കേറ്റഡ് വിഡ്ഢികൾ ഉള്ള ഈ മലയാള നാട്ടിൽ
✅️ അങ്ങനെ ഉള്ള മലയാളികളെ, നിങ്ങൾ ദയവു ചെയ്ത് അന്ധ വിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഗീർവാണം അടിക്കരുത്…
പ്ലീസ്, ഒന്ന് അങ്ങോട്ട്‌ മാറിയിരുന്നു മോങ്ങണം മിസ്റ്റർ പ്രബുദ്ധ മലയാളി…