Truth
സർക്കാർ ഖജനാവിൽ നിന്ന് കിട്ടാവുന്നത്ര ഊറ്റും, എല്ലാം കാക്കാമാർ കൊണ്ട് പോകുന്നേ എന്ന നിലവിളി ശബ്ദമിടും
സർക്കാർ ഖജനാവിൽ നിന്ന് കിട്ടാവുന്നത്ര ഊറ്റിയെടുക്കും. എല്ലാം കാക്കാമാർ കൊണ്ട് പോകുന്നേ എന്ന നിലവിളി ശബ്ദമിടും..
165 total views

സർക്കാർ ഖജനാവിൽ നിന്ന് കിട്ടാവുന്നത്ര ഊറ്റിയെടുക്കും. എല്ലാം കാക്കാമാർ കൊണ്ട് പോകുന്നേ എന്ന നിലവിളി ശബ്ദമിടും..
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് സർക്കാർ ഉത്തരവായി. 2019 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധനവ്. ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം 750 രൂപയായിരുന്നത് 8500 രൂപയായി വര്‍ധിപ്പിച്ചു. ഏറ്റവും കൂടിയ അടിസ്ഥാനശമ്പളം 41,500 രൂപയാണ്. മറ്റു ആനുകൂല്യങ്ങളും ഇതിനനുസരിച്ച് വര്‍ധിച്ചിട്ടുണ്ട്.
25 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങള്‍ക്കും വരുമാനത്തിന്റെ 50% ശമ്പളത്തിനായി ചിലവഴിച്ചിട്ടും തികയാതെ വരുന്ന തുക സര്‍ക്കാര്‍ ഗ്രാന്റായി അനുവദിക്കും.3 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളം പൂര്‍ണമായും സര്‍ക്കാര്‍ ഗ്രാന്റില്‍ നിന്നും അനുവദിക്കും. ശമ്പളപരിഷ്കരണം വഴി ഒരു വര്‍ഷം ഏകദേശം 25 കോടിയിലേറെ രൂപയുടെ അധികബാധ്യത സര്‍ക്കാരിന് ഉണ്ടാകും.
💢 ഇനി ഒന്ന് കണ്ണടച്ചിരിക്കുക . ഇനി ക്ഷേത്രങ്ങള്‍ എന്നതിന്റെ സ്ഥാനത്ത് മുസ്ലിം പള്ളികൾ എന്ന് ഒന്ന് ആലോചിക്കുക. കണ്ണ് തുറന്നോളൂ…ഞെട്ടിയില്ലേ? ഞെട്ടി തരിച്ചില്ലേ? അങ്ങനെ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു കഥ?
💢 കേരളത്തിലെ മദ്രസകളുടെ കള്ള കണക്കെടുപ്പ് നടത്തി അവിടത്തെ ഉസ്താദ്മാരുടെ ശമ്പളം സർക്കാരാണ് കൊടുക്കുന്നത് എന്ന ഗീബൽസിയൻ കള്ളം ജന്മഭൂമിയും കുറെ മരപ്പാഴുകളും പടച്ചു വിട്ടിട്ട് അധികം ദിവസമൊന്നും ആയിട്ടില്ല. അതെന്താ ജന്മഭൂമിക്കും ആ ഊള വാർത്ത ഏറ്റു പിടിച്ച മരപ്പാഴുകൾക്കും ഇപ്പോൾ ഒന്നും പറയാനില്ലേ? ഇപ്പോൾ നികുതി പണത്തിന്റെ പോക്കിൽ ഇവർക്കാർക്കും ഒരു സങ്കടവും ഇല്ലേ?
💢 ഓർക്കുന്നുണ്ടോ, ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ എടുത്ത് പുട്ടടിക്കുന്നു എന്ന് ശശികല എന്ന വിഷകല പണ്ട് ഒരു നുണ ബോംബ് പൊട്ടിച്ചിരുന്നത്? അത് ദയനീയമായി സോഷ്യൽ മീഡിയയിൽ പൊളിച്ചടുക്കപ്പെട്ടതായിരുന്നു.
💢 ഇതിപ്പോൾ കാക്കമാരുടെ കാര്യം അല്ലാത്തത് കൊണ്ട് കേരളം രക്ഷപെട്ടു.
10 പൈസ ദേവസ്വം ബോർഡ് അക്കൗണ്ടിൽനിന്ന് ഇന്ന് ബോർഡിൽനിന്ന് ഇന്നുവരെ പൊതു ഖജനാവിലേക്ക് എടുത്തിട്ടില്ല. തിരിച്ച് ലക്ഷങ്ങൾ പൊതുഖജനാവിൽനിന്ന് ഇന്ന് ഗ്രാൻഡ് ആയി നൽകിയിട്ടുമുണ്ട്. കൃത്യമായ കണക്കും രേഖയുണ്ട്. ആർക്കും ഒരു വിവരാവകാശപ്രകാരം അത് സംഘടിപ്പിക്കാൻ കഴിയും.
166 total views, 1 views today