ഇതിനെയാണോ മൾട്ടിപ്പിൾ ഡാഡി ഡിസോഡർ എന്ന് വിളിക്കുന്നത്?

81

Dr Shanavas AR

ഇന്ത്യൻ മണി സുമാർ 6000 രൂപ ചിലവുള്ള കോവിഡ് പിസിആർ ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രം നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് നാട്ടിൽ എത്തിയതിന് ശേഷം എയർപോർട്ടിൽ 1800 രൂപയുടെ ഒരു കോവിഡ് പിസിആർ ടെസ്റ്റ് കൂടി കേന്ദ്ര സർക്കാർ നിർബന്ധമാക്കി. ( ശരിക്ക് കേട്ടോളൂ, കേന്ദ്ര സർക്കാർ ).72 മണിക്കൂറിനിടെയുള്ള കോവിഡ് നെഗറ്റീവ് പിസിആർ റിസൾട്ട് ഉണ്ടെങ്കിൽ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിക്കൂ എന്നിരിക്കെ ഈ ടെസ്റ്റ്‌ റിസൾട്ടിന് പുറമേ നാട്ടിൽ എത്തി എയർപോർട്ടിൽ 1800 രൂപ കൊടുത്ത് വീണ്ടും പരിശോധന നടത്തണം എന്നർത്ഥം.

ഇനി ഓർമ്മകൾ ശകലം പുറകിലേക്ക് ഒന്ന് റീവൈൻഡ് ചെയ്യൂ — ഒരു 9 മാസങ്ങൾ മുൻപ്, ഇവിടെ കൊറോണ കേസുകൾ ഏകദേശം പൂജ്യം ആയി നിന്ന സമയത്ത്, നാട്ടിലേക്ക് വരുന്ന പ്രവാസികൾ ഏകദേശം1200 ഇന്ത്യൻ രൂപ ചിലവുള്ള കോവിഡ് റാപ്പിഡ് ടെസ്റ്റ് ( നോട്ട് ദി പോയിന്റ് — പിസിആർ പോലുമല്ല, വെറും റാപ്പിഡ് ടെസ്റ്റ്‌ ) നടത്തണം എന്ന് പിണറായി പറഞ്ഞപ്പോൾ “ജോലിയും കൂലിയും ഇല്ലാത്തത് കൊണ്ട് പട്ടിണിയാണ്, മൊബൈൽ വിറ്റാണ് വിജയാ നമ്മൾ നാട്ടിലേക്ക് വരുന്നത്” എന്ന് പറഞ്ഞവരെ ഓർമ്മയില്ലേ?

അന്ന് “പട്ടിണിയാണ് വിജയാ” എന്ന് നിലവിളിച്ച് കരഞ്ഞ കെഎംസിസി ക്കാർക്കും, പച്ചപ്പട ഗ്രൂപ്പുകൾക്കും, ഫേസ്ബുക് സിംഹങ്ങൾക്കും ഇപ്പോൾ കരച്ചിലില്ല, പട്ടിണിയില്ല, ജോലിയില്ലാത്തതിന്റെ പ്രശ്നങ്ങളില്ല, നിലവിളിയുമില്ല. കാരണം ഇപ്പോൾ പറഞ്ഞത് മോഡിയാണല്ലോ അല്ലാതെ പിണറായി വിജയൻ അല്ലല്ലോ നിലവിളിക്കാൻ. ബൈ ദുഫായ്, ഇതിനെയാണോ മൾട്ടിപ്പിൾ ഡാഡി ഡിസോഡർ എന്ന് വിളിക്കുന്നത്?