കെഎസ്ഇബി യുടെ താരിഫ് നിശ്ചയിക്കുന്നത് മന്ത്രിയോ മന്ത്രിസഭയോ അല്ല

0
147
Dr Shanavas AR
* പ്രശസ്ത നടൻ ശ്രീ. മണിയൻപിള്ള രാജുവിന് ലഭിച്ച വലിയ തുകയ്ക്കുള്ള ബില്ലിന് തത്സമയ വിശദീകരണവുമായി കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ എൻ എസ് പിള്ള ഏഷ്യാനെറ്റ് ന്യൂസിൽ പറയുന്നത് എല്ലാവരും കണ്ട് കാണും.
* വലിയ വിവാദം ആയപ്പോൾ ശ്രീ എൻ എസ് പിള്ള അതിന്റെ കംപ്ലീറ്റ് വിശദീകരണവുമായി ഒരു വീഡിയോ ഇട്ടിരുന്നു. ( വീഡിയോ )

1) കെഎസ്ഇബി യുടെ താരിഫ് നിശ്ചയിക്കുന്നത് മന്ത്രിയോ മന്ത്രിസഭയോ അല്ല. അവർക്ക് അത് റെഗുലേറ്ററി അതോറിറ്റിക്ക് കൊടുക്കാനേ പറ്റൂ. റെഗുലേറ്ററി അതോറിറ്റി ആണ് റേറ്റ് കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുന്നത്.

2) റെഗുലേറ്ററി അതോറിറ്റി അറിയാതെ ഒരു രൂപ പോലും കെഎസ്ഇബി ക്ക് പിരിക്കാൻ കഴിയില്ല.
3) ഇപ്പോൾ റെഗുലേറ്ററി അതോറിറ്റി റേറ്റ് കൂട്ടിയിട്ടില്ല.
4) കെഎസ്ഇബി ക്ക് ഉപയോഗിക്കാത്ത ഒരു യൂണിറ്റിന് പോലും ചാർജ് ചെയ്യാൻ പറ്റില്ല.
5) ഏറ്റവും കൂടുതൽ കറന്റ് ഉപയോഗിക്കുന്ന മാസങ്ങൾ ആണ് ഏപ്രിൽ, മെയ്‌. കാരണം ചൂട് സമയമാണ് . ഈ സമയം ലോക്ക്ഡൌൺ കാരണം ആളുകൾ വീട്ടിൽ തന്നെ ആയത് കൊണ്ട് ഉപയോഗം പിന്നെയും കൂടുകയെ ഉള്ളൂ.
6) നിങ്ങളുടെ റീഡിങ് എടുക്കാൻ പറ്റാതെ വരിക (കൊറോണ കാരണം ) അല്ലെങ്കിൽ എടുക്കാൻ വരുമ്പോൾ വീട് പൂട്ടി ഇരിക്കുക ആണെങ്കിൽ ഡിസി (ഡോർ ക്ലോസ്ഡ് ) എന്ന് മാർക്ക് ചെയ്യും. എന്നിട്ട് കഴിഞ്ഞ 3 ബില്ലിന്റെ ആവറേജ് എടുത്തു ബിൽ ഓൺലൈൻ ആയി അയച്ചു കൊടുക്കും.
ഓർക്കുക, ഇവിടെ ഉപയോഗിച്ച യൂണിറ്റ് അടിസ്ഥാനത്തിൽ അല്ല ബില്ല് കൊടുത്തത്.
7) പ്രതിമാസ നിരക്കിലാണ് കെഎസ്ഇബി ബിൽ ചെയ്യുന്നത്. റീഡിങ് എടുക്കുന്നത് പക്ഷേ ഒരു മാസത്തിൽ അല്ല, 60 ദിവസം കൂടുമ്പോഴാണ് . ചിലപ്പോൾ റീഡിങ് എടുത്തത് വൈകി ആകാം —

അതായത് 65 ഓ , 70 ഓ 75 ദിവസമോ ആയേക്കാം.

ഉദാഹരണത്തിന്
ഒരാൾ ഉപയോഗിച്ച യൂണിറ്റ് — 500
അയാളുടെ റീഡിങ് ഏപ്രിൽ 1 – ജൂണ് 14 വരെ . അതായത് മൊത്തം 75 ദിവസം.
STEP 1 : മൊത്തം ദിവസത്തെ 30 കൊണ്ട് ഹരിക്കുന്നു. അപ്പോൾ കിട്ടുന്നതിൽ നിന്നും മൊത്തം എത്ര മാസത്തെ എന്ന് മനസ്സിലാകുന്നു.
അതായത് 75÷ 30=2.5 മാസം.
STEP 2: ബില്ലിലുള്ള ഉപയോഗിച്ച യൂണിറ്റിനെ ഈ കിട്ടിയ 2.5 കൊണ്ട് ഹരിക്കുന്നു.
അതായത് 500 ÷ 2.5= 200 യൂണിറ്റ്, ഒരു മാസത്തിൽ ഉപയോഗിച്ചു.
STEP 3: ഒരു മാസത്തെ താരിഫ് കാൽകുലേറ്റ് ചെയ്യുക, അതായത് എനർജി ചാർജ് കൂട്ടുക.
അതിന് ടെലിസ്കോപിക് ബില്ലിംഗ്, നോൺ ടെലിസ്കോപിക് ബില്ലിംഗ് അറിയണം. (ചിത്രം 1 കാണുക )
* ടെലിസ്കോപിക് ബില്ലിംഗ്: പ്രതിമാസം 250 യൂണിറ്റ് വരെ 5 സ്ലാബുകൾ ആയി തിരിച്ചാണ് ഈ രീതിയിൽ കൂട്ടുന്നത്.
ഉപയോഗം കൂടുന്നതിന് അനുസരിച്ച് എനർജി ചാർജ് കൂടി വരുന്ന രീതിയാണ് ഇത്.
ആദ്യ 50 യൂണിറ്റിന് — 3.15 രൂപ/ യൂണിറ്റിന്.
51-100 യൂണിറ്റിന് — 3.70 രൂപ / യൂണിറ്റിന് .
101-150 യൂണിറ്റിന് — 4.80 രൂപ / യൂണിറ്റിന് .
151-200 യൂണിറ്റിന് — 6.40 രൂപ / യൂണിറ്റിന് .
201-250 യൂണിറ്റിന് — 3.70 രൂപ / യൂണിറ്റിന് .
* നോൺ ടെലിസ്കോപിക് ബില്ലിംഗ്: പ്രതി മാസം 250 യൂണിറ്റ് കടന്നാൽ ഈ ആനുകൂല്യം ലഭിക്കില്ല. മൊത്തം യൂണിറ്റിനും ഒറ്റ വില ആയിരിക്കും.
0- 300 യൂണിറ്റ് വരെ 5.80 രൂപ വെച്ച് മൊത്തം യൂണിറ്റിനും നൽകണം.
0- 350 വരെ 6.60 രൂപ വെച്ച് മൊത്തം യൂണിറ്റിനും നൽകണം.
0- 400 വരെ 6.90 രൂപ വെച്ച് മൊത്തം യൂണിറ്റിനും നൽകണം.
0- 500 വരെ 7.10 രൂപ വെച്ച് മൊത്തം യൂണിറ്റിനും നൽകണം.
500 ന് മുകളിൽ 7.90 വെച്ച് മൊത്തം യൂണിറ്റിനും നൽകണം.
* നമ്മുടെ ഉദാഹരണത്തിൽ ഒരു മാസം ഉപയോഗിച്ചത് 200 യൂണിറ്റ്. 250 യൂണിറ്റിൽ താഴെ ആയത് കൊണ്ട് ടെലിസ്കോപ്പിക് ബില്ലിംഗ് ആണ്.
ആദ്യ 50 യൂണിറ്റിന് — 3.15 രൂപ/ യൂണിറ്റിന് = 50×3.15= 157.50 രൂപ.
51-100 യൂണിറ്റിന് — 3.70 രൂപ / യൂണിറ്റിന് = 50×3.70= 185 രൂപ.
101-150 യൂണിറ്റിന് — 4.80 രൂപ / യൂണിറ്റിന് = 50 × 4.80= 240 രൂപ.
151-200 യൂണിറ്റിന് — 6.40 രൂപ / യൂണിറ്റിന് = 50× 6.4 = 320 രൂപ.
മൊത്തം എനർജി ചാർജ്
= 157.50 + 185+ 240+ 320
= 902.50 രൂപ.
STEP 4 : ഒരു മാസത്തെ എനർജി ചാർജിൽ നിന്നും മൊത്തം മാസത്തെ എനർജി ചാർജ് കണ്ടു പിടിക്കുക.
ഇതിന് ഒരു മാസത്തെ എനർജി ചാർജിനെ മൊത്തം മാസം (step 1 ഇൽ കണ്ടു പിടിച്ചത് ) കൊണ്ട് ഗുണിക്കുക.
* നമ്മുടെ ഉദാഹരണത്തിൽ ഒരു മാസത്തെ എനർജി ചാർജ് 902.50 രൂപ x 2.5 = 2256.25 രൂപ.
അതായത് റീഡിങ് എടുക്കാൻ വൈകുന്നത് കൊണ്ട് സ്ളാബ് മാറുന്നില്ല.
STEP 5 : തീരുവ കാൽകുലേറ്റ് ചെയ്യുക.
ഇത് മൊത്തം എനർജി ചാർജിന്റെ 10% ആണ് .
* നമ്മുടെ ഉദാഹരണത്തിൽ മൊത്തം എനർജി ചാർജ് = 2256.25 രൂപ.
അതിന്റെ 10% = 225.62 രൂപ തീരുവ.
step 6 : ഫിക്സഡ് ചാർജ് കൂട്ടുക.
അത് സിംഗിൾ ഫേസിനും 3 ഫേസിനും വിത്യാസമാണ്.( ചിത്രം 1 നോക്കുക )
3 ഫേസ് ആണെന്ന് വിചാരിക്കുക, അപ്പോൾ 90+90+100+100=380 രൂപ.
step 7 : മീറ്റർ വാടക + അതിന്റെ 18% ജിഎസ്ടി.
3 ഫേസിന് മീറ്റർ വാടക, 30 രൂപ + 18% ജിഎസ്ടി, 5.40
അപ്പോൾ മൊത്തം ബിൽ എന്നത്
മൊത്തം എനർജി ചാർജ് + തീരുവ + ഫിക്സഡ് ചാർജ് + മീറ്റർ വാടക + മീറ്റർ വാടകയുടെ 18% ജിഎസ്ടി.
2256.25+ 225.62+ 380+30 + 5.40 = 2897.30 രൂപ.
# ഇനി മുകളിലത്തെ ഉദാഹരണത്തിൽ 500 യൂണിറ്റിന് പകരം 650 യൂണിറ്റ് എന്ന് വിചാരിക്കുക.
അപ്പോൾ 650 ÷ 2.5 =260 യൂണിറ്റ്, ഒരു മാസം.
അപ്പോൾ നോൺ ടെലിസ്കോപിക് ബില്ലിംഗ് ആകും.
അതായത് 260 × 5.80 = 1508 രൂപ ഒരു മാസം.
അപ്പോൾ 2.5 മാസത്തേക്ക് — 1508× 2.5 = 3770 രൂപ ആകും.
ഇതിന്റെ തീരുവ — 377 രൂപയാണ്.
അപ്പോൾ മൊത്തം ബിൽ — 3770+377+ 110(ഫിക്സഡ് ചാർജ് )+ 30+5.40 = 4292.40 ആകും.
# ഇനി മണിയൻ പിള്ളയുടെ കാര്യത്തിൽ സംഭവിച്ചത്.
ഏപ്രിൽ തുടക്കത്തിൽ ആയിരുന്നു റീഡിങ് എടുക്കേണ്ടത്. അന്ന് കൊറോണ ലോക്ക് ഡൌൺ കാരണം റീഡിങ് എടുത്തില്ല. പിന്നെ ജൂൺ മാസത്തിൽ ആണ് റീഡിങ് എടുത്തത്.
അത് പ്രകാരം 5291 യൂണിറ്റ് അദ്ദേഹം ഉപയോഗിച്ചു. ഇത് പക്ഷേ 4 മാസത്തെയാണ്.
5291÷ 4= 1322.75 യൂണിറ്റ് ഒരു മാസം.
1322.75 യൂണിറ്റ് ആകുമ്പോൾ നോൺ ടെലിസ്കോപിക് ബില്ലിംഗ് ആകും (ചിത്രം 1, നോക്കുക ).
7.90 ആണ് യൂണിറ്റ് ചാർജ്. അപ്പോൾ ഒരു മാസത്തെ എനർജി ചാർജ് 1322.75 ×7.90 = 10449.72.
4 മാസത്തെ എനർജി ചാർജ് = 10449.72 × 4 = 41,799 രൂപ എനർജി ചാർജ് മാത്രമാകും.
ഇനി ഇങ്ങനെ കാൽകുലേറ്റ് ചെയ്യുന്ന എമൗണ്ടിൽ നിന്നും നേരത്തെ അടച്ച ഡോർ ലോക്കഡ്‌ സംഖ്യ കുറച്ച് അടച്ചാൽ മതി.
# നിങ്ങൾക്ക് തന്നെ നിങ്ങളുടെ ബിൽ ഇപ്രകാരം കാൽകുലേറ്റ് ചെയ്യാം. കൂടുതൽ വാങ്ങിയിട്ടുണ്ടെങ്കിൽ അത് റീഫണ്ട് കിട്ടും.
കാര്യമറിയാതെ കെഎസ്ഇബി യെ വിമർശിക്കുന്നതിൽ അർത്ഥമില്ല.
ന്യായീകരണ ചാപ്പ അടിക്കാൻ നിൽക്കുന്നവരോട് സംവാദത്തിനില്ല. അല്ലാതെ ജെനുവിൻ ആയിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സംശയം തീർക്കാൻ ശ്രമിക്കാം. ബിൽ സഹിതം പോസ്റ്റുക.
Previous articleആവര്‍ത്തിക്കപെടേണ്ട ചിത്രങ്ങള്‍
Next articleശപിച്ചാല്‍ ഫലിക്കുമോ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.