ഇങ്ങനെ പറക്കി കൂട്ടാൻ ഇത്രേം മാത്രം കുപ്പീം കവറും എങ്ങിനെ കിട്ടുന്നോ എന്തോ?

273

എഴുതിയത്  : Dr. Shanavas AR

* സ്ഥലം: മഹാബലിപുരം കടപ്പുറം.

* സന്ദർശ്ശകർ : ചൈനീസ്‌ പ്രസിഡന്റ് ഷി ജിൻപിങ്‌, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി.

* 1 മാസമായിട്ട്‌ സന്ദർശകർക്ക്‌ കർശ്ശന നിയന്ത്രണം.

* 10 ദിവസമായിട്ട്‌ കടപ്പുറത്ത്‌ ഒരു ഈച്ചക്ക് പോലും പ്രവേശനമില്ല.

* 1 ആഴ്ചയായിട്ടുള്ള പൂർണ്ണ നിരോധനാഞ്ജ.

* 10 മീറ്റർ ഇടവിട്ട്‌ സെക്യൂരിറ്റി ചെക്കിംഗ്‌ വിത്ത്‌ സിസി ടിവി ക്യാമറ.

* 5000 വാട്ട് ലൈറ്റിൽ കടപ്പുറം മൊത്തം പ്രകാശ പൂരിതം.

* ഒരു പുൽകൊടി പോലും കടപ്പുറത്ത്‌ വരാതെ നോക്കാൻ നാഷണൽ സെക്യുരിറ്റി ഗാർഡുകളും സുരക്ഷാ സേനയും.

എന്നിട്ടും ഇങ്ങനെ പറക്കി കൂട്ടാൻ ഇത്രേം മാത്രം കുപ്പീം കവറും എങ്ങിനെ കിട്ടുന്നോ എന്തോ? എന്തൊരു പ്രഹസനമാണ്.കേന്ദ്ര ഗവണ്മെന്റിന്റെ തന്നെ നഗരവികസന മന്ത്രാലയം നിയോഗിച്ചതും ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ ചെയ്തതുമായ ഒരു സർവേയാണ് ‘സ്വച്ഛ് സർ‌വേക്ഷൻ’ (Swachh Survekshan). ശുചിത്വവും വൃത്തിയും അവലോകനം ചെയ്യുന്നതിന് 10 ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള 53 നഗരങ്ങളും സംസ്ഥാന തലസ്ഥാനങ്ങളും ഉൾപ്പെടെ 75 പ്രധാന മുനിസിപ്പാലിറ്റികളിൽ നടത്തിയ സർവേയാണിത്. 2016 ജനുവരി 5 നാണ് സർവേ ആരംഭിച്ചത്. ഇതിൽ ഏറ്റവും വൃത്തികെട്ട പത്തു സ്ഥലങ്ങളിൽ ഒന്ന് മോഡിയുടെ സ്വന്തം മണ്ഡലമായ വാരണാസിയാണ്. അവിടെ ഇത് നടത്തിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.

ഒരു ഭരണാധികാരി എന്ന നിലയിൽ തികഞ്ഞ പരാജയമാണു മോഡി. രാജ്യം സാമ്പത്തികമായി തകർന്ന് തരിപ്പണമായി. ബാങ്കുകൾ നഷ്ടം നികത്താനായി ലയിപ്പിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ ആക്രി വിലക്ക് വിൽക്കുന്നു. തൊഴിലില്ലായ്‌മ സകല കലാ റെക്കോർഡിൽ. എന്ത്‌ ചെയ്യണമെന്നറിയാതെ സർക്കാർ നട്ടം തിരിയുകയാണ്.

എന്തെങ്കിലും ഗിമ്മിക് കാണിച്ചു ജനങ്ങളുടെ ശ്രദ്ധ തിരിച്ച്‌ വിടുക എന്ന തന്ത്രം എന്നും മോഡി പയറ്റിയിട്ടുണ്ട്‌, അതല്ലാതെ മറ്റൊന്നുമല്ല ഇതും.ഇനി ഇങ്ങനെ ചെയ്യണമെങ്കിൽ തന്നെ എന്തിനാണു ചൈനീസ്‌ പ്രസിഡണ്ട്‌ വന്നപ്പോൾ ഇത്‌ ചെയ്യുന്നത്? ലോക മാധ്യമങ്ങളിൽ എന്റെ തല എന്റെ ഫിഗർ എന്ന നിലയിലുള്ള വാർത്ത വരാൻ വേണ്ടി മാത്രമാണ്.

NB: ഇനി സാമ്പത്തിക തകർച്ച രൂക്ഷമായത് കൊണ്ട് ആക്രി പെറുക്കി ആയാലും ജീവിക്കണം എന്നുള്ള വലിയ സന്ദേശമാണ് തരാൻ ഉദ്ദേശിച്ചത് എങ്കിൽ അത് ഒരു മഹത്തായ കാര്യം തന്നെയാണ്.