Connect with us

Health

ഈ അടുത്തകാലത്തു ഉരുത്തിരിഞ്ഞ മാരകരോഗമാണ് IDIOT syndrome, നിങ്ങൾക്കും അതുണ്ടോ ?

ഈയൊരു പത്രവാർത്ത കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ പറയണം എന്ന് തോന്നി…കൊറച്ചു ദിവസം മുമ്പാണ് കൂടെ പഠിച്ചിരുന്നൊരു കൂട്ടുകാരൻ മെസ്സേജ് അയക്കുന്നത്

 38 total views

Published

on

Dr Shibil bakkar
Markaz unaani Medical College

IDIOT Syndrome

ഈയൊരു പത്രവാർത്ത കണ്ടപ്പോൾ കുറച്ചു കാര്യങ്ങൾ പറയണം എന്ന് തോന്നി…കൊറച്ചു ദിവസം മുമ്പാണ് കൂടെ പഠിച്ചിരുന്നൊരു കൂട്ടുകാരൻ മെസ്സേജ് അയക്കുന്നത്..എന്താണ് അവന്റെ മെസേജിന് ഇത്രവലിയ പ്രത്യേകത എന്നു നിങ്ങൾ ചിന്തിച്ചേക്കാം..അന്നേരം അതിനു വലിയ പ്രാധാന്യം എനിക്കും തോന്നിയിരുന്നില്ല ചങ്ങാതി എന്ന നിലയിലും സർവോപരി ഒരു ഡോക്ടർ എന്ന നിലയിലും അവന്റെ ചില പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കണ്ടു കൊടുക്കണം അതായിരുന്നു പുള്ളിയുടെ ആവശ്യം.

IDIOT Syndrome / Internet Derived Information Obstruction Treatment syndrome / cyberchondria - YouTubeഞാൻ കേസ് ഹിസ്റ്ററി ചോദിച്ചു തുടങ്ങി ആൾക്ക് Tremor in both hands ( അഥവാ ഇരു കൈകൾക്കും വിറയൽ അനുഭവപ്പെടുക ), Palpitation ( ഹൃദയമിടിപ്പ് ഫീൽ ചെയ്യുന്ന അവസ്ഥ) ഇതായിരുന്നു പ്രശ്നം പലരെയും കാണിച്ചതാണ് പല മെഡിസിനും കഴിച്ചതുമാണ് പക്ഷെ വലിയ മാറ്റം ഒന്നും ഇല്ല എന്ന പ്രശ്നം ഉന്നയിച്ചാണ് കക്ഷി എന്റെ അടുത്ത വരുന്നത്.ഞങ്ങൾ പലതും സംസാരിച്ച കൂട്ടത്തിൽ ഞാനവനോട് വെറുതെ ഒന്ന് ചോദിച്ചു നീ എപ്പോഴെങ്കിലും നിന്റെ ഈ പ്രശ്നങ്ങളൊക്കെ ഗൂഗിൾ ചെയ്ത് നോക്കിയാർന്നോ എന്ന്. മറുപടി കേട്ടപ്പോൾ, പുള്ളി ഗൂഗിളിൽ തപ്പിയപ്പോൾ കിട്ടിയ അസുഖങ്ങൾ കണ്ട് കിളിപോയാണ് എന്റെ അടുത്തേക്ക് വന്നത് എന്നെനിക്കു മനസ്സിലായി.Tremor നെ പറ്റി ചെക്ക് ചെയ്തപ്പോൾ അൽഷിമേഴ്‌സ്, ബ്രെയിൻ ട്യൂമർ, മറ്റു Nerve disorders, അതുപോലെ Palpitations നോക്കിയപ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ നീണ്ട ഒരു ലിസ്റ്റ് തന്നെയുണ്ട്😬 ഇതൊക്കെ കണ്ടാൽ ആർക്കാണ് കിളിപോകാതിരിക്കുക…എന്തായാലും ഞാൻ അവനെ കാര്യങ്ങൾ ഒക്കെ ബോധ്യപ്പെടുത്തി . ആൾക്ക് ചെറിയൊരു കൗൺസിലിംഗിന്റെ ആവശ്യമേ ശരിക്കും ഉണ്ടായിരുന്നുള്ളൂ..കൂടെ ചില മെഡിസിനും കൊടുത്തു.

ഇതൊക്കെ ഞാൻ ഇവിടെ പറയാൻ ഉള്ള കാരണം. മറ്റൊന്നും കൊണ്ടല്ല ഇതൊരു ഒറ്റപ്പെട്ട സംഭവവും അല്ല ഒരുപാട് ഡോക്ടർസിന്റെ അനുഭവമാണ് .IDIOT syndrome ( Internet Derived Information Obstruction Treatment syndrome) ഈയടുത്ത കാലത്ത് ഉരുത്തിരിഞ്ഞു വന്നൊരു അസുഖമാണിത് ..ഗൂഗിൾ നോക്കി സ്വയം അസുഖങ്ങൾ നിർണയിക്കുക നെറ്റിൽ നോക്കി സ്വന്തമായി മെഡിസിൻ വാങ്ങി കഴിക്കുക എന്നൊക്കെയാണ് ഈ അസുഖത്തിന്റെ ലക്ഷണങ്ങൾ അതായത് പ്രദമദൃഷ്‌ട്യാ നോക്കുമ്പോൾ ശരിയെന്നു തോന്നുന്നതും പിന്നീടൊന്ന് ഇരുത്തിച്ചിന്തിച്ചു നോക്കിയാൽ ഏറ്റവും അപകടരാവുമായൊരു അവസ്‌ഥ. ഇത് അധികവും കണ്ടു വരുന്നത് ഒരിത്തിരി വിദ്യാഭാസം കൂടുതൽ ഉള്ളവരിലാണ് എന്നുള്ളതാണ് ഏറ്റവും ഖേദകരമായ വസ്തുത.

ഇന്നിപ്പോൾ ലോകം മുഴുവൻ മഹാമാരിയുടെ പിടിയിലമർന്ന ഈ സമയത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളിൽ Anxiety , Depression എന്നത് പോസ്റ്റ് കോവിഡ് കോംപ്ലിക്കേഷൻ ആയി പറയുമ്പോഴും പലതും കോവിഡിന്റെ complications എന്നതിലുപരി Google ഡോക്ടറുടെ ട്രീറ്റ്‌മെന്റ് കാരണമാണെന്ന് പറയേണ്ടി വരും.പലരും ഗൂഗിൾ നോക്കി സ്വയം രോഗ നിർണയവും ട്രീറ്റ്മെന്റും നടത്തുന്നു ഫലമോ മാരകമായ മറ്റു പല കാരണങ്ങൾക്കും അത് വഴിയൊരുക്കുകയും ചെയ്യുന്നു…കത്തി കൊണ്ട് ജീവിനെടുക്കാനും ജീവൻ കൊടുക്കാനും സാധിക്കും സർജന്റെ കയ്യിലെ കത്തി ജീവൻ നൽകുമ്പോൾ ഭ്രാന്തന്റെ കയ്യിലെ കത്തി ചിലപ്പോൾ ജീവനെടുക്കും..നാം ആരാകണം എന്നത് നമുക്ക് തന്നെ തീരുമാനിക്കാം..


ഈ വിഷയത്തെ കുറിച്ചു ബിഹേവിയറൽ സൈക്കോളജിസ്റ്റ് റോബിൻ കെ മാത്യു എഴുതിയത്

IDIOT സിൻഡ്രോം –

ആളുകൾ ഓൺലൈനിൽ ലഭ്യമായ എല്ലാ മെഡിക്കൽ വിവരങ്ങളും അന്ധമായി വിശ്വസിക്കുകയും ഡോക്ടറുമായി കൂടിയാലോചിക്കാതെ അവരുടെ ചികിത്സ പെട്ടെന്ന് നിർത്തുകയും ചെയ്യുന്നതിനെയാണ് ഐഡിയറ്റ് സിൻഡ്രോം എന്ന് പറയുന്നത് .
ഇഡിയറ്റ് (ഇൻറർനെറ്റ് ഡെറിവേഡ് ഇൻഫർമേഷൻ ഒബ്സ്ട്രക്ഷൻ ട്രീറ്റ്മെന്റ്) സിൻഡ്രോം .ഇതിനെ മനശാസ്ത്രത്തിലും വൈദ്യശാസ്ത്രപരമായിയും സൈബർകോണ്ട്രിയ എന്ന് വിളിക്കുന്നു, അവിടെ ഒരാൾ ഇന്റർനെറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങളെ അന്ധമായി വിശ്വസിക്കുകയും രോഗ നിർണയം നടത്തുകയും ചികിത്സ നിർത്തുകയും ചെയ്യുന്നു. ഇൻറർനെറ്റ് ധാരാളം വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു, അത് അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു, പക്ഷേ അതിന് വല്ല്യ വിലകൊടുക്കേണ്ടി വരും. ഡോക്ടർമാർ പോലും ഇന്റർനെറ്റിൽ അറിയാത്ത കാര്യങ്ങൾ തിരയുന്നു, പക്ഷേ ഉത്തരങ്ങൾ എവിടെയാണെന്ന് തിരയേണ്ടത് എന്ന് അവർക്ക് അറിയാം.ജോൺസ് ഹോപ്കിൻസ്,വെബ് എം ഡി .സിഡിസി തുടങ്ങിയ സൈറ്റിൽ തിറയാതെ വിവരങ്ങൾ എത്തിനിക്ക് ഹെൽത് കോർട്ടിലും whatsapp ലും തിരയുമ്പോൾ പണി പാളും .

Advertisement

സൈബർ കോൺഡ്രിയ (Cyberchondria)

ഈ സൈബർ രോഗാവസ്ഥ ഏറ്റവും അധികം കഷ്ട്ടപെടുത്തുന്നത് ഇത് അനുഭവിക്കുന്ന രോഗികളെക്കാളും ഒരു പക്ഷെ ചികിസയ്ക്കിരിക്കുന്ന ഡോക്ക്ട്ടർമാരെയായിരിക്കും .ഒരാൾക്ക് ഒരു ചെറിയ തലവേദന ഉണ്ട് എന്ന് കരുതുക.അയാൾ ഗൂഗിൾ തിരയൽ നടത്തുമ്പോൾ തലവേദന എന്ന രോഗലക്ഷണമുള്ള പല രോഗങ്ങളുണ്ട്.ഉദാ ചെറിയ പനി മുതൽ ബ്രെയിൻ ട്യൂമർ വരെ.
ഈ വ്യക്തി ചെറിയ രോഗങ്ങളെയോക്കെ തള്ളി ബ്രയിൻ ട്യൂമർ എന്ന രോഗം സ്വീകരിക്കുകയും അതെ കുറിച്ച് വേവലാതി പെടുകയും,ഒരു ആശുപത്രിൽ നിന്ന് മറ്റൊന്നിലേക്ക് പ്രയാണം തുടങ്ങുകയും ചെയ്യും.(Hypochondria)

ഇവരുടെ ഈ ഇന്റർനെറ്റ് അറിവ് പലപ്പോഴും ഡോക്ക്റ്റർമാർക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് .പലപ്പോഴും രോഗി ചില രോഗ ലക്ഷങ്ങൾ ഇന്റർനെറ്റ് സെർച്ചിന്റെ അടിസ്ഥാനത്തിൽ തെറ്റായി ചികിത്സകന്റെ മുൻപിൽ അവതരിപ്പിക്കുമ്പോൾ കാര്യങ്ങൾ വഷളാകുന്നു.
മറ്റൊരു കൂട്ടം പ്രശനക്കാർ ഉണ്ട് . രോഗിക്ക് ഒപ്പം എത്തുന്ന ബന്ധുക്കൾ ആണവർ ..ഇവർ തങ്ങളുടെ “ഇന്റർനെറ്റ് മെഡിക്കൽ വിജ്ഞാനത്തിന്റെ ഭണ്ഡാരം” ഡോക്ക്റ്റർമാരുടെ മുൻപിൽ തുറന്നു വയ്ക്കും.രോഗങ്ങളെ കുറിച്ചും,മരുന്നുകളെ കുറിച്ചുമെല്ലാം അവർ വാചാലരാകും .ചിലർ സ്വന്തമായി മരുന്നുകൾ കുറിക്കുകയോ ,മാറ്റി എഴുതുകയോ ചെയ്യും .

ഇതൊരു ആകുലതാ രോഗമായി പരിണമിക്കുമ്പോൾ മാത്രമേ ഒരു മനശാസ്ത്ര സഹായം വേണ്ടിവരാറുള്ളു. ( somatic symptom Disorder,Hypochondria etc ) പക്ഷെ ഈ വിവരക്കേട് എന്തോ ഒരു മിടുക്ക് പോലെ ഒരു പാട് ആളുകൾ കൊണ്ട് നടക്കുന്നത് വൈദ്യചികിത്സയിൽ ഒരുപാട് പ്രശ്ങ്ങൾ ഉണ്ടാക്കുന്നുണ്ട്.രോഗം വന്നാൽ ഗൂഗിളിൽ നോക്കി ദയവായി രോഗനിർണ്ണയം നടത്താതെയിരിക്കുക. അഞ്ച് മുതൽ പത്തു വർഷം വരെ പഠിച്ച ,ആയിരങ്ങളെ ചികിൽസിച്ചു പരിചയം നേടിയ ഡോക്റ്റർ ഒരു മരുന്ന് എഴുതുമ്പോൾ അതിൽ അപാകത ഉണ്ടെന്ന് കണ്ടെത്താൻ മറ്റൊരു ഡോക്ക്റ്റർക്ക് മാത്രേമേ സാധിക്കൂ.

പ്രകൃതി ദത്തം :

പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പച്ച മരുന്നുകൾ-മഞ്ഞൾ,പാവയ്ക്ക,വേപ്പ് തുടങ്ങിയവയ്ക്കുള്ളിൽ ഉള്ളതും നല്ല കെമിക്കൽ തന്നെയാണ്.ഡോളോ 650 എന്ന മരുന്നിൽ പരാസിറ്റാമോൾ എന്ന ഒരു കെമിക്കൽ 650 മില്ലി ഗ്രാം മാത്രമാണ് ഉള്ളത്.എന്നാൽ പച്ച മരുന്നുകളിൽ അനേകം കെമിക്കലുകൾ ഗ്രാമുകൾ കണക്കിന്ന് ഉണ്ട്.ഇവ പലതും വേവിക്കാതെയും ,വൈദ്യ വിധി പ്രകാരം അല്ലാതെയും കഴിച്ചാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും.വാട്സ്ആപ്പിൽ വരുന്നു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ വൈദ്യ വിജ്ഞാനം ദയവ് ചെയ്തു തള്ളിക്കളയുക.

 39 total views,  1 views today

Advertisement
Advertisement
Entertainment10 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment15 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment2 days ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment3 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment4 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment4 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment7 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement