കലാപകാരികൾ തിരഞ്ഞ്‌ പിടിച്ച്‌ തല്ലുന്ന മുസ്‌ലിമിനെ സംരക്ഷിക്കാൻ ഹിന്ദു സഹോദരങ്ങൾ ചേർന്ന്‌ നിൽക്കുന്നുവെന്ന വാർത്ത തരുന്ന ആശ്വാസം ചെറുതല്ല

132
Dr Shimna Azeez
കല്യാണങ്ങൾക്ക്‌ പോലും AK47 കൊണ്ട്‌ പോയി വെടിയുതിർത്ത്‌ കളിക്കുന്നതിൽ യാതൊരു പുതുമയുമില്ലാത്ത യുപിയിൽ (സംശയമുള്ളോർക്ക്‌ യൂട്യൂബ്‌ തിരയാം), തോക്കും മാരകായുധങ്ങളും സർവ്വസാധാരണമായ സ്‌ഥലത്ത്‌, സ്വന്തം സുരക്ഷ പോലീസിനെക്കൊണ്ട്‌ ആവൂല, തന്നെ താൻ തന്നെ നോക്കണമെന്ന്‌ ജനം മനസ്സിലാക്കിയ ഒരിടത്ത്‌.
കലാപകാരികൾ തിരഞ്ഞ്‌ പിടിച്ച്‌ തല്ലുന്ന മുസ്‌ലിമിനെ സംരക്ഷിക്കാൻ ഹിന്ദു സഹോദരങ്ങൾ ചേർന്ന്‌ നിൽക്കുന്നുവെന്ന വാർത്ത തരുന്ന ആശ്വാസം ചെറുതല്ല. അവർ തുറക്കുന്ന വാതിലുകൾ ചരിത്രത്തിലെ ശ്വസിക്കുന്ന നിറക്കൂട്ടുകളാണ്‌. വല്ലാത്തൊരു ചെറുത്തു നിൽപ്പാണത്‌. നാടിന്റെ മാറ്‌ വലിച്ച്‌ കീറാൻ നോക്കുന്നവർക്കുള്ള ശക്‌തമായ താക്കീത്‌. വർഗീയവിഷം വീണ്‌ അഴുക്കാകാത്ത മണ്ണ്‌ ഇനിയും ബാക്കിയുണ്ടെന്ന പ്രതീക്ഷ. മനുഷ്യനും മനുഷ്യത്വവും ജീവിച്ചിരിപ്പുണ്ട്‌.
Advertisements