മലപ്പുറത്ത്‌ ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ !

41

Dr. Shimna Azeez

മലപ്പുറത്ത്‌ ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ !!

മനേക ഗാന്ധി, ആനക്ക്‌ ദുരന്തം സംഭവിച്ചത്‌ മലപ്പുറത്തല്ല. പാലക്കാട് ജില്ലയിലാണ്‌. ആനനൊമ്പരം അത്രക്കങ്ങ്‌ ചങ്കിൽ കൊള്ളുന്നെങ്കിൽ തറവാട്ടീന്ന്‌ ഇറക്കി കൊണ്ടു വന്ന്‌ നട്ടപ്പൊരിവെയിലത്ത്‌ നിർത്തി അവയെ ആവും വിധം പീഡിപ്പിക്കുന്ന യഥേഷ്ടം പരിപാടികൾ ഉണ്ടിവിടെ. അത്‌ കണ്ടപ്പോഴൊന്നും നിങ്ങൾക്ക് സങ്കടം വന്നീലാ? പൂരത്തിനും എഴുന്നള്ളിപ്പിനും ആന കൊള്ളുന്ന വെയിലും അതിന്‌ ഉണ്ടാകുന്ന ഭയവും സംഘർഷവുമൊക്കെ പിന്നെ കുളിർമഴയാ? അതൊന്നും കണ്ടിട്ട്‌ അന്തരംഗത്തിൽ ആന്ദോളനം ഉണർന്നില്ലാ? ഉണരൂല, അതങ്ങനാ.
ഓ… അത്‌ പിന്നെ മലപ്പുറത്തല്ലല്ലോ…
കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഈ ജില്ല ഇന്നും പിന്നിലാണ്‌. ഞങ്ങളുടെ നാട്ടിലാരും റോഡിൽ വിഷമെറിഞ്ഞ്‌ നായ്‌ക്കളേയും പക്ഷികളേയും കൊല്ലുന്നത്‌ കണ്ടിട്ടില്ല. നിങ്ങൾ പറയുന്ന വയലൻസും ഞങ്ങളുടേതല്ല. ഒരിക്കലെങ്കിലും വന്ന്‌ നോക്കണം ഹേ, ഞങ്ങൾക്കിടയിൽ. സാധിക്കുമെങ്കിൽ ഇവിടൊന്ന്‌ കഴിഞ്ഞ്‌ നോക്ക്‌ ഇത്തിരി നാൾ. എന്തറിഞ്ഞിട്ടാണാവോ മൃഗസ്‌നേഹിയുടെ മാതൃഹൃദയത്തിൽ മുറിവേറ്റത്‌ !!
കിട്ടിയ താപ്പിന്‌ ഞങ്ങടെ നെഞ്ചത്തേക്ക്‌ കയറുന്നോ?
അനാവശ്യം പറയരുത്‌. ആനയോട്‌ ചെയ്‌തത്‌ അങ്ങേയറ്റം നീചമാണ്‌. ചെയ്‌തവർ ഏത്‌ ജില്ലക്കാരായാലും രാജ്യക്കാരായാലും അന്യഗ്രഹജീവിയായാലും കൊടുംപാതകമാണത്‌.

ഏതായാലും, ഈ കളിയിൽ മലപ്പുറമില്ല. ഉണ്ടെങ്കിൽ മറ്റാരേക്കാളും മുൻപ്‌ എതിർക്കുന്നതും ഞങ്ങളാവും. വല്ലാതങ്ങ്‌ എറിയാൻ നോക്കാതെ, കറങ്ങി ചുറ്റി ആ കൊനിഷ്‌ട്‌ തലച്ചോറ്‌ സ്‌റ്റഫ്‌ ചെയ്‌ത മസ്‌തകത്തിൽ തന്നെ വന്നടിക്കും. മൃഗസ്‌നേഹം പോലും!! വിഷം ഇവിടത്തെ റോഡിലല്ല, അവിടത്തെ മനസ്സിലാണ്‌. മലപ്പുറത്തിന്റേതായതിൽ നിറഞ്ഞ അഭിമാനം മാത്രം… ഇന്നും. എന്നും.

കേരളത്തിൽ ഏകദേശം നാല്പത്തിയെട്ടു ലക്ഷം മനുഷ്യർ താമസിക്കുന്ന ജില്ലയാണ് മലപ്പുറം ..നാല് ജില്ലയുടെ ജനസംഖ്യ വരും .മുസ്ലിം ഭൂരിപക്ഷ ജില്ല ആയത് കൊണ്ട് തന്നെ ജില്ലയോട് അകാരണമായി വെറുപ്പ് സൂക്ഷിക്കുന്നവർ സംസ്ഥാനത്തിനകത്തും പുറത്തും ഉണ്ട് .ഗർഭിണിയായ ഒരു കാട്ടാന കൊല്ലപ്പെട്ട സംഭവം നടന്നത് പാലക്കാട് ജില്ലയിലാണ് .എന്നിട്ടും മലപ്പുറമാണ് പ്രതി .അടുത്തിടെ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മൂന്ന് പേർ സംഘി ഭീകരാൽ മലപ്പുറത് കൊല്ലപ്പെട്ടിട്ടുണ്ട് .ഇവിടെ നിരവധി ക്ഷേത്രങ്ങളിൽ മനുഷ്യ വിസർജ്യമടക്കം എറിഞ്ഞ കേസിൽ പിടിക്കപ്പെട്ടവർ മുഴുവൻ ആർ എസ് എസ് പ്രവർത്തകരായിരുന്നു .മലപ്പുറത്തുള്ള ജനങ്ങൾക്ക് ഇരുപത് വയസ്സാകണം ഗൾഫിൽ പോകണം .വീട്ടുകാരെ നോക്കണം .നാട്ടിൽ സഹായ പ്രവർത്തനങ്ങൾ നടത്തണം .വയസ്സായി കഴിഞ്ഞാൽ ഒരു തസ്ബീഹ് മാലയും പിടിച്ചു പള്ളിയുടെ മൂലയിലിരിക്കണം .ഇതാണ് ഇവിടത്തെ ഘടന .എന്നാലും നിരവധി മലയാള സിനിമകളും സംഘി ലോബികളും ഉത്തരേന്ധ്യൻ ഗോബർ നാസികളും ചേർന്ന് ജില്ലയെ താറടിക്കുന്നതിന്റെ ഏറ്റവും പുതിയ വാർത്തയാണ് ഇത് .. ഇവരൊക്കെയാണ് നമ്മളെ ഭരിക്കുന്നവർ എന്നോർക്കുമ്പോ.