Connect with us

feminism

തരം കിട്ടിയാൽ പെണ്ണിനേയും പിഞ്ചിനേയും പ്രതിമയേയും വരെ ഭോഗിക്കാൻ തയ്യാറായി നിൽക്കുന്നവരുടെ നാട്ടിലാണ് ഇറാ ഖാനൊക്കെ ദുരനുഭവം തുറന്നുപറയുന്നത്

ആമിർ ഖാന്റെ മകളാണ്‌ ഇറ. അവൾക്ക്‌ ഈ നാട്ടിലുള്ള സാധാരണക്കാരുടെ മക്കൾക്ക്‌ ഇല്ലാത്ത സൗഭാഗ്യങ്ങൾ ഏറെയുണ്ട്‌ എന്നത്‌ നേര്‌. അത്‌ കൊണ്ട്‌ മാത്രം ആത്യന്തികമായി അവളൊരു ‘അസാധാരണ’ പെൺകുട്ടി

 40 total views

Published

on

Dr. Shimna Azeez

ആമിർ ഖാന്റെ മകളാണ്‌ ഇറ. അവൾക്ക്‌ ഈ നാട്ടിലുള്ള സാധാരണക്കാരുടെ മക്കൾക്ക്‌ ഇല്ലാത്ത സൗഭാഗ്യങ്ങൾ ഏറെയുണ്ട്‌ എന്നത്‌ നേര്‌. അത്‌ കൊണ്ട്‌ മാത്രം ആത്യന്തികമായി അവളൊരു ‘അസാധാരണ’ പെൺകുട്ടി ആവുന്നില്ല. അവൾക്ക്‌ ഡിപ്രഷൻ ഉണ്ടായിരുന്നു എന്ന്‌ തുടങ്ങുന്നൊരു പോസ്‌റ്റിന്‌ താഴെ “അതൊക്കെ കാശുകാർക്ക്‌ വരുന്ന രോഗമാണ്‌. മുറ്റത്തിറങ്ങി നാല്‌ കിളകിളച്ചാൽ മാറുന്നത്‌. വീട്ടിൽ ഞെളിഞ്ഞിരിക്കാൻ സാഹചര്യമുള്ളവർക്കേ ഇതൊക്കെ വരൂ” എന്നൊരു മലയാളിയുടെ കമന്റ്‌ കണ്ടിരുന്നു. എന്തൊരു ദുരന്തമാണെന്ന്‌ അന്ന്‌ ഓർത്തതേയുള്ളൂ. സമ്പത്തിനോടും പ്രശസ്‌തിയോടുമുള്ള അസൂയയാണോ, അതോ ഒരു പെൺകുട്ടിയോടുള്ള മനോഭാവമാണോ… മനുഷ്യനെ മനുഷ്യനായിക്കാണാൻ നമ്മളെന്ന്‌ പഠിക്കാനാണ്‌ !

ഇന്ന്‌ അവൾക്ക്‌ പതിനാല്‌ വയസ്സിൽ ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്ന്‌ തുറന്ന്‌ പറഞ്ഞുകൊണ്ടുള്ള ഒരു പോസ്‌റ്റിന്‌ കീഴിൽ വന്ന കമന്റ്‌- “ചെറുപ്പത്തിലേ പണി പഠിച്ചു” എന്നാണ്‌. എഴുതിയിട്ടത്‌ റിട്ടയറായ തലയിലും ലിംഗം ഫിറ്റ്‌ ചെയ്‌ത വിദ്യാസമ്പന്നനായ ഒരാൾ. പതിനാല്‌ വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ്‌ പറയുന്നതെന്നോർക്കണം !അവൾ ഇന്ന്‌ അത്‌ തുറന്ന്‌ പറയാനുള്ള ധൈര്യം കാണിക്കുന്നത്‌ പോലും അവൾക്കുള്ള പ്രിവിലെജുകളുടെ തണലിൽ നിന്നുകൊണ്ടാവാം എന്നത്‌ ഒരു വശം. മറുവശത്ത്‌, ഇത്രയും കാലം എത്രത്തോളം ട്രോമയിലൂടെ അവൾ കടന്ന്‌ പോയിരിക്കാം എന്ന വസ്‌തുതയാണ്‌.

അവളെ പോലെ എത്രപേർ സഹിച്ചിരിക്കാം, ഭയന്നും നൊന്തും അറച്ചും മിണ്ടാതിരിക്കുന്നുണ്ടാകാം… ഇങ്ങനെയൊക്കെയായിട്ടും എത്ര പേർക്ക്‌ #me_too എന്ന്‌ ധൈര്യത്തോടെ മുന്നോട്ട്‌ വന്ന്‌ പറയാനായി? നമ്മളിലെത്ര പേരുണ്ട്‌ ബുദ്ധിയുറയ്‌ക്കും മുന്നേ ശാരീരിക ഉപദ്രവങ്ങൾ ഏൽക്കാത്തവരായി? തുറന്ന്‌ പറഞ്ഞാൽ നാണക്കേടോർത്തും ഭയന്നും ഒരായുസ്സിൽ മുഴുവൻ സ്വപ്‌നങ്ങളിൽ പോലും ആ വഷളൻമാർ വന്ന്‌ സ്വൈര്യം കെടുത്തിയും…

ഇതിനെല്ലാമിടയിലും മീ റ്റൂ ഉണ്ടായത്‌ സ്‌ത്രീകൾ പുറത്തിറങ്ങി ജോലി ചെയ്‌ത്‌ സ്വതന്ത്രരായി നടക്കാൻ തുടങ്ങിയപ്പോഴാണ്‌ എന്ന്‌ പറഞ്ഞ മുകേഷ്‌ ഖന്ന (കുട്ടിക്കാലത്ത്‌ നമ്മളിലേറെ പേർ കൊടുംഫാനായിരുന്ന ‘ശക്‌തിമാൻ’ കുപ്പായത്തിനകത്തെ അഴുക്ക്‌കുഴി) മുതൽ ഈ പ്രായം ചെന്ന കാമഭ്രാന്തൻ വരെ നീളുന്നു ചുറ്റുപാടുമുള്ള പൊട്ടൻഷ്യൽ റേപ്പിസ്‌റ്റുകൾ.തരം കിട്ടിയാൽ പെണ്ണിനേയും പിഞ്ചിനേയും പ്രതിമയേയും വരെ ഭോഗിക്കാൻ തയ്യാറായി നിൽക്കുന്നവർ.
2020 ആയി… ഇപ്പോഴും… !!

 

 

 41 total views,  1 views today

Advertisement
Advertisement
Entertainment20 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement