Connect with us

covid 19

മോഡേൺ മെഡിസിനെതിരെ മെസേജയക്കുന്ന കേശവൻ മാമൻമാർ ഇപ്പോ വാക്‌സിനെടുക്കാനുള്ള ക്യൂവിലാ

വാട്ട്‌സ്ആപ്പിലേം മെസഞ്ചറിലേം ചങ്ങായിമാർ എവിടുന്നാന്നറീല, നാട്ടിലുള്ള സകല ഫേക്ക്‌ മെസേജും തേടിപ്പിടിച്ച്‌ കൊണ്ടു വന്നു തരും. എന്നിട്ട്‌ എന്റെ തല പെരുപ്പിക്കാൻ ‘ഇത്‌ ശര്യാ?’ എന്നൊരു ചോദ്യോം, നാലഞ്ച്‌ ടൈപ്പ്‌ ചിരിക്കണ സ്‌മൈലീം… ഇതെല്ലാം കൂടി

 54 total views,  1 views today

Published

on

Dr. Shimna Azeez ന്റെ ഫേസ്ബുക്ക് പോസ്റ്റ്

വാട്ട്‌സ്ആപ്പിലേം മെസഞ്ചറിലേം ചങ്ങായിമാർ എവിടുന്നാന്നറീല, നാട്ടിലുള്ള സകല ഫേക്ക്‌ മെസേജും തേടിപ്പിടിച്ച്‌ കൊണ്ടു വന്നു തരും. എന്നിട്ട്‌ എന്റെ തല പെരുപ്പിക്കാൻ ‘ഇത്‌ ശര്യാ?’ എന്നൊരു ചോദ്യോം, നാലഞ്ച്‌ ടൈപ്പ്‌ ചിരിക്കണ സ്‌മൈലീം… ഇതെല്ലാം കൂടി കാണുമ്പോ ദേഷ്യോം കരച്ചിലും ഒപ്പം വരും.
എന്നിട്ട്‌ നമ്മളതിന്റെ താവഴിയും തറവാടും തപ്പി പിടിച്ച്‌ പഠിച്ച്‌ മറുപടി പറയണം. കോവിഡ്‌ എപ്പിസോഡ്‌ 2.0 തുടങ്ങിയപ്പോ തൊട്ടുള്ള ഇജ്ജാതി പ്രധാന മെസേജ്‌ എടങ്ങേറുകളെ ഒന്ന്‌ കീറിമുറിച്ച്‌ നോക്കിയാലോ? ഇവിടിരുന്ന്‌ ഇതൊന്ന്‌ വായിച്ചിട്ട്‌ പോകൂന്ന്‌…

1) “കോവിഡ്‌ വാക്‌സിനേഷൻ എടുത്താൽ കുറച്ച്‌ ദിവസത്തിന്‌ കോവിഡ്‌ ടെസ്‌റ്റ്‌ പോസിറ്റീവ് കാണിക്കും”- തെറ്റാണ്‌.
ഇന്ത്യയിൽ പ്രധാനമായും നൽകുന്ന കോവിഷീൽഡ്‌ വാക്‌സിനിൽ കോവിഡ്‌ വൈറസിന്റെ ശരീരത്തിലെ ഒരു ഘടകം മാത്രമാണുള്ളത്‌. ഫൈസർ വാക്‌സിനിൽ രോഗാണുവിന്റെ ജനിതകവസ്‌തു മാത്രം. കോവാക്‌സിൻ, സൈനോഫാം എന്നിവയിൽ രോഗം ജനിപ്പിക്കാൻ ശേഷിയില്ലാത്ത inactivated കോവിഡ്‌ 19 വൈറസുകൾ. ബാക്കി കമ്പനികളുടെ വാക്‌സിനുകളും സമാനം തന്നെ, എടുത്ത്‌ പറയുന്നില്ലെന്ന്‌ മാത്രം. ഇതൊന്നും തന്നെ രോഗമുണ്ടാക്കാൻ ശേഷിയുള്ള സംഗതികളല്ല. വാക്‌സിനേഷൻ എടുത്ത ശേഷം ടെസ്‌റ്റിൽ പോസിറ്റീവ് കിട്ടിയാൽ അതിനർത്‌ഥം രോഗാണു ശരീരത്തിൽ മറ്റേതോ വഴിയിലൂടെ കടന്നു എന്ന്‌ തന്നെയാണ്‌. വാക്‌സിൻ കൊണ്ട്‌ രോഗം വരില്ല.

2) ” നോബേൽ സമ്മാനജേതാവായ ജാപ്പനീസ്‌ ശാസ്ത്രജ്ഞൻ താസുകു ഹോൻജോ കൊറോണ വൈറസ്‌ മനുഷ്യനിർമ്മിതമാണെന്നും അതിന്‌ പിന്നിൽ ഇസ്രയേൽ ആണെന്നും വ്യക്‌തമാക്കി”-
ഇത്‌ ഫേക്ക്‌ ന്യൂസ്‌ ആണെന്നും താനങ്ങനെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം തന്നെ ഒഫീഷ്യൽ സ്‌റ്റേറ്റ്‌മെന്റ്‌ കൊടുത്തത്‌ ഇന്റർനെറ്റിൽ കിടപ്പുണ്ട്‌. ഇതൊക്കെ എഴുതി വിടുന്നോർക്ക്‌ എന്ത് സുഖമാണോ കിട്ടുന്നത്‌ !

3) “കോവിഡ്‌ വന്ന്‌ ആശുപത്രിയിൽ കിടന്ന്‌ രോഗ്‌ മാറി തിരിച്ച്‌ വന്നവർ കരിഞ്ചീരകം കഴിക്കാൻ പറഞ്ഞു, ക്ഷാരഗുണമുള്ള ഭക്ഷണം കഴിപ്പിച്ചു, വെയില്‌ കൊള്ളിച്ചു, മുട്ട തീറ്റിച്ചു…blah blah blah” –
ഇതിനൊന്നും യാതൊരു ശാസ്‌ത്രീയ വശവുമില്ല. ഈ മെസേജിൽ പറഞ്ഞിരിക്കുന്ന പല സാധനങ്ങളുടേയും യഥാർത്‌ഥ pH അമ്ലഗുണമുള്ളതാണ്‌. pH അമ്ലഗുണം അല്ലെങ്കിൽ ക്ഷാരഗുണത്ത സൂചിപ്പിക്കുന്ന അളവാണ്‌. അതിന്റെ പരമാവധി 14 ആണെന്നിരിക്കേ, എങ്ങനെയാണ്‌ 22 എന്ന pH നമ്പറൊക്കെ ഉണ്ടാകുന്നത്‌? ആ മെസേജ്‌ അടിമുടി മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയാണ്‌. ദയവ്‌ ചെയ്‌ത്‌ ഫോർവേഡ്‌ ചെയ്യരുത്‌. ഈ മെസേജ്‌ മുൻപൊരിക്കൽ വിശദമായി പൊളിച്ചെഴുതീട്ടുണ്ട്‌.

4) “ഇറ്റലിയിൽ ലോകാരോഗ്യസംഘടനയുടെ കണ്ണ്‌ വെട്ടിച്ച്‌ കോവിഡ്‌ കാരണം മരണപ്പെട്ട രോഗിയുടെ ശരീരം പോസ്‌റ്റ്‌മോർട്ടം ചെയ്‌ത ഡോക്ടർമാർ ഞെട്ടി…കുറേ എന്തൊക്കെയോ കണ്ട്‌ പിടിച്ചു, ഇറ്റലിക്കാർ രോഗം പിടിച്ച്‌ കെട്ടി…”-
വിശദീകരണം മുൻപ്‌ വിശദമായെഴുതുകയും ഈയിടെ റീപോസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ഫേക്കാണ്‌.

5) “കൊറോണ വൈറസില്ല, കോവിഡ്‌ 19 എന്ന രോഗമില്ല, ബിൽ ഗേറ്റ്‌സ്‌ പ്ലാൻ ചെയ്‌ത പരിപാടിയാണ്‌, സർവ്വത്ര ഗൂഢാലോചനയാണ്‌, കുഴപ്പമാണ്‌”- തെറ്റാണ്‌.

കോവിഡ്‌ 19 രോഗമുണ്ടാക്കുന്ന SARS COV 2 വൈറസിനെ ഇന്ത്യയിലുൾപ്പെടെ ഇലക്‌ട്രോൺ മൈക്രോസ്‌കോപ്പ്‌ ഉപയോഗിച്ച്‌ വിശദമായി കാണുകയും കൃത്യമായി പഠിക്കുകയും ചെയ്‌തിട്ടുണ്ട്‌. ലോകത്ത്‌ പതിനാല്‌ കോടിയിലേറെ പേരെ ബാധിച്ച്‌, അവരിൽ മുപ്പത്‌ ലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത രോഗത്തെക്കുറിച്ച്‌ അങ്ങനൊരു സാധനമേ ഇല്ലാന്ന്‌ പറഞ്ഞ്‌ വരുന്നവരെ ഈ ഏരിയയിൽ അടുപ്പിച്ചേക്കരുത്‌. രോഗത്തോടൊപ്പം ഈ ടൈപ്പ്‌ ആൾക്കാരിൽ നിന്നും കൂടി പ്രതിരോധം നേടാൻ ശ്രദ്ധിക്കുക.
ഇവിടം കൊണ്ടൊന്നും തീർന്നിട്ടല്ല. ബാക്കി കാര്യങ്ങൾ പറഞ്ഞോണ്ട്‌ ഇനീം ഈ വഴി വരാം. അത്‌ വരെ, മാസ്ക്‌ ശരിയായ രീതിയിൽ കൃത്യമായി ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, ശാരീരിക അകലം പാലിക്കുക, വാക്‌സിനേഷൻ എടുക്കുക.
വാട്ട്‌സ്ആപ്പിലെ ചികിത്സയും സ്വൈര്യക്കേടുകളും നോക്കിയിരുന്ന്‌ സ്വന്തം ജീവൻ അപകടത്തിലാക്കരുത്‌. വയ്യാണ്ടായാൽ വാട്ട്‌സ്ആപ്പ് നിങ്ങളെ നോക്കൂല, മെസേജയക്കുന്ന കേശവൻ മാമൻമാരെ ആ പരിസരത്ത്‌ പോലും കാണൂല. അവരൊക്കെ ഇപ്പോ വാക്‌സിനെടുക്കാനുള്ള ക്യൂവിലാ…

Advertisement

 

 55 total views,  2 views today

Advertisement
Entertainment21 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement