കേന്ദ്രസർക്കാർ പ്രഖ്യാപനങ്ങൾ ശരിയായി നടപ്പിലാക്കിയാൽ, കോവിഡ് കാലം പിടിച്ച് കെട്ടാനുള്ള മികച്ച നീക്കമായിരിക്കുമത്

72

Dr. Shimna Azeez

കേന്ദ്രസർക്കാർ അല്പസമയം മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ കണ്ടു. കൃഷിക്കാർക്കും സീനിയർ സിറ്റിസൺസിനും വനിതകൾക്കുമൊക്കെയുള്ള അടിയന്തിര സാമ്പത്തികസഹായങ്ങളും, ആരോഗ്യപർവർത്തകർക്ക് ഇഷുറൻസും, ഏതാണ്ട് 80 കോടി ആളുകൾക്ക് അവശ്യം വേണ്ട ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതടക്കം ഈ പ്രഖ്യാപനങ്ങൾ ശരിയായി നടപ്പിലാക്കിയാൽ, കോവിഡ് കാലം പിടിച്ച് കെട്ടാനുള്ള മികച്ച നീക്കമായിരിക്കുമത്. ഇതിനെല്ലാമിടയിലും ആരോഗ്യപ്രവർത്തകരും സർക്കാരും ഒറ്റക്കെട്ടായി നിങ്ങളോട്‌ പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരൊറ്റ കാര്യമാണ് – അടുത്ത കുറച്ചധികം നാളുകൾ നിങ്ങൾ വീട്ടിലിരിക്കൂ, അടിസ്ഥാന കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം എന്ന്. നമുക്ക്‌ കൃത്യമായി അതനുസരിക്കാം. സാമൂഹിക വ്യാപനം പലയിടങ്ങളിലായി തല പൊക്കി തുടങ്ങിയ ഈ നേരത്ത്‌ കോവിഡ്‌ 19 രോഗത്തെ ഇവിടെ നിന്നും ഓടിച്ചു വിടാൻ അത്‌ തന്നെയാണ്‌ വേണ്ടതും.അതിന്‌ ഊർജം പകരുന്ന പ്രതീക്ഷയാണ്‌ സർക്കാരുകൾ നൽകുന്നത്‌. അകലത്ത്‌ പലതായിരുന്ന്‌ ഒരുമിച്ച്‌ തന്നെ ആ തീരുമാനം നമുക്ക്‌ നിറവേറ്റാം.ഇതും കടന്ന്‌ പോകും, പോകണം.