ചൈനയിൽ നിന്നും മാരകമായ അടുത്ത വൈറസ് ഹാന്റാ വൈറസ്, മരണനിരക്ക് 38% ഇങ്ങനെയൊരു വാർത്ത നിങ്ങൾ കണ്ടിരുന്നോ ?

0
105
ഡോ. ഷിനു ശ്യാമളൻ
ചൈനയിൽ ഹാന്റാ വൈറസ് മൂലം ബസ്സിൽ യാത്ര ചെയ്ത ഒരാൾ മരിക്കുകയും, ബസിലുണ്ടായിരുന്ന 32 പേരേയും ടെസ്റ്റ് ചെയ്തു എന്ന വാർത്ത നിങ്ങൾ കണ്ടു കാണുമല്ലോ. ഹാന്റാ വൈറസ് ഓർത്തൊഹാൻറ്റവൈറസ് ജനുസിൽപ്പെട്ട വൈറസാണ്. ഹാന്റാ വൈറസ് എന്ന നാമം വന്നത് തെക്കൻ കൊറിയയിലെ Hantan River നിന്നാണ്. 1976 ൽ Ho-Wang Lee ആണ് ഈ വൈറസിനെ കണ്ടു പിടിച്ചത്. ഹാന്റാ വൈറസ് എലി, മുയൽ തുടങ്ങിയ റോഡന്റസിൽ നിന്ന് അവയുടെ മൂത്രമോ, തുപ്പൽ, Image result for hantavirus chinaകടി, കാഷ്ഠം എന്നിവയിൽ നിന്ന് കൈകൾ വായിലോ, മൂക്കിലോ, കണ്ണിലോ തൊടുന്നതിലൂടെ മനുഷ്യരിലേക്ക് പകരാം. പക്ഷെ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാൻ സാധ്യത തീരെ കുറവാണ്. 2005, 2019 ൽ മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന andes വൈറസ് (ഓർതോഹാന്റാവൈറ്‌ ജനുസിൽപ്പെട്ട വൈറസ്) സ്സൗത്ത് അമേരിക്കയിൽ കണ്ടു പിടിച്ചിരുന്നു.
hantavirus pulmonary syndrome (HPS), haemorrhagic fever with renal syndrome (HFRS) എന്നിവ മനുഷ്യരിൽ ഉണ്ടാക്കുവാൻ ഈ വൈറസിന് സാധിക്കും. മരണ നിരക്ക് 38 ശതമാനത്തോളമാണ്. രോഗലക്ഷണങ്ങൾ :പനി, ദേഹത്തു വേദന, തലവേദന, ഛർദി, വയറിളക്കം, ശ്വാസംമുട്ടൽ ഇൻക്യൂബഷൻ പീരിയഡ് – ഒന്ന് മുതൽ എട്ട് ആഴ്‌ച്ച വരെയാകാം
എന്തായാലും പലരും കൊറോണ ചൈനയിൽ നിന്ന് വന്നു ദേ അടുത്തത് ഹാന്റാ വൈറസ് എന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തുന്നത് കണ്ടു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരുവാൻ സാധ്യത തീരെ കുറവാണ്. നമുക്ക് തെറ്റായ ഭയം മറ്റുള്ളവർക്ക് കൊടുക്കാതെ അവിടെ നിന്ന് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം. ഇപ്പോൾ പേടിക്കേണ്ട സാഹചര്യമില്ല.
Advertisements