കാലാവസ്ഥയുടെ ആവർത്തനം

301

പോസ്റ്റ് കടപ്പാട് :Dr Shinu Syamalan

കാലാവസ്ഥയുടെ ആവർത്തനം
ആഗസ്റ്റ് 8

കഴിഞ്ഞ വർഷത്തെ അതേ കാലാവസ്ഥാ രീതി ആവർത്തിക്കുന്നു . അന്ന് ആഗസ്ത് 8 ന് ഒഡിഷയുടെ തീരത്തു ഒരു ന്യൂന മർദം ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു .അന്നത് കേരളത്തിലെ പ്രളയത്തിന് പ്രധാന പങ്ക് വഹിച്ചു .

ഇന്ന് അതി ശക്തമായ ഒരു ഡിപ്രഷൻ ഒഡിഷയുടെ മുകളിൽ നീങ്ങുന്നു .അന്ന് ശക്തമായ പടിഞ്ഞാറൻ കാറ്റും ഈർപ്പവും കേരളത്തിലേക്ക് പ്രവഹിച്ചിരുന്നു .ഇന്നും അതുതന്നെ അവസ്ഥ .അന്ന് പ്രളയത്തിന് മുന്നോടി ആയുള്ള മഴ തുടങ്ങിയിരുന്നു .

പക്ഷേ ഒരു വ്യത്യാസം ഉണ്ടായത് (ഇതുവരെ ) അന്ന് മദ്ധ്യ കേരളത്തിൽ ആയിരുന്നു കനത്ത മഴ .ഇന്ന് അത് ഉത്തര കേരളത്തിൽ ആണ് . ചില സ്ഥലങ്ങളിൽ നേരിയ വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും ഉണ്ടെങ്കിലും ഒരു പ്രളയ സാദ്ധ്യത ഇല്ല .കാരണം കഴിഞ്ഞ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ഉള്ള ഘടകങ്ങൾ .

1 . മണ്ണ് റീച്ചാർജ് ചെയ്തു പൂർണ്ണമായിട്ടില്ല . നിറഞ്ഞ മണ്ണിൽ അധിക ജലം എത്തുമ്പോഴാണ് മർദം കൂടി ഉരുൾ പൊട്ടലുകൾ ഉണ്ടാകുന്നത് .ഒപ്പം വെള്ളം മണ്ണിലിറങ്ങാതെ ഒഴുകി വെള്ളപൊക്കം ഉണ്ടാകുന്നത്

2 .പ്രളയം നദികളുടെ വീതിയും ആഴവും കൂട്ടി
യതിനാൽ ഒഴുക്കിന്റെ വേഗത കൂടി വെള്ളം പെട്ടെന്ന് കടലിലേക്ക് പോകും .

3 .ഡാമുകൾ നിറഞ്ഞു കവിയാൻ മാത്രം നീരൊഴുക്കില്ല .

4 . അന്ന് പശ്ചിമ ഘട്ടത്തിൽ ഇടുക്കിക്കു മുകളിൽ ഒരു Rain band രൂപം കൊണ്ടിരുന്നു .ഇതുവരെ അങ്ങിനെ ഒന്നില്ല .

5 .തെക്കൻ ജില്ലകളിൽ മൺസൂൺ പ്രവാഹം കുറവാണ് .

6 .നദികൾ അധികം നിറഞ്ഞിട്ടില്ല .

7 .കഴിഞ്ഞ വർഷം ആഗസ്ത് 10 മുതൽ ഒരാഴ്ച്ച ശക്തമായ വേലിയേറ്റം ഉണ്ടായിരുന്നു .നദികളിലെ വെള്ളം കടലിൽ എത്താൻ തടസ്സമായി .ഇപ്പോൾ ഇതുവരെ ആ അവസ്ഥ ഇല്ല .

കാലാവസ്ഥ ആയതിനാൽ മാറ്റങ്ങൾ അതിവേഗം സംഭവിക്കും .കഴിഞ്ഞ ആഗസ്റ്റ് 8 ന് ഒരു പ്രളയത്തിന്റെ സാദ്ധ്യത ആരും മുന്നിൽ കണ്ടിരുന്നില്ല .എന്നാൽ ആഗസ്റ്റ് 14 ന് ആണ് കാര്യങ്ങൾ മാറി മറിഞ്ഞത് .

നിലവിലെ സ്ഥിതി ഇതാണെങ്കിൽ വനമേഖലയിൽ ഉരുൾ പൊട്ടലുകൾ വ്യാപകം ആകുന്നെങ്കിൽ സ്ഥിതി മാറും .കഴിഞ്ഞ വർഷം ഏതാണ്ട് 400 അറിഞ്ഞ ഉരുൾപൊട്ടലുകൾ ഉണ്ടായി .ഉൾവനത്തിലെ ഉരുൾപൊട്ടലുകൾ അറിഞ്ഞിട്ടും ഇല്ല .കുത്തൊഴുകി വരുന്ന വെള്ളം പെട്ടെന്ന് നദികളിലെ ജല നിരപ്പ് മിനിറ്റുകൾക്കുള്ളിൽ ഉയർത്തും .ജാഗ്രത വേണ്ട മണിക്കൂറുകളാണ് മുന്നിൽ .

കഴിഞ്ഞ വർഷം പ്രളയ സമയത്തു നാസ നടത്തിയ വിശകലനം .

Accumulated IMERG rainfall estimates for the 1-week period from Aug. 13 to 20, 2018 showed two bands of heavy rain across India.

The first band appeared much broader and extends across the northern part of the peninsula with weekly rainfall totals ranging from over 120 mm.

The second band appeared more concentrated and intense and is closely aligned with the southwest coast of India and the Western Ghats where onshore flow was enhanced by an area of low pressure embedded within the general monsoon. Weekly rainfall totals in this band are generally over 250 mm with embedded areas exceeding 400 mm.

ചിത്രം ശ്രദ്ധിക്കുക . 2018 ലെയും 2019 ലെയും ആഗസ്റ്റ് 8 ലെ സാറ്റലൈറ്റ് ചിത്രങ്ങൾ .രണ്ടും ഒരുപോലെ .